അശാമ്മയെ ഞാൻ മറ്റൊരു കണ്ണിൽ കണ്ടില്ല. കാരണം അവർക്ക് എന്നോട് അത്രക്കും സ്നേഹമായിരുന്നു പൊന്നു പോലെ ആണ് എന്നെ നോക്കിയിട്ടുള്ളത്….. മാസത്തിൽ ഒരിക്കൽ എന്നെ കാണാൻ എന്നും വരുമായിരുന്നു ചെറിയമ്മാമയുടെ വീട്ടിൽ…. സ്വന്തം മക്കളെകാൾ എന്നെ ആണ് സ്നേഹിച്ചതും എല്ലാം………
“സച്ചു മോനെ.. അമ്മ ജോലിക്ക് പോയിട്ട് വരാം “
“ശരിയമ്മേ “
അമ്മ ഇവിടത്തെ എൽ. പി സ്കൂളിലെ ടീച്ചർ ആണ്. അവിടേക്കുള്ള പോക്കാണ്.
“രേഷ്മിയേച്ചി ഞാനും ഇറങ്ങുവാ…..”
ശ്രുതി തയ്യൽ പഠിക്കാൻ ഉള്ള പോക്കാണ്. അവൾ എന്നെ ഒന്ന് നോക്കാതെ ആണ് പോയത്. എന്തോ ഞാൻ വന്നത് അവൾക്ക് അത്ര പിടിച്ചട്ടില്ല എന്നാണ് തോന്നുന്നത്.
ഞാൻ റൂമിൽ കട്ടിലിൽ പോയി കിടന്നു. രശ്മി ചേച്ചി റൂമിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
“കഴിക്കാൻ എടുക്കട്ടേ “
“ഇപ്പോൾ വേണ്ട ചേച്ചി ഞാൻ ഒന്ന് കുളിക്കട്ടെ,
രാത്രിയിൽ കയറിയതാണ് ബസ്സിൽ “
അതും പറഞ്ഞു ഞാൻ ബാഗ് തുറന്ന് തോർത്ത് എടുത്ത് ഞാൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി.
“അതെ കുളത്തിൽ കുളിക്കാം “
എണ്ണയും സോപ്പും എനിക്ക് നേരെ നീട്ടി കൊണ്ട് ചേച്ചി പറഞ്ഞു. അത് എനിക്ക് തന്നു കഴിഞ്ഞു ചേച്ചി തിരിഞ്ഞു നടന്നു.
“ചേച്ചി…… “
“മം “
“ചേച്ചിക്ക് എന്റെ പേരറിയില്ല “
“അറിയാം “
“പിന്നെ എന്താ ചേച്ചി എന്നെ പേര് വിളിക്കാത്തത്… അല്ലകിൽ ഞാൻ വന്നത് ചേച്ചിക്ക് ഇഷ്ടമായില്ലേ “
“അയ്യോ സച്ചു മോനെ…. ഞാൻ അങ്ങനെ ഒന്നും “
“ഇഷ്ടമായില്ലകിൽ പറഞ്ഞാൽ മതി….. ശ്രുതിയും എന്നോട് ഒന്നും സംസാരിക്കുന്നില്ല….. ഞാൻ തിരിച്ചു പോയിക്കോളാം “
“സച്ചു മോനെ ഞാൻ അങ്ങനെ ഒന്നും വിചാരിച്ചാട്ടു കൂടിയില്ല…. പിന്നെ മോനെ പോലെ ഒരാൾക്ക് ഞങ്ങളെ പോലുള്ളവരെ ഇഷ്ടമാവുമോ എന്നായിരുന്നു മനസ്സിൽ……. അത് കൊണ്ടാണ് ചേച്ചി കുറച്ചു അകലം കാണിച്ചത്…. ഇനി എന്റെ സച്ചൂട്ടനോട് ചേച്ചി അങ്ങനെ ഒന്നും കാണിക്കില്ല “