ഒന്നു പോ ചേച്ചി,ഇപ്പോഴേ എന്തിനാ.
നിങ്ങളൊക്കെ ഒന്ന് കേട്ടോണെ,സാധാരണ കല്യാണം കഴിഞ്ഞാ പെണ്ണുങ്ങൾ ഒന്ന് പുഷ്പിക്കും.ഇവിടെന്താ കഥ എല്ലാം പഴയപോലെ തന്നെ….
ശോശാമ്മ ഒരു നേരംപോക്കിന് പറഞ്ഞതാണെങ്കിലും,കാരിരുമ്പു തുളച്ചുകയറുന്ന മനോവ്യഥ ഒറ്റനിമിഷത്തിൽ അവൾ അനുഭവിച്ചു. ആരോടും ഒരു കാരണവും പറയാതെ അന്ന് ഉച്ചക്ക് ഹാഫ് ഡേ എടുത്ത് സ്വന്തം വീട്ടിലേക്ക് പോയി.
എന്റെ മോൾക്ക് ഈ വഴി അറിയില്ലാന്നാ കരുതിയെ,ഞാൻ ഇന്നലേം കൂടി ഓർത്തെയുള്ളു.
ഒന്നു പോ അമ്മേ,അച്ഛൻ എന്തിയെ.
രാവിലെ ഇറങ്ങിയതാ,
കൃഷിയാപ്പീസിൽ പോണോന്നോ വളം വാങ്ങണോന്നോ പറയുന്നകേട്ടു.വന്ന കാലിൽ നിക്കാതെ അകത്തേക്ക് കേറുപെണ്ണേ..
നീ എന്താ,പതിവില്ലാതെ.ഈ സമയത്ത്. ചായക്ക് വെള്ളം വച്ചുകൊണ്ട് അടുക്കളയിൽ ആണവർ.
ഒന്നുല്ലമ്മേ,ഓഫീസിൽ ഇരുന്നിട്ട് എന്തോപോലെ.ഒരു വല്ലായ്മ.അവധിയാക്കി.അപ്പൊ ഓർത്തു ഇങ്ങോട്ടു കേറീട്ടു പോവാന്ന്.
നല്ല വിചാരമായിപ്പോയി.ഈ ഇട്ടാവട്ടത്തു കിടന്നിട്ടും ഇന്നേ നേരമൊത്തൊള്ളൂ അല്ലെടീ.
ഒന്നു പോ അമ്മേ, ചുമ്മാ.അല്ല അച്ഛൻ വരാൻ വൈകുവോ അമ്മേ.
നിന്റെ അച്ഛന്റെ കാര്യമല്ലേ.
ആർക്കറിയാം.
ശരിയാ….
അമ്മയുമൊത്തു കുശലംപറച്ചിലും
വൈകിട്ട് അച്ഛനെയും കണ്ടവൾ പോവാനിറങ്ങി…
മോളെ,ഒരു കൂട്ടം ചോദിച്ചാ എന്റെ കുട്ടി സത്യം പറയുവോ.
എന്താ അമ്മേ ഒരു മുഖവുര.അമ്മക്ക് എന്നോട് എന്തും ചോദിക്കാല്ലോ.
അമ്മ ചുറ്റും നോക്കി.അച്ഛനില്ല എന്നുറപ്പിച്ചു, അവളെയും പിടിച്ചു റൂമിലെത്തി ലോക്ക് ചെയ്തു.