മുഴുമിപ്പിക്കാതെ അവിടെ നിന്ന് മുറിയിലേക്ക് പോവുന്ന അച്ഛനെ നോക്കി അവള്‍ ചിന്തിച്ചു. നാലു ലക്ഷത്തോളം വരുന്ന കടം അമ്മാന്‍ എന്തുകൊണ്ടാ വീട്ടുന്നത്. തനിക്കുവേണ്ടിയായിരിക്കാം. തന്നെ വിലക്കുവാങ്ങാന്‍ തന്നെയാണ് ഇത്രയും രൂപ കൊടുക്കുന്നത്. ഇനി അമ്മാവനെപറ്റി എനിക്ക് വീട്ടില്‍ പറയാന്‍ പറ്റില്ല. പറഞ്ഞാലും അത് ഇത്രത്തോളം വിശ്വസിക്കും. വിശ്വസിച്ചാല്‍ സഹായിച്ച അമ്മാവനെ ഇവര്‍ ശത്രുക്കളാക്കേണ്ടിവരും. തല്‍ക്കാലം ഒന്നും പറയേണ്ട. അവള്‍ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ കയ്യില്‍ ഒരു കവറുമായി മാധവന്‍ അഷിതയുടെ വീട്ടിലെത്തി. വിമലയോടായി മധവന്‍: വിജയനില്ലേ..?
വിമല: ഉണ്ട് വിളിക്കാം..
എന്നു പറഞ്ഞു മുറിയിലേക്കുപോവുന്ന വിമല. അങ്ങോട്ടേക്ക് വന്നുകൊണ്ട്
വിജയന്‍: ബാങ്കില്‍ പോവാനുള്ള തിരക്കിലായിരുന്നു.
കവര്‍ തുറന്ന് അതില്‍നിന്ന് വിജയന്റെ വീടിന്റെ ആധാരം എടുത്തു വിജയനുനേരെ നീട്ടികൊണ്ട്
മാധവന്‍: ദാ നിങ്ങളെ ആധാരം
വിജയന്‍: നിങ്ങള്‍ പണംകൊടുത്ത് ഇത് വാങ്ങിയല്ലേ…? ഇതിപ്പോ നിങ്ങളെ കയ്യില്‍ നിന്നോട്ടെ… പണം ഞങ്ങള്‍ തരുന്ന കാലത്ത് തന്നാല്‍ മതി… അത് വരെ ഈ വീട് നിങ്ങളുടേതാ..
ചിരിച്ചുകൊണ്ട് മാധവന്‍: എനിക്ക് പലിശക്ക് പണംകൊടുക്കണ പണിയില്ല. ഞാനിത് വാങ്ങിയത് നിങ്ങള്‍ക്കാ.. നിങ്ങളെ ആധാരം എന്റെ വീട്ടില്‍ കൊണ്ടുവെച്ചിട്ടെന്താ കാര്യം…? ഇത് പിടിക്ക്.. പിന്നെ ഒരു കാര്യം മേലാല്‍ ഇതുപോലുള്ള ആളുകളുടെ കയ്യില്‍നിന്ന് പണം കടം വാങ്ങരുത്.. അത്യാവശ്യം വരികയാണെങ്കില്‍ എന്നോട് ചോദിക്കാം
ആധാരം വാങ്ങികൊണ്ട് വിജയന്‍: എങ്ങനെ നന്ദി പറയണമെന്ന് ഞങ്ങള്‍ക്കറിയില്ല.. നിങ്ങള്‍ ചെയ്തത് മറക്കാന്‍ പറ്റാത്ത ഉപകാരമാണ്.
ഇതെല്ലാം കേട്ടു മുറിയില്‍ നില്‍ക്കുന്ന അഷിത. ചായകൊണ്ടുവന്നുകൊടുക്ക വിമലയോട് മാധവന്‍: ഞാന്‍ ഇവിടുത്തെ ആധാരം വാങ്ങി തന്ന കാര്യം മഹേഷിനോടോ, ഭാരതിയോടെ പറയരുത്.. അഷിതയോട് പ്രത്യേകം പറയണം. അല്ല അവളെവിടെ…?
അകത്തേക്ക് നോക്കി വിമല: മോളെ.. അഷിതേ..
അവള്‍ മുറിയില്‍നിന്ന് പുറത്തേക്ക് വന്നു. മാധവന്‍ അവളെയൊന്ന് നോക്കി. മാക്‌സി തന്നെയാണ് വേഷം. എന്തുചെയ്യണമെന്നറിയാതെ മാധവനെ തന്നെ നോക്കിനിന്നു. അവളില്‍നിന്ന് കണ്ണെടുത്ത് വിജയനെ നോക്കി മാധവന്‍: ഇവളുടെ അനിയത്തിയെവിടെ
വിമല: ഇവിടെയുണ്ട്.. മോളെ.. ജിഷിതേ..
അവിടേക്ക് വന്ന ജിഷിതയെ നോക്കി മാധവന്‍: മോള് പ്ലസ്ടു കഴിഞ്ഞുവല്ലേ…
അതിന് തലയാട്ടുന്ന ജിഷിതയോട് മാധവന്‍: മോള്‍ക്ക് ടൗണിലെ എന്‍ജിനീയറിംഗ് കോളേജില്‍ ഒരു സീറ്റ് പറഞ്ഞുവെച്ചിട്ടുണ്ട്. മാനേജ്‌മെന്റ് വഴി ശരിയാക്കിയതാ..
വിജയന്‍: അതിന് എത്ര രൂപയാവും…?
മാധവന്‍: അതെല്ലാം ഞാന്‍ കൊടുത്തിട്ടുണ്ട്… ടൗണിലായതോണ്ട് ദിവസവും പോയിവരാം… വിജയന്‍ അവളെ കൊണ്ടുപോയി ചേര്‍ത്തിയാല്‍ മതി.
വിജയന്‍: ഞാന്‍ ചെയ്യേണ്ടതെല്ലാം നിങ്ങളാണല്ലോ ചെയ്യുന്നത്.
മാധവന്‍: അതിനെന്താ.. പണമുള്ളവന്‍ ഇല്ലാത്തവരെ സഹായിക്കട്ടെ. നിങ്ങളെ മാത്രമല്ല. പലരെയും ഞാന്‍ സഹായിച്ചിട്ടുണ്ട്.