അങ്ങനെ തുടങ്ങി 3 [ആദി]

Posted by

സന്ദീപ് :ഇതിനൊക്കെ ചിലവുണ്ട്…..
അഭയ് : എന്താ വേണ്ടേ നീ പറ
“നെക്സ്റ്റ് വീക്കിലെ ഗോവൻ ട്രിപ്പ് ചെലവ് മൊത്തം നിന്റെ വക ”
അഭയ് :ഓക്കെ മാൻ….
“എന്നാ ഞാൻ പോയേക്കാം നീ അവളെ വിളിക്ക് ” സന്ദീപ് അഭയുടെ മനസ്സ്‌ വായിച്ചപോലെ പറഞ്ഞു….
സന്ദീപ് വീട്ടിലേക് പോയി അഭയ് ഒന്നു രണ്ടു തവണ അവളെ വിളിക്കാൻ ട്രൈ ചെയ്തു പക്ഷെ റിംഗിന് മുൻപ് കട്ട്‌ ചെയ്തു….
മനസ്സിനോട് അവൻ ചോദിച്ചു വിളിച്ചിട്ട് എന്താ പറയാ?
മെസ്സേജ് അയച്ചാലോ…. അല്ലേൽ വേണ്ട വിളിക്കാം….
ചിന്തകളുടെ ഒപ്പം സമയവും കടന്നു പോയി….

അവസാനം മനസ്സിൽ പറയേണ്ടത് പലകുറി പറഞ്ഞു പഠിച്ചു അവൻ വിളിച്ചു…..
അവളുടെ റിങ് ടോൺ അവനു വേണ്ടി ആണോ എന്നു തോന്നി…..
“കാത്തിരിപ്പൂ കണ്മണി………
കാത്തിരിപ്പൂ കണ്മണി… ഉറങ്ങാത്ത മനമോടെ…
നിറമാർന്ന നിനവോടെ….
മോഹാർദ്രമീ……”
“””ഹലോ “”””
റിങ് ടോണിൽ മുഴുകി ഇരുന്ന അഭയ്ക്കു പെട്ടന്ന് പറഞ്ഞു പഠിച്ചതൊന്നും ഓർമ വന്നില്ല…..
“ഹലോ ആരാ ”
അഭയ് വെപ്രാളത്തിൽ തന്റെ മൗനം തുടർന്നു…..
“””ഹലോ അഭയ് “””
അഭയ് ഒരു വിധത്തിൽ “കവിത “””
കവിത :ഹോ, നാളെ തന്നെ എന്റെ കാൾ വരും എന്നു വീമ്പു പറഞ്ഞ ആളാ…
അഭയ് ചിരിച്ചു കൊണ്ടു “കുറച്ചു വൈകിയിട്ടായാലും വിളിച്ചല്ലോ ”
കവിത :ശരി ശരി…. എങ്ങനെ എന്റെ നമ്പർ കിട്ടി….
“അതൊക്കെ നേരിൽ കാണുമ്പോൾ പറയാലോ “അഭയ് പറഞ്ഞു
കവിത :നേരിൽ കാണാനോ എന്നു? ഞാൻ അതിനു വരുന്നില്ലെങ്കിലോ?
അഭയ് :താൻ തരാഞ്ഞിട്ടും തന്റെ നമ്പർ ഞാൻ കണ്ടു പിടിച്ചില്ലേ….. ഇനി താൻ വന്നില്ലെങ്കിലും നമ്മൾ തമ്മിൽ കാണും….
കവിത :എങ്ങനെ?
അഭയ് ചിരിച്ചു കൊണ്ടു “അതാണല്ലോ വിധി…… ”
കവിത :പിന്നെ പിന്നെ വല്യ ഡയലോഗ് അടിക്കല്ലേ ഞാൻ വരാതെ എന്നെ അഭയ് കാണാൻ ഒന്നും പോകുന്നില്ല…..
അഭയ് :നമുക്ക് കാണാം…

Leave a Reply

Your email address will not be published. Required fields are marked *