മനസ്സിലാവുന്നുണ്ട് മോളെ.വിവാഹം കഴിഞ്ഞും കന്യകയായി തുടരുക.അച്ഛൻ ഇങ്ങു വരട്ടെ ഞാൻ പറയുന്നുണ്ട് എല്ലാം.ഇനി നീ അങ്ങോട്ട് പോണ്ടാ. ഇതിനൊരു തീരുമാനം ഉണ്ടായിട്ട് മതി.
അച്ഛനോട് സാവകാശം പറഞ്ഞാമതി.അധികം ടെൻഷൻ കൊടുക്കരുതെന്നല്ലേ ഡോക്ടർ പറഞ്ഞേക്കുന്നെ.ഞാൻ അങ്ങ് പോകുവാ അമ്മേ.ഇനിയെന്ത് എന്നൊരു ചോദ്യം മനസ്സിലുണ്ട്.
വരുന്ന അവധിദിവസം അമ്മ അങ്ങോട്ട് വരാം.ഞാൻ അവനോടൊന്നു സംസാരിക്കട്ടെ.മോള് വിഷമിക്കല്ല്.ഒരു വഴിയുണ്ടാക്കാം.
പിറ്റേ ഞായറാഴ്ച തന്നെ രാധികയുടെ അമ്മ അവിടെത്തി.
രാധികയോടൊപ്പം അടുക്കളയിൽ പണിയൊക്കെ ഒതുക്കുന്നതിനിടയിൽ ശങ്കർ അങ്ങോട്ടെത്തി.
അമ്മേ,എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞെ.
മോളെ ഈ തേങ്ങ ഒന്നരച്ചിട്ട് വന്നേ,..
അവൾ പോയതും, അമ്മ തുടർന്നു.അല്ല മോനെ ഇത്രെയൊക്കെ ആയില്ലേ.ഇന്നലെ മോന്റെ അമ്മയും വിളിച്ചിരുന്നു.ഒരു കുട്ടിയൊക്കെ വരണ്ട സമയം ആയില്ലേ.
അതുപിന്നെ, പതിയെ മതീന്നാ….
ഇപ്പൊ അങ്ങനെയൊക്കെ കരുതും.പിന്നീട് തോന്നുമ്പോ ഡോക്ടറെ കണ്ടുനടക്കും ഇതൊക്കെയാണല്ലോ പതിവ്.നോക്ക് മോനെ എന്തൊക്കെയായാലും നടക്കേണ്ടത് സമയത്തുതന്നെ നടക്കണം.
അമ്മ പറയുന്നതൊക്കെ ശരിതന്നെ.ഒള്ളത് പറയാല്ലോ എനിക്കൊരു അവകാശി വേണ്ടന്നാ എനിക്ക്.ഇത് അവൾക്കറിയില്ല.
പറഞ്ഞിട്ടില്ല.വിവാഹം പാരമ്പര്യം
നിലനിർത്താൻ മാത്രം ഉള്ളതല്ലല്ലോ.
പാരമ്പര്യം, അത് വലിയൊരു വിഷയം തന്നെയല്ലേ മോനെ.ഇതിലൂടെ എല്ലാരും കാത്തിരിക്കുന്നതും അതൊക്കെയല്ലേ.
അമ്മേ,വളച്ചുകെട്ടാതെ ഞാൻ കാര്യം പറയാം.ഞങ്ങൾ ഇതുവരെ ഒന്ന് ബന്ധപ്പെട്ടുകൂടിയില്ല.എനിക്ക് കഴിയാഞ്ഞിട്ടല്ല, എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട്.
അതൊക്കെക്കഴിഞ്ഞു സാവധാനം നമ്മുക്ക് നോക്കാം.അതിനിടയിൽ ഇതൊക്കെ…
പിന്നെന്തിനാടാ നീ കെട്ടിയെ…. അങ്ങനെ ചോദിക്കാൻ വന്നെങ്കിലും കഴിഞ്ഞില്ല.
പിന്നെ അമ്മേ,അവൾക്ക് ഇവിടെന്താ കുറവ്.ഒരു സങ്കടോം അറിയിക്കാറില്ല
പിന്നെന്താ എല്ലാരും ഇങ്ങനെ.
മം അവൾക്ക് ഒരു കുറവേയുള്ളു അതിനുള്ള പരിഹാരം ഈ അമ്മ കാണുന്നുണ്ട്
എന്താ അമ്മേ……