പെട്ടന്ന് തിരുമേനി അടുത്തിരുന്ന താളിയോല കെട്ട് അഴിച്ചു വായിച്ചു കൊണ്ട് തുടർന്നു.
“വിജയുടെ അതെ പോലെത്തെ ഒരു ജാതകം ഉണ്ട്. “
എല്ലാവരും ആകാംഷയോടെ തിരുമേനിയുടെ വാക്കുകൾക്കായി കാതോർത്തു.
“സീതാലക്ഷ്മി വിജയ് ഇരുവരുടെയും ജാതകം ഒരുപോലെ ആണ് നക്ഷത്രങ്ങളിൽ മാത്രം വ്യത്യാസം ഉള്ളൂ, ദോഷവും യോഗവും എല്ലാം ഒരുപോലെ. പക്ഷെ ഇവർ സഹോദരി സഹോദരർ ആണ് അതുകൊണ്ട് അതും നടക്കില്ല “
“വീണ്ടും എല്ലാവരുടെയും മുഖഭാവം പഴയതുപോലെയായി. “
പദ്മാവതി : “അപ്പോൾ എന്നെ പേരകുട്ടിക്ക് ഒരിക്കലും ഒരു ശ്വസ്തമായ കുടുംബജീവിതം ഉണ്ടാവില്ലേ തിരുമേനി “
എല്ലാവരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ആണ് പദ്മാവതി ഉന്നയിച്ചത്.
തിരുമേനി അതിനുള്ള ഉത്തരം കണ്ടത്താനായി തന്റെ കഴുത്തിലുള്ള രുദ്ധ്രക്ഷം വലതു കൈകൊണ്ട് കൂടിപിടിച്ചു നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു.
“ഒരേയൊരു പരിഹാരം ഉള്ളു “
വീണ്ടും എല്ലാവരുടെയും മുഖത്തു ആകാംഷ കുടിയേറി.
“ഒരു പെണ്കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുക ബ്രഹ്മചര്യം ഭേദത്തിക്കുക അതാണ് പരിഹാരം. “
എല്ലാവരുടെയും മുഖത്തു പലഭാവങ്ങൾ മിന്നിമറിഞ്ഞു.അവരുടെ ഉള്ളി കുറെ ചോദ്യങ്ങൾ ജന്മം എടുത്തു.
“അല്ല തിരുമേനി അപ്പോൾ ആ കുട്ടി ” :-ഗോവിന്ദൻ
“ആ കുട്ടി എന്തായാലും മരിക്കും അതിൽ ഒരു സംശയം വേണ്ട “:- തിരുമേനി
“തിരുമേനി ഇങ്ങനെ ഒരു ദോഷം ഉള്ള ജാതകം ഉള്ള ആളെ വിവാഹം കഴിക്കാൻ ഏതെങ്കിലും പെൺകുട്ടികൾ സമ്മതിക്കുമോ ആരങ്കിലും അവരുടെ ജീവിതം വെച്ചു കളിക്കുമോ, ഏതെങ്കിലും നല്ല തറവാട്ടുകാർ ഇതിനു സമ്മതിക്കുമോ ” :-ശേഖരൻ
തിരുമേനി :- “”ഒരു വലിയ തറവാട്ടിൽ നിന്നും എല്ലാം അറിഞ്ഞു കൊണ്ട് ഇങ്ങനെ ഒരു ജാതകകാരന് വേണ്ടി അവർ സമ്മതം മൂളില്ല. അവർ എന്തായാലും ഇങ്ങനെ ഒരു സാഹസത്തിനു മുതിരില്ല. “”
“ഇനിയെന്താ ചെയ്യാ തിരുമേനി ” :- ഗോവിന്ദൻ