മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Posted by

“”” ആർക്കെങ്കിലും നിന്നെ ഇഷ്ടപ്പെടേണ്ടേ എന്ന് അല്ലെ? . നിനക്കല്ല , നിന്നെ ഇഷ്ടപ്പെടുന്ന പെണ്ണിനെ വിവാഹം കഴിക്കണം . ഏതൊരു പെണ്ണിനും ഒരഴകുണ്ടാവും .അത് നീ നിന്റെ കണ്ണുകൾ കൊണ്ട് നോക്കിയാൽ കാണില്ല . നിന്റെ മനസ്സ്കൊണ്ട് നോക്കിയാൽ കാണും , പ്രത്യേകിച്ച് നീ പറഞ്ഞില്ലേ നീ നോക്കുന്നത് നിന്റെ കണ്ണ് കൊണ്ടല്ല മനസ്സ് കൊണ്ടാണെന്ന് . ആ നീ ശരിക്കും നോക്കിയാൽ ഈ ട്രെയിനിലുള്ള ഏതൊരു പെൺകുട്ടിയിലും ആ അഴക് കാണും . നീ ഇന്ന് മുതൽ ശ്രമിക്ക് ഏതെങ്കിലും പെൺകുട്ടിയിൽ ആ ഒരു അഴക് കണ്ടെത്താൻ . ആ ഒരു അഴക് കൊണ്ട് മാത്രം അവളുടെ ഭൂരിഭാഗം കുറവുകളും നികത്താനും പറ്റും “”

ഞാനൊന്നും പറഞ്ഞില്ല . അവരുടെ വാക്കുകൾ മനസ്സിൽ എവിടെയൊക്കെയോ മുറിവുകളേൽപ്പിച്ചത് പോലെ തോന്നി . അവരുടെ കൈക്കുമ്പിലിരിക്കുന്ന എന്റെ കൈ ചുട്ടു പഴുത്തിരിക്കുന്നു . മറ്റൊരു അവസ്ഥയിലായിരുന്നേൽ ആ സുന്ദരിയുടെ സാമീപ്യം കൊണ്ട് തന്നെ എന്റെ ലിംഗം കുലച്ചേനെ . അതാർക്കും മനോഹാരിയും ശാലീന സൗന്ദര്യവതിയും അതെ സമയം സെക്‌സിയുമായിരുന്നു അവർ .

“‘ അങ്ങോട്ട് നോക്ക് വിഷ്ണു . ആ പെൺകുട്ടിയെ നോക്ക് “‘ ഞാനവരുടെ കണ്ണുകൾ തിരിഞ്ഞിടത്തേക്ക് നോക്കി . ആ ഊമയായ പെൺകുട്ടി ചാറ്റിങ് നിർത്തി കൂട്ടുകാരുടെ സംസാരം ശ്രദ്ധിച്ചിരിക്കയാണ് . അവർ പറയുന്നത് മനസിലാക്കിയിട്ടാണോ എന്നറിയില്ല അവളും എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട് .

പെട്ടന്നവൾ എന്നെ നോക്കി എന്നിട്ട് നല്ലപോലെ ചിരിച്ചു . ഒരുപക്ഷെ എന്റെ എഴുതുകളോ ബ്ലോഗുകളോ വായിച്ചിട്ടുണ്ടാവും . ഈ ഒൻപത് മക്കളുള്ള സ്ത്രീ അവരുടെ കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ ഒരിക്കലും എന്റെ ബുക്കുകൾ വായിച്ചിരിക്കാൻ ഇടയില്ല .അതുകൊണ്ടാണ് ഞാൻ പറയാത്തതും . ഇപ്പോഴത്തെ പെൺകുട്ടികൾ തന്നെയും ചാറ്റിങ്ങിന്റെയും ബ്രൗസിങ്ങിന്റെയും തിരക്കുകളിൽ ഒന്നും വായിക്കാൻ ഇടയില്ല . അപ്പോൾ പിന്നെ ഞാനൊരു എഴുത്തുകാരനാണ് എന്ന് പറഞ്ഞു സ്വയം പൊങ്ങുകയല്ലാതെ നിവൃത്തിയില്ല .എഴുത്തിനോടും വായനയോടും താല്പര്യമുളളവർ വായിക്കും .അല്ലാത്തവരോട് എംടിയും അരുന്ധതി റോയിയും ആരാണെന്നു ചോദിച്ചാൽ പോലും അറിയില്ല . ആ സമയത്താണ് കുറച്ചു വാരികകളിലും ബ്ലോഗിലും മാത്രം എഴുതിയിട്ടുള്ള ഞാൻ ….ഞാനൊരു എഴുത്തുകാരനാണ് . എന്റെ കഥ വാരികയിലൊക്കെ വന്നിട്ടുണ്ടെന്ന് പറയുന്നത് .

ആ പെൺകുട്ടി ചിരിച്ചുകൊണ്ട് എഴുന്നേറ്റ് വന്നപ്പോൾ ഞാനൊന്നമ്പരന്നു . അവൾ എന്റെ മുന്നിൽ വന്നു നിന്ന് ദേവിയോട് ആംഗ്യഭാഷയിൽ സംസാരിക്കാൻ തുടങ്ങി .ദേവി തിരിച്ചും അതെ ആംഗ്യ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പിന്നെയും അമ്പരന്നു . ഞാനവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്നു .. അടുത്ത ചെറിയ സ്റ്റോപ്പിൽ ആ പെൺകുട്ടി അവളുടെ കൂട്ടുകാരികളോടൊപ്പം ഇറങ്ങാൻ തുടങ്ങിയപ്പോൾ ദേവി എന്നോട് പറഞ്ഞു

“‘ എന്റെയൊരു മകനും സംസാരിക്കില്ല . അവനോടു സംസാരിക്കാൻ ഞാൻ പഠിച്ചതാണ് അവരുടെ ഭാഷ “”‘

ദൈവമേ !!! ദേവി എന്നെ വീണ്ടും വിസ്മയിപ്പിക്കുകയാണല്ലോ ….

“‘ നമ്മൾ പറഞ്ഞു നിർത്തിയതെവിടെയാണ് വിഷ്ണു …ങാ … ആ പെൺകുട്ടി … അവൾ അവളുടെ കുറവുകളിൽ ദുഖിക്കുന്നില്ല . നമ്മൾ കാണുമ്പോൾ അവർ ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു . . അവൾക്ക് സംസാരിക്കാൻ പറ്റില്ലാത്തത് കൊണ്ട് ടെക്സറ് മെസ്സേജുകൾ കൊണ്ടാണ് അവൾ ആശയവിനിമയം ചെയ്യുന്നത് . അവളുടെ വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങൾ മുതൽ അവളും അമ്മയും സഹോദരങ്ങളും സംസാരിക്കുന്നതൊക്കെ കൂടുതലുമാ ഫോണിലൂടെ ടെക്സറ് മെസ്സേജുകൾ വഴിയാണ് . അടുത്ത മാസം അവളുടെ വിവാഹമാണ് . അവൾക്കൊരു കുടുംബം ആകുമ്പോൾ എനിക്കുമതിൽ വളരെ സന്തോഷമുണ്ട് . അവൾ അവളുടെ ജന്മം കൊണ്ട് അവളുടെ ഹസിന് , പിറക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് , മാതാപിതാക്കൾക്ക് വേണ്ടി ജീവിക്കുമ്പോളാണ് അവളുടെ ജീവിതം പൂർണ്ണമാകുന്നത് .””

Leave a Reply

Your email address will not be published. Required fields are marked *