!ഏതെങ്കിലും ഒരു പാവപെട്ട വീട്ടിൽ നിന്നും ഒരു കല്യാണം ആലോചിക്ക്. ഇതൊന്നും അവരെ അറിയിക്കണ്ട, “
“അത് ചതി അല്ലെ തിരുമേനി “:-ഗോവിന്ദൻ
“ചതിയും വഞ്ചനയും നോക്കിയിരുന്നാൽ നിങ്ങളുടെ മകന്റെ ജീവിതം കൈവിട്ടു പോകും. എന്താ വേണ്ടത് എന്ന് വെച്ചാൽ അത് അങ്ങ് ചെയുക. എനിക്ക് പറയാൻ ഉള്ളത് പറഞ്ഞു ഇനി വേറെ ഒരു പരിഹാരം ഇതിൽ ഇല്ല നിങ്ങൾ എന്താന്ന് വെച്ചാൽ അത് അങ്ങ് ചെയ്യാ “
തിരുമേനി ഇത്രയും പറഞ്ഞു തന്റെ സാധന സാമഗ്രികൾ എല്ലാം തന്റെ തോൾ സഞ്ചിയിൽ എടുത്ത് ഇട്ട് അത് തോളിൽ ഇട്ടുകൊണ്ട് പോവാൻ തുടങ്ങി. പക്ഷെ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് ഗോവിന്ദൻ ഒരു തീരുമാനം പറഞ്ഞു.
“എനിക്ക് എന്റെ കുട്ടിയുടെ ഭാവി ആണ് വലുത്. എന്റെ കുട്ടിയുടെ ജീവിതം നന്നായിരിക്കാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്. എല്ലാം തിരുമേനി പറയുന്നത് പോലെ അനുസരിച്ചോളാം “
തിരുമേനിയുടെ മുഖം വിടർന്നു. അദ്ദേഹം ഗോവിന്ദന്റെ ചുമലിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
“എല്ലാം നല്ലതിന് “
അപ്പോഴും അവിടെയുള്ളവരുടെ ഉള്ളിൽ കടലിലെ തിരകൾ പോലെ ചോദ്യങ്ങൾ അലയടിച്ചുകൊണ്ടിരുന്നു. അവരുടെ ഉള്ളം കാർമേഘം ചേക്കേറിയ ആകാശം പോലെ ഇരുണ്ടതായി.
ഇതേ സമയം ബാംഗ്ലൂരിൽ……
ഒരു മദന സുന്ദരിയുടെ നക്ന മാറിൽ തലവെച്ചു കിടക്കുന്ന വിജയ്. അവർ ഒരു പുതപ്പിനടിയിൽ പൂർണ നക്നരായി പരസ്പരം വാരിപ്പുണർന്നു കിടക്കുകയായിരുന്നു.
“വിജയ് ഒന്ന് എഴുനേല്ക്ക്…… ദേ സമയം ഒരുപാട് വൈകി….. “
“ഹ കുറച്ചു നേരം കൂടിടോ “
അവളുടെ മാറിൽ നിന്നും തല തലയിണയിലേക്ക് ചായിച്ചുകൊണ്ട് അവൻ പതിയെ പറഞ്ഞു.
അവൾ അവന്റെ മുടിഴികിൽ തലോടിക്കൊണ്ട് അവനെ ഇറുക്കി പുണർന്നു.
“അതെ എനിക്ക് പോകണം ഒന്ന് എഴുനേക്കന്നെ “
അവൾ അവന്റെ കവിളിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു. അവൻ അവന്റെ കരിനീല മിഴികൾ തുറന്ന് കൊണ്ട് അവളുടെ അധരങ്ങളെ വിഴുങ്ങി ഒപ്പം അവളെ ഇറുക്കി കെട്ടിപിടിച്ചു. അവർ പരസ്പരം അധര നുകരണം തുടർന്നു. അതെ സമയം അവളുടെ കൈകൾ അവന്റെ പുറത്തെ മൃദുവായി തലോടിക്കൊണ്ടിരുന്നു. നീണ്ട നേരത്തെ ചുംബനത്തിനൊടുവിൽ അവർ വേർപിരിഞ്ഞു.