“അതെ അമ്മേ “
“എന്നാൽ മോൻ വെച്ചോ “
പരീക്ഷ കഴിഞ്ഞു വിജയ് നാട്ടിലോട്ട് പുറപ്പെടാൻ നിൽകുമ്പോൾ ആയിരുന്നു അമ്മയുടെ കാൾ വന്നത്.
രാത്രി വിജയ് തന്റെ ബാഗും എടുത്ത് ബസ് സ്റ്റാൻഡിലേക്ക് നടന്നു. നല്ല മഞ്ഞുള്ള അന്തരീക്ഷം ആയിരുന്നു ഒപ്പം നല്ല തണുപ്പും. അവൻ സ്റ്റാൻഡിൽ ചെന്നപ്പോൾ അവിടെ അവന് പോകാൻ വേണ്ടി ഉള്ള ബസും അവിടെ ഉണ്ടായിരുന്നു. അവൻ ബസ്സിൽ കയറി തന്റെ സീറ്റിൽ ഇരുന്നു . കുറച്ചു സമയത്തിനൊടുവിൽ ബസ്സ് മുന്നോട്ടെടുത്തു.
ഇത് എന്താ വീട് ഇങ്ങനെ അലങ്കരിച്ചിരിക്കുന്നത്… എന്തോ ആഘോഷം ഉള്ളത് പോലെ. ഇനി ഞാൻ വരുന്നത് കൊണ്ടാണോ.
ഞാൻ വീടിന്റെ അകത്തു കയറി. നടു മുറിയിൽ അമ്മയും ചേച്ചിയും ഇന്ദു ചെറിയമ്മയും വർഷവും ഇരുപ്പുണ്ടായിരുന്നു.
“അഹ് അമ്മേടെ അച്ചൂട്ടൻ എത്തിയോ “
“എന്താ അമ്മേ ഇവിടെ ആഘോഷം “
“ഇന്ന് എന്റെ മോനെ കല്യാണം “
“കല്യാണമോ….. എന്റെയോ “
ചേച്ചി :- “അതേടാ പൊട്ടാ “
“നിങ്ങൾ എന്താ ആളെ കളിയാകുകയാണോ…കല്യാണം ആണ് എന്നൊക്കെ പറഞ്ഞു മനുഷ്യനെ കളിയാക്കുന്നു “
“എന്റെ പൊന്ന് അച്ചു അമ്മ പറഞ്ഞത് ശരിയാണ് ഇന്ന് മോന്റെ കല്യാണം ആണ് മോൻ ഒന്ന് വിശ്വാസിക്ക് ചെറിയമ്മ അച്ചുവിനോട് കള്ളം പറയുമോ “
“എന്നാലും എന്നോട് ഒന്നും ആലോചിക്കാതെ ഞാൻ ആ കുട്ടിയെ ഒന്ന് കണ്ടട്ടുകൂടി ഇല്ല “
“നീ കാണണം എന്നില്ല ഇത് ഉറപ്പിച്ചത് ഞാൻ ആണ് ഈ ഗോവിന്ദൻ നായർ. “
ഇതും പറഞ്ഞു കൊണ്ട് അച്ഛനും ഇളയച്ഛനും അവിടേക്ക് വന്നു.
“അച്ചു ഞങ്ങൾ മോന് എന്നും നല്ലതല്ലേ ചെയ്യു… ഈ ചെറിയച്ഛനാ പറയുന്നത് മോൻ പോയി വേഗം ഒരുങ്ങി വരൂ മുഹൂർത്തത്തിന് സമയം ആയി “
അവർ എല്ലാവരും കൂടി എന്നെ ബാത്‌റൂമിൽ തള്ളി കയറ്റി.
‘ഇത് എന്ത് കഷ്ടം ആണ് എന്റെ വിവാഹം എന്റെ സമ്മതമില്ലാതെ. മനുഷ്യൻ സ്വപ്നത്തിൽ കൂടി നിനച്ചില്ല പഠിപ്പ് കഴിഞ്ഞു വീട്ടിൽ വന്നു കയറുന്ന അന്ന് തന്നെ കല്യാണം കഴിക്കേണ്ടി വരുമെന്ന് ‘