അണിമംഗലത്തെ ചുടലക്കാവ് 3
Animangalathe Chudalakkavu Part 3 bY Achu Raj
Previous Parts | Part 1 | Part 2 |

എന്നെ വീണ്ടും സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം…വീണ്ടും നിങ്ങള്‍ക്കൊപ്പം നടക്കാന്‍ അനുവധിച്ചതിനുള്ള നന്ദി ഇവിടെ പ്രകടിപ്പിക്കുന്നു…
വിനു പതിയെ കണ്ണുകള്‍ തുറന്നു…വല്ലാത്ത തലവേദന…തലക്കൊക്കെ വല്ലാത്ത ഒരു കനം..അവന്‍ കണ്ണുകള്‍ വീണ്ടും അടച്ചു തുറന്നു…എവിടെയാണ് താന്‍ കിടക്കുന്നത്..അറിയില്ല…വിനു നെറ്റിയില്‍ കൈ കൊണ്ട് തടവിയപ്പോള്‍ അവനു വേദനിച്ചു..അവിടെ ഒരു മുറിവുണ്ട് എന്നും അതില്‍ ഒരു ബാന്‍ഡ് ഐട് ഒട്ടിചിട്ടുണ്ടെന്നും അവനു മനസിലായി…
വിനുവിന് നന്നേ ക്ഷീണം അനുഭവപ്പെട്ടു കൂടെ വല്ലാത്ത ദാഹവും..
“ഹാ എണീറ്റ”
രാജേഷിന്റെ ശബ്ദം..വിനു തല ചരിച്ചു നോക്കി..
“അളിയാ ഇവന്‍ എണീറ്റെട”
“ഞാന്‍ ഞാന്‍ എവിടെയാ”
“അയ്യോ സിനിമയില്‍ കാണുന്ന പോലെ ആശുപത്രിയില്‍ ഒന്നുമല്ല സാര്‍ ഹോസ്റ്റല്‍ റൂമില്‍ തന്നെ ആണു..മനസിലായോ…അയ്യട…എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി മൃദുല മിസ്സിന്റെ പൂ…എന്നെകൊണ്ടൊന്നും പറയിക്കരുത്…ചുമ്മാ കള്ളും കുടിച്ചു”
രാജേഷ് പുച്ച ഭാവത്തോടെ അത് പറഞ്ഞെങ്കിലും പക്ഷെ വിനുവിന് വ്യക്തമായി ഒന്നും ഓര്‍ത്തെടുക്കാന്‍ കഴുയുന്നില്ലയിരുന്നു..എന്തൊക്കെയോ സംഭവിച്ചു പക്ഷെ അതെല്ലാം മറവി എന്ന കൂട്ടുക്കാരന്‍ കട്ടെടുത്തിരിക്കുന്നു…
അവന്‍ ശൂന്യതിയിലേക്ക് നോക്കി കിടന്നപ്പോള്‍ പ്രിന്‍സ് അങ്ങോട്ടേക്ക് വന്നു..
“എന്താണളിയ തല പോന്തുന്നില്ലേ”
പ്രിന്‍സിന്റെ മുഖഭാവം പക്ഷെ പുച്ചമല്ല..പകരം കണക്കുകള്‍ ഒന്നും തന്നെ പിഴക്കാത്തവന്‍റെ സന്തോഷവും സംതൃപ്തിയും ആയിരുന്നു…
“അളിയാ നമ്മള്‍ ഇന്നലെ കുടിച്ചിട്ട്..പിന്നെ …പിന്നെ..എനിക്കൊന്നും ഓര്‍മ കിട്ടുന്നില്ല”
“അയ്യോ എങ്ങനെ കിട്ടും…ടാ കപ്പാസിറ്റി ഇല്ലങ്കില്‍ കുടിക്കാന്‍ പോകരുത്.”
“പോടാ പന്നി എനിക്ക് കപ്പാസിറ്റി ഒക്കെ ഉണ്ട് പക്ഷെ വേറെ എന്തോക്കെയോ സംഭവിച്ചു എന്താണെന്നു മാത്രം ഓര്‍മ കിട്ടുന്നില്ല”
തലയിലൂടെ കൈകള്‍ ഓടിച്ചു കൊണ്ട് സംശയ രൂപേണ വിനു പ്രിന്‍സിനെയും രാജേഷിനെയും മാറി മാറി നോക്കി..
പ്രിന്‍സ് ചുമ്മാ ഒന്ന് ചിരിച്ചു കൊണ്ട് അപ്പുറത്തുള്ള കസേരയില്‍ ഇരന്നു…രാജേഷ് വിനുവിനെ ചുഴന്നു ഒന്ന് നോക്കി…
“നിനക്കൊന്നും ഓര്‍മയില്ല എന്ന് പറയുമ്പോള്‍ …ഒന്നും ഓര്‍മയില്ലേ”
“ഇല്ലട അതല്ലേ പറഞ്ഞത്…എനിക്ക് എന്തോ…രാത്രി കുടിച്ചു വന്നതൊക്കെ ഓര്‍മയുണ്ട് പക്ഷെ വേറെ ഒന്നും..”
വിനു വീണ്ടും ചിന്താകുലനായി..
“ഇന്നലെ മൃദുല മേടത്തിനെ റേപ്പ് ചെയ്യാന്‍ പോയതോര്‍മയുണ്ടോ”
രാജേഷ് അത് ചോദിക്കുമ്പോള്‍ വിനുവിന്‍റെ മനസില്‍ വലിയോര്യു ഞെട്ടല്‍ ഉണ്ടായി…
“ഞാനോ”
“അല്ല നിന്‍റെ കുഞ്ഞമ്മ..ദെ പ്രിന്‍സെ ഞാന്‍ അപ്പോളെ പറഞ്ഞയാ..ഹാ..വേണ്ടാത്ത വീര സാഹസങ്ങള്‍ എല്ലാം പറഞു ഇവിടെ നിന്നും ഒരു വലിയ സംഭവം പോലെ ഇറങ്ങി പോയിട്ട് എവിടെയോ തട്ടി വീണു തലയും പൊട്ടിച്ചു ആ ചൊല മരത്തിനു കീഴെ ബോധം കേട്ട് കിടന്ന നിന്നെ താങ്ങി പിടിച്ചു ഇവിടെ കൊണ്ട് വന്നു കിടത്തി എല്ലാം കഴിഞ്ഞു നട്ടുച്ചയ്ക്ക് എണീറ്റ് പിച്ചും പേയും പറയുന്നോ ബ്ലഡി ഫൂള്‍”
അത്രയും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു അടുത്തുള്ള കുപ്പിയിലെ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീര്‍ത്തു രാജേഷ്. ഇത് കണ്ട പ്രിന്‍സ് പൊട്ടി ചിരിച്ചപ്പോള്‍ അപമാനിതനായി വിനു തല താഴ്ത്തി നിന്നു..