പ്രണയകാലം അവസാനഭാഗം !

Posted by

പ്രണയകാലം 5 [CLiMax]

PRANAYAKAALAM PART 5 AUTHOR SAGAR KOTTAPPURAM

Previous Parts |Part 1|Part 2 |Part 3|Part 4|

കൂടി പോയാൽ രണ്ടാഴ്ചകൾ മാത്രമാണ് തനിക്കു മുൻപിൽ ഉള്ളതെന്ന്

ഈ ഭാഗം സാമാന്യം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ചില തിരക്കുകളിൽ ആയിരുന്നു …

ഹരി പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല. .രാവിലത്തെ പ്രാതൽ കഴിഞ്ഞു ഹരിയും മീരയും കൂടി ഹരിയുടെ കാറിൽ നാട്ടിന്പുറത്തുള്ള മീരയുടെ തറവാട്ടിലേക്ക് പോയി . മീരയുടെ അച്ഛനും അമ്മയും സഹോദരനും ഭാര്യയും മക്കളും ആണ് ആ വീട്ടിൽ താമസം . ഹരിയും മീരയും ചെന്ന് കയറിയ ഉടനെ അവിടത്തെ കുട്ടികൾ മീരയെ വന്നു കെട്ടിപിടിച്ചു .

മീരയുടെ ചേട്ടന്റെ മക്കൾ ആണ്. പത്തും പന്ത്രണ്ടും പ്രായമുള്ള കുട്ടികൾ മൂത്തത് ആണും ഇളയത് പെണ്ണും .

അച്ചമ്മേ മീര ആന്റി വന്നിരിക്കണു…” പെൺകുട്ടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .
മീരയുടെ അച്ഛനും അമ്മയും അകത്തു നിന്ന് പൂമുഖത്തേക്കു വന്നു . മീരയെയും ഹരിയേയും സ്വീകരിച്ചു . അവർ ഉമ്മറത്തേക്ക് കയറി ഇരുന്നു .

“ഹരി ഇന്നിവിടെ ഉണ്ടാവോ ? “ കസേരയിലേക്കിരുന്ന ശേഷം മീരയുടെ അച്ഛൻ ഹരിയോടായി ചോദിച്ചു..

ഇല്ല..അച്ഛാ..എനിക്കിപ്പോ പോണം , ഒരു അത്യാവശ്യം ഉണ്ട്..മീരയെ അവിടെ ഒറ്റക്കിരുത്തണ്ട എന്ന് വിചാരിച്ചു ഇങ്ങട് പോന്നതാ” ഹരി അയാളോടായി പറഞ്ഞു…

ആ അത് നന്നായി.കുറച്ചായി കാണും ഇല്യേ ഈ വഴിയൊക്കെ വന്നിട്ട് ” മീരയുടെ അച്ഛൻ പറഞ്ഞിട്ടു ഒന്ന് പുഞ്ചിരിച്ചു..

“ഓരോ തിരക്കല്ലേ അച്ഛാ “ ഹരി പതിയെ പറഞ്ഞു…

“ഉവ്വ് ..എല്ലാര്ക്കും തിരക്കായി ..” മീരയുടെ അച്ഛന് ചെറിയ അതൃപ്തി ഉള്ള പോലെ ഹരിക്കു തോന്നി .
മീരയുടെ ‘അമ്മ അപ്പോഴേക്കും ചായയുമായി ഉമ്മറത്തേക്ക് വന്നു. കൂടെ മീരയും ഉണ്ടാരുന്നു .

“അളിയൻ എവിടെ പോയി “ ഹരി അമ്മയോടായി ചോദിച്ചു കൊണ്ട് ചായ വാങ്ങി.

മനോജും ദിവ്യയും കൂടി ദിവ്യെടെ വീട്ടിൽ പോയിരിക്ക്യാ..ദിവ്യെടെ അച്ഛന് ഒന്ന് വീണു ..സാരമായ പരിക്കൊന്നും ഇല്യ ..എന്നാലും ഒന്ന് പോണല്ലോ “ ‘അമ്മ പറഞ്ഞു. ഹരി വെറുതെ ഒന്ന് തലയാട്ടി…

കുട്ടികൾ മീരയെ ചുറ്റി പറ്റി നിൽക്കുന്നുണ്ട് .

കുട്ടൂസും മോളും പോയില്ലേ അച്ഛന്റെ അമ്മയുടേം കൂടെ ? “ ഹരി കുട്ടികളെ നോക്കി..പിള്ളേര് കണ്ണടച്ച് ഇല്ല എന്ന ഭാവത്തിൽ കാണിച്ചു..

ഇവിടെ കളിച്ചു നടക്കണം ന്നൊരു ചിന്ത മാത്രേ ഉള്ളു രണ്ടിനും “ ‘അമ്മ പറഞ്ഞു. ചായ കുടിച്ചു ചില്ലറ സൊറ പറച്ചിലുമായി അരമണിക്കൂറിലധികം ഹരി അവിടെ ചിലവഴിച്ചു .

എന്ന പിന്നെ അച്ഛാ ഞാൻ ഇറങ്ങട്ടെ ..മീരേ..” അയാൾ മീരയെ നോക്കി..

“അല്ല ഹരി ഇപ്പോ തന്നെ പോവാണോ? “ മീരയുടെ ‘അമ്മ ആശ്ചര്യത്തോടെ മീരയെ നോക്കി..

“ഹരിയേട്ടന് ഇന്ന് ലീവ് ഇല്ല അമ്മെ , അർജന്റായി തീർക്കേണ്ട എന്തോ വർക്ക് ആണ്..ഹരിയേട്ടൻ പൊക്കോട്ടെ ..” മീര അമ്മയോടായി പറഞ്ഞു ഹരിയെ നോക്കി സാരമില്ല എന്ന അർത്ഥത്തിൽ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *