ശ്രീയേട്ടനോട് നീയൊന്നും പറയണ്ട.എന്തേലും ചെയ്യാനും പറയാനുമുണ്ടേ അത് എനിക്കാ.പിന്നെ ഓരോ ഏടാകൂടത്തിലൊന്നും പോയി ചാടിയെക്കരുത്.അമ്മക്ക് നീ മാത്രേയുള്ളു എന്നോർമ്മ വേണം.
########
ആഹാ,ഗോകുവോ ഇതെന്താ പതിവില്ലാതെ ഈ സമയത്ത്.
സാറെന്തിയെ,പോയോ..
പതിവുപോലെ തന്നെ.ഇനി വരുമ്പോ മണി പതിനൊന്നു കഴിയും.അല്ല അമ്മയെന്തിയെ.
ചേച്ചി,അതുപിന്നെ അമ്മ ചെറുതായൊന്നു വീണു വൈകിട്ട്.കാൽപ്പാദത്തിന് ചെറിയ പൊട്ടലുണ്ട്.രണ്ടാഴ്ച റസ്റ്റ് പറഞ്ഞിരിക്കുവാ.അങ്ങോട്ട് കൂട്ടാൻ പറഞ്ഞു അതാ വന്നേ. ആള് വരുമ്പോഴേക്കും കൊണ്ടാക്കാം.
ഇതെപ്പോഴ സംഭവം.ആരും പറഞ്ഞുകേട്ടുമില്ല.ഞാനേതായാലും വാതിലു പൂട്ടട്ടെ.അമ്മയെയും ഒന്ന് കാണാല്ലോ.
ഇന്ന് ഓഫീസിൽ വച്ചാ ചേച്ചി.സ്റ്റെയറിൽ സ്ലിപ് ആയി വീണതാ.ഓഫീസിലെ രാജിചേച്ചി വിളിച്ചുപറഞ്ഞാ ഞാൻ അറിയുന്നേ.
നടക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു.
ചേച്ചീ, പാലം സൂക്ഷിച്ചു പോര്.അവളുടെ കൈ പിടിച്ചവൻ പാലം കടത്തി.ആ നിമിഷം അവളുടെ മനസ്സിൽ തനിക്ക് ആഗ്രഹിച്ചിട്ടും കിട്ടാത്ത പരിഗണന മറ്റൊരാൾ തരുന്നു എന്നൊരു തോന്നൽ.കണ്ണൊന്നു നിറഞ്ഞു.
എന്താ ചേച്ചീ, എന്തുപറ്റി…
ഒന്നുല്ല,എന്തോ ആലോചിച്ചുപോയതാ. നടക്കു ചെക്കാ.
പിന്നീട് ഇത് ഒരു പതിവുകഥയായി.ഇടക്കൊക്കെ അമ്മക്ക് പകരം ഗോകുൽ രാധികക്ക് കൂട്ടിരുന്നു.അവർ തമ്മിൽ നല്ല ചങ്ങാതിമാരായി.ആ ചങ്ങാത്തത്തിൽ ശങ്കറിനെന്നല്ല അയൽക്കാർക്കുപോലും പൊരുത്തക്കേട് തോന്നാതെ അവർ മുന്നോട്ടുപോയി.
ആ ദിവസം വന്നുചേർന്നു. അവരുടെ ജീവിതം വഴിത്തിരിവിലേക്ക് വിരൽചൂണ്ടിയ ദിവസം…….
ബാങ്കിൽ പതിവുപോലെ ജോലിയുടെ തിരക്കുകൾ അവളെ വലിഞ്ഞുമുറുക്കി.ലഞ്ച് ബ്രേക്കിൽ ബഞ്ച് ക്ലാർക്ക് ശോശാമ്മയാണ് ആദ്യ വെടിപൊട്ടിച്ചത്.
രാധിക സാറെ,കെട്ട് കഴിഞ്ഞിട്ട് വിശേഷം ഒന്നുവായില്ലേ.വർഷം ഒന്നാവറായല്ലോ.