സ്നേഹമുള്ള തെമ്മാടി 4 അവസാന ഭാഗം
SNEHAMULLA THEMMADI PART 4 AUTHOR ANURADHA MENON
READ [ PART 1 ] [ PART 2 ] [ PART 3 ]
ആ വാർത്ത സുധിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…അണ പൊട്ടിയൊഴുകുന്ന കണ്ണുനീരിനെ തടുക്കാൻ അവനു കഴിഞ്ഞില്ല…അൽപനേരത്തെ മൗനത്തിനു ശേഷം നിരാശ പടർന്ന അവന്റെ മിഴികൾ കോപം കൊണ്ടു ജ്വലിക്കുന്നത് അപ്പു കണ്ടു…അപ്പുവിന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് സുധി ചോദിച്ചു..
“ആരാ…? ആരാണവൻ…? എന്റെ അച്ചുവിനെ ഉപദ്രവിച്ച ആ നാറി ആരാണെന്ന് പറയെടാ…… !!!!” സുധിയുടെ കണ്ണിൽ പ്രതികാരത്തിന്റെ തീ ആളിക്കത്തി…അവന്റെ ശബ്ദം വിറ പൂണ്ടു…അവന്റെ കണ്ണിലേക്കു നോക്കാനാവാതെ അപ്പു പറഞ്ഞു തുടങ്ങി…
“വിവാഹത്തിന്റെ ഏതാനും ആഴ്ചകൾക്ക് മുൻപ് അമ്മയുടെയും അമ്മാവന്റെയും നിർബന്ധത്തിന്റെ പുറത്ത് അച്ചുവും എന്റെ കൂടെ വന്നു..അവൾക്ക് ആവശ്യമുള്ള കുറച്ച് സാരിയും മറ്റും വാങ്ങാൻ… തിരിച്ചു വരുന്ന വഴിക്ക് എന്റെ കാർ ബ്രേക്ക് ഡൌൺ ആയി…ആ സമയത്താണ് അവൻ… എന്നെ തലക്കടിച്ചു വീഴ്ത്തി അവൻ അച്ചുവിനെ…” അപ്പുവിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല… വാക്കുകൾ മുറിഞ്ഞു..
“ആരാണെന്ന് പറ…മറ്റൊന്നും എനിക്ക് കേൾക്കണ്ട…ആരാണവൻ…..??? ”
“രാ… രാഹുൽ… അജയുടെ അനിയൻ.. അച്ചുവിന്റെയും നിന്റെയും ക്ലാസ്സ്മേറ്റ്…”
സുധിയുടെ രക്തം തിളച്ചു… അച്ചുവിനെ രക്ഷിക്കാൻ കഴിയാത്ത കടുത്ത നിരാശയോടൊപ്പം രാഹുലിനോടുള്ള പകയും കൂടിയായപ്പോൾ സുധിയുടെ നിയന്ത്രണം വിട്ടു… ചുമരിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് സുധി ചോദിച്ചു..
“അവനിപ്പോ എവിടുണ്ട്?”
“അറിയില്ല സുധീ…നീ എടുത്തു ചാടി ഒന്നും ചെയ്യരുത്…He is a drug addict.. സ്വന്തം ചേട്ടന്റെ പച്ച മാംസത്തിൽ കത്തിയിറക്കിയവനാണവൻ… എന്തു ചെയ്യാനും അവൻ മടിക്കില്ല…”