പിറ്റേ ദിവസം ഷോപ്പിംഗിനു പോയപ്പോളും കവിതയുടെ ചിന്ത ഒന്നേ ഉണ്ടായിരുന്നുള്ളു “എന്നാലും അവൻ എന്നെ എങ്ങനെ കാണാനാണ്. ”
ആയിഷ ഇടക്കു കമന്റും അടിച്ചു “പെണ്ണു എപ്പോളും സ്വപ്നലോകത്തിൽ ആണല്ലോ “.
വീട്ടിൽ എത്തിയിട്ടും അവൾ മൊബൈലിൽ അവനെ ഡയൽ ചെയ്തു. പക്ഷെ റിംഗിന് മുമ്പ് കട്ട് ചെയ്യും. അവൾ മനസുമായി വിളിക്കണോ വേണ്ടയോ എന്ന തർക്കം തീർപ്പാകാതെ മണിക്കൂറുകൾ നീണ്ടു പോയി. പെട്ടന്ന് വാട്സാപ്പിൽ ഒരു മെസ്സേജ്.
“നാളെ നമ്മൾ കാണും ” അതു അഭയ് ആയിരുന്നു.
“അതെങ്ങനെ നാളെ പ്ലസ് ടു ഗെറ്റ് ടുഗെതർ ആണല്ലോ ” അവൾ മനസ്സിൽ ഓർത്തു.
എന്നിട്ട് അവൾ റിപ്ലേ കൊടുത്തു “നാളെ എനിക്കു കുറച്ചു പ്രോഗ്രാംസ് ഉണ്ടല്ലോ? ”
ഉടൻ തന്നെ അഭയുടെ റിപ്ലേ “നാളെ കവിത എന്തു പ്രോഗ്രാമിൽ ആയിരുന്നാലും നമ്മൾ കണ്ടിരിക്കും ”
കവിത :പിന്നെ പിന്നെ നടക്കണ കാര്യം പറ.
അഭയ് :അപ്പൊ പിന്നെ ബാക്കി നാളെ…. ബൈ
കവിത ഫോണിൽ അവനെ വിളിച്ചു പക്ഷെ അഭയ് ഫോൺ എടുത്തില്ല. ഫോൺ എടുക്കാത്ത ദേഷ്യത്തിൽ അവളും ഒരു മെസ്സേജ് അയച്ചു “നാളെ എന്നെ ഞാൻ വിചാരിക്കാതെ കണ്ടു പിടിക്കാൻ പറ്റില്ല. തോറ്റെന്നു തോന്നുമ്പോൾ എന്നെ വിളിക്കു “.
മെസ്സേജ് അഭയ് കണ്ടെങ്കിലും ഒരു റിപ്ലൈ കൊടുത്തില്ല. ഗെറ്റ് ടുഗെതർ ഉള്ളതിനാൽ അഭയ്ക് ഒരിക്കലും അവളെ കണ്ടു പിടിക്കാൻ പറ്റില്ലാന്ന് അവൾ കരുതി.
എന്നാൽ അഭയുടെ മനസ്സിൽ കൃത്യമായ പദ്ധതികൾ ഉണ്ടായിരുന്നു.
“അഭയ് വന്നു ഫുഡ് കഴിക്കു ” അമ്മയുടെ വിളി കേട്ടു അവൻ താഴേക്കു ചെന്നു..
അച്ഛനും അമ്മയും ഡൈനിങ് ടേബിളിൽ അവനെ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു
കൈ കഴുകി വന്നിരുന്ന അഭയോട് അച്ഛൻ : നാളെ എന്താ പ്രോഗ്രാം
അഭയ് : പ്രത്യേകിച്ചൊന്നും ഇല്ല
അച്ഛൻ : എന്നാ രാവിലെ എന്നെ എയർ പോർട്ടിലാക്കണം.
അഭയ് നിരാശയോടെ : അപ്പൊ അമ്മയെ സ്കൂളിലാക്കേണ്ടേ?
അച്ഛൻ : അതവൾ ഒരു ഓട്ടോ പിടിച്ചു പൊക്കോളും
അമ്മ : അതിനു ഞാൻ നിന്നോട് എന്നെ സ്കൂളിലാക്കാൻ എപ്പോളാ പറഞ്ഞേ?
അഭയ് : അല്ല നാളെ സ്കൂളിൽ പോണോലോ… അവധി ആയോണ്ട് സ്കൂൾ ബസും ഇല്ലാലോ
അപ്പൊ ഞാൻ വിചാരിച്ചു…..