എന്റെ കഥ ഗൗരിയുടെയും 7 [ അർച്ചന ]

Posted by

എന്റെ കഥ ഗൗരിയുടെയും 7 [ അർച്ചന ]

ENTE KADHA GOURIYUDEYUM PART 7 BY ARCHANA | PREVIOUS PART

ഹായ് കൂട്ടുകാരെ ഒരുപാട് ലേറ്റ് ആയി പോയി സമയം ഒട്ടും ഇല്ലായിരുന്നു യാത്രകകളിൽ ആയിരുന്നു അത്കൊണ്ട് ക്ഷെമിക്കുക… പരമാവധി ഞാൻ അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കാം……

 

കാളിങ് ബെൽ കേട്ട ഉടനെ എന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി….. വൈഗ അല്ലാതെ വേറെ ആര്.. ?

 

അവളെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെ ഞാൻ പോയി വാതിൽ തുറന്നു…….

 

എന്റെ പുറകിൽ ആകാംഷയോടെ ഗൗരിയും…..

ഞാൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു….

ആകെ അലങ്കോലപെട്ട് നിൽക്കുകയായിരുന്നു വൈഗ…..

 

പരസ്പരം നോക്കിയതല്ലാതെ വേറെയൊന്നും നടന്നില്ല…..

അവളെ ഞാൻ കൈക് പിടിച്ചു അകത്തേക്ക് കൊണ്ട് വന്നു…..

 

ഒന്നും മിണ്ടാനാവാതെ എന്റെ പ്രവർത്തി അവൾ നിശബ്ദം അനുസരിച്ചു…..

 

അകത്തു എത്തിയതും എന്റെ നെഞ്ചിലേക് അലമുറയോടെ അവൾ വീണു…..

 

എനിക്കോ ഗൗരിക്കോ ഒന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല…..

അവൾ കരഞ്ഞു തീർക്കട്ടെ എന്ന് തന്നെ ഞാനും കരുതി….

എല്ലാം കെട്ടടങ്ങിയപ്പോൾ അവളെ ഞാൻ സോഫയിലേക് പിടിച്ചു ഇരുത്തി…..

 

എന്തൊക്കെയോ അവൾ പുലമ്പികൊണ്ട് ഇരുന്നു….

ഒടുവിൽ അവൾ പറഞ്ഞു തീർത്തു…..

“ഞാൻ നാട്ടിലേക്കു പോവുകയാണ് ഇവിടെക് ഇനിയില്ല നിന്നെയും നിന്റെ ഓർമ്മകളെയും…….

വയ്യ ഒന്നിനും വയ്യ സ്നേഹിചു പോയത് കൊണ്ടാണ് അല്ലാതെ നിന്നെ ഡിസ്റ്റർബ് ചെയ്തത് ആയിരുന്നില്ല എല്ലാത്തിനും സോറി…… ”

 

എനിക്ക് ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല……

 

അവൾ റൂമിലേക്കു പോകുന്നതും പത്ത് മിനിറ്റു കഴിഞ്ഞു പുറത്തേക് ബാഗുമായി പോകുന്നതും ഞാൻ നോക്കി നിന്നു….

 

എല്ലാം അവസാനിപ്പിച്ചു പോകുകയാണ് വാതിൽ കടക്കുന്നതിനു മുൻപ് അവൾ തിരിഞ്ഞു നിന്നു എന്നെ അടുത്തേക് വിളിച്ചു….

 

ചലിക്കാൻ ആവാതെ നിന്ന ഞാൻ എങ്ങനെയോ അവളുടെ അടുത്തെത്തി….

 

എന്റെ മുഖം അവളുടെ കൈകളിൽ എടുത്തു അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…..

Leave a Reply

Your email address will not be published. Required fields are marked *