തറവാട്ടിലെ എല്ലാവരും പരസ്പരം നോക്കി എല്ലാവരുടെയും മുഖത്തു ഒരു പരിപ്രാന്തി ഉണ്ട്. ആരും ഒരക്ഷരം പോലും മിണ്ടാതെ തിരുമേനി പറഞ്ഞതും കേട്ട് ഇരിക്കുകയായിരുന്നു. അവസാനം അവിടെ തളം കെട്ടിക്കിടന്ന മൗനം ബേധിച്ചത് ഗോവിന്ദൻ നായർ ആയിരുന്നു.
“തിരുമേനി ഞങ്ങൾക്ക് അങ്ങ് വക്തമായില്ല “
തിരുമേനി : അതായത് ഈ ജാതകകാരന് എന്നുവെച്ചാൽ ഗോവിന്ദൻ നായരുടെ മകൻ വിജയുടെ ജാതകം ഒരു അപൂർവ ജാതകം ആണ് എന്നും വിജയിക്കുന്നവനായിരിക്കും അവൻ, ഗജകേസരി യോഗം വരെയുണ്ട് ജാതകത്തിൽ പക്ഷെ അവന്റെ വിവാഹം അത് അത്ര എളുപ്പം അല്ല. കാരണം വിവാഹം കഴിക്കുന്ന പെണ്ണ് അധികം നാൾ ജീവിച്ചിരിക്കില്ല. ഇനി അവർ ജീവിക്കണമെങ്കിൽ ജീവിതാവസാനം വരെയും അവർ ശാരീരികമായി ബന്ധപ്പെടാൻ പാടില്ല. ബന്ധപ്പെട്ടാൽ മരണം നിച്ഛയം “
ഇത്രയും തിരുമേനി പറഞ്ഞു നിർത്തിയപ്പോൾ അത്രയും നേരം അവിടെയുള്ളവരുടെ മുഖത്തു കണ്ടത് പരിപ്രാന്തി ആണെകിൽ ഇപ്പോൾ അവരുടെ മുഖത്തു വിഷമവും ഭയവും നിഴലടിച്ചു. എല്ലാവരും വിയർത്തു കുളിച്ചാണ് ഇരിക്കുന്നത്. ഉർമിളയും ഇന്ദുമതിയും ചെറുതായി കരയുന്നുമുണ്ട്. വീണ്ടും അവരുടെ ഇടയിൽ മൗനം സ്ഥാനം പിടിച്ചു. പക്ഷെ ഇപ്രാവശ്യം മൗനം ബേധിച്ചത് ശേഖരൻ ആയിരുന്നു.
“തിരുമേനി ഇതിന് പരിഹാരം ഒന്നുമില്ലേ “
തന്റെ തലയിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് തിരുമേനി തുടർന്നു.
സാധാരണ ഇങ്ങനെ ദോഷം ഉള്ളവരോട് ചെയ്യാൻ പറയുന്നത് വാഴകല്യാണം ആണ്. പക്ഷെ ഇവിടെ ഇത് നടക്കില്ല. കാരണം വിജയുടെ ബ്രഹ്മചര്യം അത് ബേധിക്കണം എന്നാൽ മാത്രമേ ഈ ദോഷം മാറു. അല്ലകിൽ ഇതുപോലെ ഉള്ള ജാതകകാരിയെ കണ്ടുപിടിച്ചു വിവാഹം കഴിപ്പിക്കണം പക്ഷെ ഇങ്ങനെ ഒരു ജാതകാരിയെ കണ്ടുപിടിക്കുക അത് അത്ര എളുപ്പം അല്ല. “
പെട്ടന്ന് തിരുമേനി അടുത്തിരുന്ന താളിയോല കെട്ട് അഴിച്ചു വായിച്ചു കൊണ്ട് തുടർന്നു.
“വിജയുടെ അതെ പോലെത്തെ ഒരു ജാതകം ഉണ്ട്. “
എല്ലാവരും ആകാംഷയോടെ തിരുമേനിയുടെ വാക്കുകൾക്കായി കാതോർത്തു.
“സീതാലക്ഷ്മി വിജയ് ഇരുവരുടെയും ജാതകം ഒരുപോലെ ആണ് നക്ഷത്രങ്ങളിൽ മാത്രം വ്യത്യാസം ഉള്ളൂ, ദോഷവും യോഗവും എല്ലാം ഒരുപോലെ. പക്ഷെ ഇവർ സഹോദരി സഹോദരർ ആണ് അതുകൊണ്ട് അതും നടക്കില്ല “