കവിത :ആ കാണാം….
“എന്ന ഞാൻ വെക്കട്ടെ”
അഭയ് :ഉം… ബാക്കി നേരിട്ട് കാണുമ്പോൾ…..
ഫോൺ വച്ചിട്ട് കവിതയുടെ മനസ്സ് ചിന്തയിൽ മുഴുകി.
“എന്റെ കൃഷ്ണ…. ഇനി എങ്ങാനും കാണാതിരിക്കോ? നമ്പർ കൊടുക്കാതെ വന്നിട്ട് എന്തോ പോലെ ആർന്നു….
ഇത്ര ദിവസം കാൾ ഒന്നു വരാതിരുന്നപ്പോൾ നല്ല ജീവൻ അങ്ങോട്ട് പോയി….
ആദ്യം ട്യൂഷൻ ക്ലാസ്സിൽ വച്ചു കണ്ടപ്പോളേ മനസ്സിനൊരു ചാഞ്ചാട്ടം. എപ്പോളും അവനെ കാണാൻ മനസ്സ് കൊതിച്ചു. പക്ഷെ അവൻ ഒന്നു മൈൻഡ് കൂടെ ചെയ്തില്ല. ആറു മാസം എത്രയോ തവണ മിണ്ടാൻ അടുത്തു ചെന്നതാ… എന്നിട്ടും….പെൺകുട്ടികളോട് വിരോധം ആണെന്ന് പോലും വിചാരിച്ചു.
ആ ഒരു അവസ്ഥയിൽ മെട്രോ സ്റ്റേഷനിൽ അവനെ കണ്ടപ്പോൾ ഉണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. ആദ്യം ആയി മിണ്ടിത് ഒരു പെണ്ണും ആണ്കുട്ടികളോട് ഷെയർ ചെയ്യാൻ മടിക്കുന്ന കാര്യം. പക്ഷെ അവൻ അതൊന്നും നോക്കാതെ എന്നെ സഹായിച്ചു.
അന്നേ മനസ്സിൽ അറിയാതെ ഉറച്ച ഇഷ്ടം ആണു… എക്സാം ഹാളിൽ കണ്ടപ്പോൾ പിന്നേം ആശ്ചര്യപെട്ടു. എക്സാം തീർന്നപ്പോൾ പുറത്തിറങ്ങി നോക്കി എങ്കിലും കണ്ടില്ല. അടുത്ത എക്സാമിന് മെട്രോയിൽ ടിക്കറ്റ് എടുക്കാൻ നിന്നപ്പോൾ പിന്നേം കണ്ടു. ചേഞ്ചിനായി പഴ്സിൽ തപ്പുന്നത് കണ്ടപ്പോൾ ഇതു തന്നെ അവസരം എന്നു വച്ചു ഇടിച്ചു കയറി മിണ്ടി….
ട്രെയിനിൽ നാശം പിടിക്കാനായി ആന്റിയും… എന്നിട്ടും ടിക്കറ്റിൽ നമ്പർ എഴുതി കൊടുത്തു.. ആ മണ്ടൻ അതു നോക്കിത് കൂടെ ഇല്ല… ഞാൻ ഒരേ ട്യൂഷൻ ക്ലാസ്സിലാണ് പഠിച്ചത് എന്നറിഞ്ഞപ്പോൾ അവന്റെ മുഖത്തു നിരാശ ഉണ്ടായിരുന്നോ???
എന്തായാലും പിന്നീടുള്ള എല്ലാ എക്സാം ദിവസവും ഞാൻ അവനോടു കൂടുതൽ അടുക്കുക ആയിരുന്നു… ലാസ്റ്റ് ദിവസം എന്റെ പൊട്ടത്തരത്തിനു നമ്പർ കൊടുക്കാതെ ഒരു ത്രില്ലും…
ഹോ പിന്നുടുള്ള ദിവസങ്ങളിൽ അറിയാത്ത നമ്പറിൽ നിന്നു കാൾ വന്നാൽ അവനാകണേ എന്ന പ്രാർത്ഥനയോടെ ഫോൺ എടുത്തിരുന്നത്…. എന്തായാലും അവൻ വിളിക്കും എന്നറിയാം….
അവന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ അറിഞ്ഞിരുന്നു…..
ഇനി എങ്ങനെ കാണും എന്നാണോ പറഞ്ഞത്…..
ഫോണിലെ റിങ് കേട്ടു ആണു കവിത ചിന്തകളിൽ നിന്നു തിരിച്ചു വന്നത്… പിന്നെം അവനാണോ?
അതു പ്ലസ് ടു ഫ്രണ്ട് ആയിഷ ആണു.. ഗെറ്റ് ടുഗെതർനു ഡ്രസ്സ് എടുക്കാൻ പോകാൻ വിളിച്ചത്.