അഭിക്കുട്ടന്‍ [Anagha angel]

Posted by

കുറച്ച് പേരേ കോളേജില്‍ ഉണ്ടായിരുന്നുള്ളൂ കുറച്ച് ആമ്പിള്ളേരും കുറച്ച് സ്റ്റാഫും ഒക്കെ.

ഞങ്ങളുടെ ബ്ലോക്കില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ ദിവസ്സവും ഞങ്ങള്‍ ലാബിലേക്ക് പോയി പ്രോജക്ട് ചെയ്യും, ഞങ്ങളുടെ പ്രൊജക്ട് ഗൈഡ് ടെസ്സി മിസ്സ് ഇടക്ക് ഞങ്ങളെ സഹായിക്കാനായി വരും. കോളേജിനടുത്ത് തന്നെയാണ് അവരുടെ വീട് ടീച്ചര്‍ നല്ല കമ്പനി ആണ്.

അങ്ങനെയിരിക്കെ ഒരു ദിവസ്സം ഞങ്ങള്‍ രാവിലെ തന്നെ കോളേജില്‍ എത്തി, ഇന്നും കുറേ വര്‍ക്ക് ഞങ്ങള്‍ക്ക് ചെയ്യ്ത് തീര്‍ക്കാനായി ഉണ്ട്, അങ്ങനെ ഉച്ച ആകുമ്പോഴേക്ക് ഞങ്ങള്‍ ധല്ലവണ്ണം ക്ഷീണിച്ചു. ഫുഡും കഴിച്ച് വിശ്രമിക്കുമ്പോഴാണ് ആര്യക്ക് ബിയര്‍ അടിക്കാനൊരു പൂതി തോന്നുന്നത്. അപ്പോള്‍ തന്നെ അതൊരു നല്ല ഐഡിയ ആണെന്ന് ഞങ്ങള്‍ക്കും തോന്നി, ഞങ്ങള്‍ മാത്രമേ ബ്ലോക്കില്‍ ഉണ്ടായിരുന്നുള്ളൂ, ആരും വരാനും സാധ്യതയില്ല. പോരാത്തതിന് നല്ല മഴയും വരുന്നുണ്ട്, പകല്‍ ആയതുകൊണ്ട് പുറത്ത് പോയി അടിക്കാനും പറ്റില്ലായിരുന്നു,

അപ്പോഴാണ് ഞങ്ങള്‍ അശ്വിനെ കുറിച്ച് ഒാര്‍ക്കുന്നത് ഞങ്ങളുടെ ക്ലാസ്മേറ്റ് ആണ് അശ്വിന്‍, കോളേജില്‍ ബിയര്‍ മുതല്‍ കഞ്ചാവ് വരെ വിതരണം ചെയ്യാനുള്ള കരാര്‍ എടുത്തവനാണ് അവന്‍, ലേഡീസ് ഹോസ്റ്റലില്‍ പോലും അവന്‍ സാധനം എത്തിക്കും.

ഞങ്ങള്‍ അപ്പോ തന്നെ അവനെ വിളിച്ച് ബിയറിന് പറഞ്ഞു.
പക്ഷേ അവന്‍ സ്ഥലത്ത് ഇല്ലായിരുന്നു സാധനം അവന്റെ ഹോസ്റ്റലില്‍ ഉണ്ടെന്നും ഇപ്പം എടുക്കാന്‍ പറ്റില്ല എന്നും രാത്രി ഹോസ്റ്റലില്‍ എത്തിക്കാമെന്നും അവന്‍ പറഞ്ഞു. പക്ഷേ ബിയര്‍ കുടിക്കാനുള്ള മൂഡില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് അത്രേം കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല.
ഹോസ്റ്റലില്‍ ഉള്ള ആരുടേം അടുത്ത് കൊടുത്തുവിടാന്‍ ഞങ്ങള്‍ പറഞ്ഞു ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് അവന്‍ ഫോണ്‍ വെച്ചു.

കുറച്ച് കഴിഞ്ഞ് ഒരു ഫസ്റ്റ് ഇയര്‍ പയ്യനെ കിട്ടി എന്നും അവനെ പേടിപ്പിച്ച് അങ്ങോട്ട് ബിയറും കൊണ്ട് വിട്ടിട്ടുണ്ട് എന്നും പറഞ്ഞു.
ക്ലാസ് തുടങ്ങി മൂന്നാല് മാസം ആയെങ്കിലും ഇപ്പോഴും ഫസ്റ്റ് ഇയര്‍ പിള്ളേര്‍ക്ക് ഞങ്ങളെ വലിയ പേടി ആണ്. അവരെ പറഞ്ഞിട്ടും കാര്യമില്ല ആ ജാതി റാഗിങ്ങ് ആണ് ഞങ്ങടെ കോളേജില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *