അമ്മ:നിങ്ങൾ കുടിച്ചോ ചായ
സന്ദീപ് :പിന്നെ കുടിച്ചോളാം ആന്റി ആ ഫോൺ ഒന്നു തരാമോ?
അമ്മ :എന്റെ ഫോൺ നിനക്കെന്തിനാ
സന്ദീപ് :ഞങ്ങൾക്കൊരു സെൽഫി എടുക്കാൻ
അമ്മ :അതെന്താ നിങ്ങളുടെ ഫോൺ ഇല്ലേ?
അഭയ് : അമ്മയുടെ ഫോണിലെ ഫ്രന്റ് ക്യാമറ അടിപൊളിയാ….
സന്ദീപ് :പിന്നല്ലാതെ നീ സ്റ്റാറ്റസ് ഇട്ടേക്കുന്ന ഫോട്ടോ കണ്ടില്ലേ?
അമ്മ :ഓഹോ അപ്പൊ അതാണ് കാര്യം, ഫോണിൽ നിന്നു അവളുടെ നമ്പർ എടുക്കണം….
മക്കളു ചെല്ല്……
സന്ദീപ് :എന്നാ പിന്നെ നമ്മുടെ ഫോണിൽ തന്നെ എടുക്കാം…
രണ്ടാളും ചമ്മി മുകളിലേക്കു പോയി…
മുറിയിൽ എത്തിയ അഭയ് സന്ദീപിനെ ചീത്തപറഞ്ഞു….
കുറെ ആലോചിച്ച ശേഷം സന്ദീപ് “ഇപ്പൊ ഒരു കാര്യം ഉറപ്പായി നമ്പർ ആ ഫോണിൽ തന്നെ ഉണ്ട് ”
അഭയ് പുച്ഛിച്ചു കൊണ്ടു “ഓ അവന്റെ ഒരു കണ്ടു പിടുത്തം ”
“അതു എടുക്കാനുള്ള വഴി പറ ”
സന്ദീപ് :ഒരു വഴി ഉണ്ട് കുറച്ചു ചീപ്പാണ്
അഭയ് :എന്താന്നു പറ
സന്ദീപ് :ഞാൻ കുറച്ചു മിമിക്രി ചെയൂന്നു നിനക്ക് അറിയാലോ?
അഭയ് :നീ എന്താ ഇപ്പൊ മിമിക്രി ചെയ്യാൻ പോവണോ….
സന്ദീപ് :നീ ഒന്നു മുഴുവൻ കേൾക്…
അഭയ് :എന്നാ പറ
സന്ദീപ് :”പറയുന്നില്ല നീ കണ്ടോ “. നീ ആന്റിടെ സ്കൂളിലെ സുഷമ ടീച്ചറുടെ നമ്പർ താ…
അഭയ് :നീ ഇത്എന്തിനുള്ള പുറപ്പാടാ?
സന്ദീപ് അഭയുടെ ഫോൺ തട്ടി പറിച്ചു സുഷമ ടീച്ചറുടെ നമ്പർ ലാൻഡ് ഫോണിൽ ഡെയ്ൽ ചെയ്തു….. അഭയ് മൗനസമ്മതത്തോടെ സന്ദീപ് എന്താ പറയുന്നത് എന്നു നോക്കി നിന്നു…
സന്ദീപ് അഭയുടെ അമ്മയുടെ ശബ്ദത്തിൽ”ഹലോ സുഷമ ടീച്ചറെ… ആ ഗെറ്റ് ടുഗെദറിന് വിളിക്കാൻ വന്ന കവിതയുടെ നമ്പർ ഒന്നു വേണമല്ലോ… ”
“അയ്യോ വഹാട്സാപ്പില് വേണ്ട ടീച്ചർ പറഞ്ഞ മതി ഞാൻ എഴുതിക്കോളാം “സന്ദീപ് പരുങ്ങി
“മോനെ അഭയ് നീ ഈ നമ്പർ ഒന്നു എഴുതിക്കേ എയിറ്റ് സെവൻ വൺ…..
അഭയ് നമ്പർ മൊബൈലിലിൽ ഡയൽ ചെയ്തു ഒപ്പം അവന്റെ മനസിലും കുറിച്ചു….
ഒരു നെടുവീർപ്പോടെ ഫോൺ വച്ചു സന്ദീപ് പൊട്ടിച്ചിരിച്ചു…. അഭയ് സന്തോഷം കൊണ്ടു സന്ദീപിനെ കെട്ടി പിടിച്ചു…..