അഞ്ചുമിനുട്ട അടങ്ങിയിരിക്കിലായിരുന്നു അയാൾ . അനുപമയെ അയാൾക്ക് ജീവനായിരുന്നു . അവൾക്കും അതെ . എന്നോട് പറഞ്ഞിട്ടുണ്ട് ശങ്കർ സാർ ഒരിക്കൽ ഞാനയാളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടിയപ്പോൾ .ഒരിക്കലുമൊന്നും ഒളിക്കാത്ത ഒരു പെണ്ണാണ് അനുപമയെന്ന് . അവളെ തെരുവിൽ നിന്ന് സ്വീകരിക്കുമ്പോൾ അവൾ കാശിനു വേണ്ടിയായിരുന്നു ശരീരം വിറ്റിരുന്നത് . എന്നാൽ തന്നെപോലുള്ളവരോടൊത്ത് പോകുന്നത് അവൾക്ക് വേണ്ടിയാണ് എന്ന് . അതിലൊരു തെറ്റുമില്ല എന്നയാൾ എന്തൊക്കെയോ ഉദാഹരണം പറഞ്ഞു സമാധാനിപ്പിച്ചു എന്നെ “”
“”” അതിഥിയെയും ആ എട്ട് അനാഥപിള്ളേരേയയും കൂട്ടി ഒൻപത് മക്കൾ . ഇനിയവരുടെ ഗതി എന്താകുമോ ?”’
“‘അനാഥ പിളേളരോ ?”’
“‘അതെ .. അച്ഛനമ്മമാർ ഉപേക്ഷിച്ച പിളേളർ ..ആദ്യം ഒരാളായിരുന്നു . പിന്നെ അവരുടെ എണ്ണം കൂടി . നീ അന്ന് പോയില്ലേ .അനുപമ വരാറായപ്പോൾ . ഞാൻ നിന്റെ കാര്യം സൂചിപ്പിച്ച ഉടനെ അവർ നിന്നെ കാണാൻ വരാനിരുന്നതാ ലോഡ്ജിലേക്ക് . അപ്പോഴേക്കും ഏതോ കൊച്ചിന് സുഖമില്ലായെന്നു പറഞ്ഞു വിളി വന്നു ”’
അന്നവരെ കാണുവായിരുന്നേൽ ദേവി ഒരു ഒരു കളങ്കിത ആയിരിക്കില്ലായിരുന്നു എന്റെ മനസ്സിൽ . ഒരു പക്ഷെ അനേകം പുരുഷന്മാർ അവളുടെ ജീവിതത്തിൽ കയറിയിറങ്ങിയിട്ടുണ്ടാവാം . പക്ഷെ ഞാനാണ് അവളെ ഏറ്റവും മൃഗീയമായി ..മൃഗീയമായി …
കണ്ണുകൾ നിറഞ്ഞപ്പോൾ ഡ്രൈവിങ് പാളി
എത്തുമ്പോഴേക്കും കല്ലറ മൂടിയിരുന്നു ..
നിറയെ റോസാപ്പൂക്കൾ ഉള്ള കല്ലറയുടെ മുന്നിൽ ദേവി. കുഞ്ഞുങ്ങളെയും കൊണ്ട് നിൽക്കുന്ന ദേവിയുടെ അടുത്തേക്ക് ഞാൻ ചെന്നു . അവരെന്നെ നോക്കി ചെറുതായി മന്ദഹസിച്ചു . ആ നുണക്കുഴി ഇപ്പോളില്ല .
“” എന്റെ മനസ്സിനിങ്ങിയ മുഖം ഞാൻ കണ്ടു .സമത്വമൊന്നുമില്ല . എന്നെ നിലക്ക് നിർത്താൻ കഴിവുള്ള ഒരു പെണ്ണ് .എന്റെ ഒൻപത് മക്കളുടെ അമ്മയാകാൻ താല്പര്യം ഉണ്ടെങ്കിൽ എന്നെ വിളിക്കണം “””
പോകാൻ നേരം ഞാൻ പറഞ്ഞപ്പോൾ ദേവിയെന്റെ കയ്യിൽ മുറുകെ പിടിച്ചു ..
തിരികെ നാട്ടിൽക്ക് ഡ്രൈവ് ചെയ്യുമ്പോൾ തലേന്ന് കൂടി ഞാൻ വായിച്ച മനുഷ്യപ്പറ്റില്ലത്തവനിലെ അനുപമയുടെ …അല്ല ..എന്റെ ദേവിയുടെ ആ പ്രസംഗം ആയിരുന്നു എന്റെ മനസ്സിൽ കിടന്ന് അലയടിച്ചിരുന്നത്
“!!!! ഇന്നലെയല്ല ….നാളെയുമല്ല ..ഇന്നാണ് നമ്മൾ മാറേണ്ടത് …. ഇന്ന് നാം മാറിയെങ്കിൽ പുതിയൊരു നാളെ പിറവിയെടുക്കും “””!!!