ഞാനവരെ ഒന്ന് സൂക്ഷിച്ചു നോക്കി . ലവലേശം മേക്കപ്പ് ഇല്ല . ഇനി അൽപം ബ്ലാക്ക് ആയിട്ട് മേക്കപ്പ് ഇട്ടു വെളുപ്പിച്ചതാണോ ആവൊ ? അതായിരിക്കുമോ കറുപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ഇത്ര ചൂട് . ഏതായാലും സംസാരിക്കാൻ ഒരു വിഷയം കിട്ടി . വിടേണ്ട , ഇനിയിപ്പോൾ നാളെ നല്ലൊരു എഴുത്തിനുള്ള വിഷയവും ആയിക്കൂടായെന്നില്ല . മാത്രവുമല്ല അവരുടെ തുടുത്തു ചുവന്ന മുഖവും നീണ്ടു വിടർന്ന കണ്ണുകളും , നീണ്ട മൂക്കും വിടർന്ന നനവൂറുന്ന ചുണ്ടുകളും നോക്കിയിരിക്കാൻ തന്നെ രസമുണ്ട് . ആരും കൊതിക്കുന്നൊരു സ്ത്രീ ശിൽപം
“” അങ്ങനെയുള്ളവരുണ്ടാവാം . കറുപ്പിലും വെളുപ്പിലും ഒന്നുമല്ല കാര്യം . നല്ല സൗന്ദര്യമുള്ള പെൺകുട്ടി , പക്ഷെ കെട്ടിക്കഴിഞ്ഞാൽ താൻപോരിമയുള്ള ഒരു സ്ത്രീയാണെങ്കിൽ പോയില്ലേ എല്ലാം .?”’
“‘ താൻപോരിമ ? എന്താണ് താൻപോരിമ കൊണ്ട് വിഷ്ണു ഉദ്ദേശിക്കുന്നത് ? ഒരു സ്ത്രീ സ്വന്തം കാലിൽ നിൽക്കുന്നതോ ? ജോലി ചെയ്തു കുടുംബം പുലർത്തുന്നതോ , തന്റേതായ കാഴ്ചപ്പടുകളെ ന്യായീകരിക്കുന്നതോ ? ഇഷ്ടമുള്ള പുരുഷനെ സ്നേഹിക്കുന്നതോ ? അയാളെ മനസ്സിലെങ്കിലും കൊണ്ട് നടന്നു ആരാധിക്കുന്നതോ ? …”””
!! ദൈവമേ പുലിവാലായല്ലോ … നല്ലൊരു സ്ത്രീ . അതും കാണാൻ അതീവ സുന്ദരി .മനസ്സിലൊരു ചെറിയ കൊളുത്തിപ്പിടുത്തം തുടങ്ങിയിരുന്നു . ഇവരിത് എന്ത് ഭാവിച്ചാണ് ?!!
“” അതോ ഞാനിപ്പോൾ ചോദിക്കുന്നത് പോലെ ..നിങ്ങൾ പുരുഷന്മാരുടെ അടുത്ത് തർക്കുത്തരമെന്ന പോലെ ചോദ്യങ്ങൾ ചോദിക്കുന്നതോ “”‘ അവരുടെ മനോഹരമായ പുഞ്ചിരിയുടെ അകമ്പടിയോടെ എന്റെ മനസ്സിലെ ചിന്തകൾ വായിച്ചിട്ടെന്ന പോലെ അവർ വീണ്ടും തുടർന്നപ്പോൾ ഞാനൊന്നമ്പരന്നു
“‘ അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടില്ല ….. സോറി ഞാൻ പേര് ചോദിയ്ക്കാൻ മറന്നു “”
“‘ദേവയാനി “”
ദേവയാനി ……നല്ല പേര് .ദേവി മുഖത്തിന്റെ ഐശ്വര്യം കാണുമ്പോൾ ദേവിയെന്നാണ് വിളിക്കാൻ തോന്നുക
“‘ ദേവീ …ഞാൻ അങ്ങനെയല്ല ചിന്തിച്ചത് . സ്വന്തം കാലിൽ നിൽക്കുന്ന ഏത് പെൺകുട്ടിയെയും എനിക്കിഷ്ടമാണ് .അങ്ങനെയുള്ളവരെ ആണ് കൂടുതൽ ഇഷ്ടവും . ദേവി എന്ത് ചെയ്യുന്നു ?”” മനസ്സിൽ തോന്നിയ ദേവി എന്ന പെരിങ്ങനെ തന്നെയാണ് വായിൽ നിന്നും വീണത് . അത് കേട്ടപ്പോൾ അവരുടെ മുഖത്തുണ്ടായ ചെറിയൊരു സന്തോഷം ഞാൻ കാണുകയും ചെയ്തു .
“”‘ ഞാൻ ഒരു ഇൻഷുറൻസ് ഏജന്റ് ആണ് . “””
എറണാകുളത്താനോ വർക്ക് ചെയ്യുന്നേ ? വീട് പാലക്കാടും ?”’
“‘ വീട് ഒറ്റപ്പാലം .. എറണാകുളത്ത് ഒരു ക്ലയന്റിനെ കാണാൻ പോയതാണ് .”””
“‘ ഒറ്റപ്പാലത്തുനിന്നും ക്ലയന്റിനെ കാണാൻ എറണാകുളം വരെ . അപ്പോൾ ദേവിക്ക് നല്ല ഹോൾഡുണ്ടല്ലോ പബ്ലിക്കിന്റെ ഇടയിൽ “”‘
“‘അത് വേണമല്ലോ . അല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലല്ലോ . വിഷ്ണുവിനെ ഇപ്പോൾ ഞാൻ പരിചയപ്പെട്ടു . വിഷ്‌ണുവിന്റെ ഏതെങ്കിലും ഒരു ഫ്രണ്ടിന് എന്നെകൊണ്ടാവശ്യമുണ്ട് . അയാളുടെ വീട് തിരുവനന്തപുരത്ത് .അപ്പോൾ ഞാൻ തിരുവനന്തപുരം വരെ പോയില്ലേ പറ്റൂ “”‘
“‘അത് ശെരിയാണ് . ദേവിയുടെ ഹസ് ? പിള്ളേർ ?””
“‘ ഹസിനിപ്പോൾ സുഖമില്ലാതെ ഇരിക്കയാണ് . ചെറിയൊരാക്സിഡന്റ് . ഇപ്പോൾ എഴെട്ടു കൊല്ലമായി .വീൽചെയറിലാണ് . മക്കളുണ്ട് ഒൻപത് പേര് . നാലാണും അഞ്ച് പെണ്ണും “”‘
ഒൻപത് മക്കളോ …ഈശ്വരാ . ഇവരെ കണ്ടാൽ പ്രസവിച്ചതാണെന്നു വരെ പറയില്ല .അപ്പോളാണ് ഒൻപത് പിള്ളേർ എന്ന് .
“” പിള്ളേരെന്തു ചെയ്യുന്നു ?””