ദി ഹസ്ബൻഡ്‌ [Neerath]

Posted by

ദി ഹസ്ബൻഡ്‌

THE HUSBAND AUTHOR NEERATH

രാവിലെ ഫോൺ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നതു. സമയം ഏഴു മണി. കണ്ണ് തിരുമ്മി എണീറ്റപ്പോ അതാ ബെഡ് കോഫിയും കൊണ്ട് ശാലു വരുന്നു.
“ഓഹ് കുംഭകർണൻ എന്നീട്ടോ?”.
ശാലുവിന് ഒരു ചിരിപാസാക്കി ഞാൻ കോഫി കപ്പ് എടുത്തു.
” ദേ മനുഷ്യാ,പോയി പല്ലു ചേച്ചിട്ടു വാ, എന്നിട്ടു കുടിക്കാം”.
” പല്ലു തേക്കാതെ കുടിക്കുന്ന കോഫിയാണ് മോളെ ബെഡ് കോഫി,പല്ലു തേച്ചാൽ അതിന്റെ രുചി പോകും”.
എന്നെ ഒന്ന് തുറിച്ചു നോക്കികൊണ്ട്‌ അവൾ നടെന്നു നീങ്ങി.

ഒരു മുഷിഞ്ഞ ലൂസ് നൈറ്റി ഇട്ടു കൊണ്ട് നടന്നു നീങ്ങുന്ന അവളോട്‌ ഞാൻ ചോദിച്ചു?.
” എന്ത് വേഷമാടി ഇതു?”.
“ഞാൻ രാവിലെ അഞ്ചു മണിക്ക് അടുക്കളേൽ കേറിയതാ,നിങ്ങള്ക്ക് ഉറക്കമല്ലേ പ്രധാനം”.
ഇന്നെന്താ വിശേഷിച്ചു?,സാധാരണ ഇവള് ഇത്രേം നേരത്തെ എനിക്കാറില്ലലോ.കാര്യം എന്താന്ന് ചോദിച്ചു ഇനി ചീത്തകേൾക്കണ്ട എന്ന തീരുമാനത്തോടെ ഞാൻ ബാത്‌റൂമിൽ കേറി,വിസ്തരിച്ചു കുളിച്ചു,പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു പുറത്തു വന്നു. ഡൈനിങ്ങ് ടേബിളിൽ ബ്രേക്‌ഫാസ്റ് മൂടിവെച്ചിരിക്കുന്നു.നല്ല കടലക്കറി,പുട്ടു,പഴംപിന്നെ പപ്പടം.

ഞാൻ ചുറ്റുപാടും നോക്കി,ശാലുവിനെ കാണുന്നില്ല.അടുക്കളയിലേക്കു പോയി നോക്കിയപ്പോൾ അവിടെയും ഇല്ല.അപ്പോഴാണ് കോമണ് ടോയ്‌ലെറ്റിൽ നിന്ന് ടാപ്പിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത്.ഞാൻ കുറച്ചു ശബ്ദത്തിൽ ചോദിച്ചു.
“ശാലു നീ എന്തെടുക്കുവാ?”.
” ദാ ഇപ്പോ വരാം,കുളിക്കുവാ”.
ഞാൻ ആകെ ചിന്താകുഴപ്പത്തിലായി.സാധാരണ ലേറ്റ് ആയി എണീക്കുന്ന,ഉച്ചക്ക് കുളിക്കാൻ പോകുന്ന ഇവൾ രാവിലെ തന്നെ ബ്രേക്ഫാസ്റ് റെഡി ആക്കി കുളിച്ചു കൊണ്ടിരിക്കുന്നു.ഞാൻ സ്വപ്നം കാണുകയാണോ എന്ന് ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോൾ.
“കുളികഴിഞ്ഞെങ്കിൽ വാ, ബ്രേക്ഫാസ്റ് കഴിക്കാം”.
ശാലുവിന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നു ഉണർത്തി.
“എന്നാ പിന്നെ നീയും ഇരിക്ക് നമുക്കൊരുമിച്ചു കഴിക്കാം”.ഞാൻ പറഞ്ഞു.
“ഞാൻ പിന്നെ കഴിച്ചോളാം, ഹരി ഏട്ടൻ കഴിച്ചോ”.
എനിക്കെന്തോ പന്തികേട് തോന്നി. ഇവൾക്ക് എന്തോ ഒരു മാറ്റം.സാധാരണ വീട്ടുകാര്യങ്ങളിൽ ഇത്രേം ശുഷ്ക്കാന്തി കാണിക്കാറില്ല. അവളുടെ മുഖത്തേയ്ക്കു നോക്കാതെ ഞാൻ ചോദിച്ചു.
“എന്താണ് ഇന്ന് സ്പെഷ്യൽ”.
” ഓഹോ അപ്പൊ ഞാൻ ഇന്നലെ രാത്രി പറഞ്ഞതെല്ലാം ചേട്ടൻ മറന്നോ?,എല്ലാം ഓക്കേന്നു പറഞ്ഞിട്ട്”.
പെട്ടന്നായിരുന്നു അവളുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *