ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]

Posted by

രണ്ടാമത്തെ നിലയിൽ ആണ് ശ്രാവണിന്റെ വീട് . ശ്രാവണിനോടൊപ്പം ഗോകുലും നടന്നു . കാളിങ് ബെൽ അടിച്ചപ്പോൾ രമ്യ വാതിൽ തുറന്നു .

രമ്യ ഒരു ചുവന്ന ചുരിദാർ ആണ് വേഷം . കറുത്ത പാന്റും. വാതിൽ തുറന്നു ഗോകുലിനെ കണ്ടപ്പോൾ രമ്യ ഒന്ന് ചിരിച്ചു .

രമ്യ ;”ഇത്ര വേഗം എത്തിയോ നിങ്ങള്..വാ “

രമ്യ കതകു തുറന്നു. ശ്രാവണും ഗോകുലും അകത്തേക്ക് കയറി .

ശ്രാവൺ ടേബിളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം എടുത്തു കുടിച്ചു കൊണ്ട് കസേരയിലേക്കിരുന്നു .

ശ്രാവൺ ;”കൊളന്തൈ തൂങ്കിടിച്ച രമ്യാ ? “

രമ്യാ ;” ആ , കൊഞ്ചം മുന്നാടി താൻ “

രമ്യാ മറുപടി നൽകി ഗോകുലിനെ നോക്കി ചിരിച്ചു.

രമ്യാ ;”നീ എന്താടാ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ..ഇരിക്ക് , ആ ബാഗ് ഇങ്ങു താ ഞാൻ എടുത്തു വെക്കാം…”

രമ്യാ അവന്റെ ബാഗിൽ പിടുത്തമിട്ടു .ഗോകുൽ കൈ അയച്ചു ബാഗ്  രമ്യക്ക് കൊടുത്തു. ശ്രാവൺ ഒരു കസേര നീക്കിയിട്ടു അവനെ വിളിച്ചു .

ശ്രാവൺ ;”വാ ഗോകുൽ ,ഉക്കാര്”

ഗോകുൽ അയാൾക്കടുത്തായി ചെന്നിരുന്നു . ബാഗ് കൊണ്ട് വെച്ചു രമ്യയും അവരുടെ അടുത്തായി വന്നു നിന്ന്.

രമ്യാ ;”ഡാ അമ്മേടെ അടുത്ത് പോയോ നീ “

ഗോകുൽ ;”ആ വരുന്ന വഴിക്കു കേറി “

ശ്രാവൺ ;”അതെല്ലാം പോയിട്ച് , ഉന്നോടാ അമ്മ , അപ്പ , അണ്ണൻ , അവരോട പൊണ്ടാട്ടി എല്ലാം ഇരുന്താരു “

രമ്യാ ;” ഇങ്കെ വന്തതുക്കപ്പുറം പോയിടലാം ലെ , അപ്പടി നാ എനക്ക് കൂടെ വന്തിടലാം “

രമ്യാ ശ്രാവണിന്റെ കയ്യിൽ പതിയെ അടിച്ചു കൊണ്ട് പറഞ്ഞു .ശ്രാവൺ ചിരിച്ചു.

ഗോകുൽ രമ്യാ അനായാസം തമിഴ് പറയുന്നത് അത്ഭുദത്തോട് നോക്കി നിന്ന് .

ശ്രാവൺ ;”ഡെയ്, മച്ചാ ഒരു വാരത്തിലെ അറ്‌ലീസ്റ് നാല് അഞ്ചു വാട്ടി അങ്കെ പോയിട്ട് ഇറുക്ക്‌ ..ഇവ സോൽരത് കേട്ട, ഇപ്പോ താൻ മുതൽ ലെ പോരമാതിരി ഇറുക്ക്‌ “

ശ്രാവൺ രമ്യയെ നോക്കി ചിരിച്ചു .

രമ്യാ ;”പോഡാ “

Leave a Reply

Your email address will not be published. Required fields are marked *