. നൈറ്റ് ലാംപ് തെളിയുന്ന മേശയുടെ മുന്നിൽ മുന്നിൽ വീൽ ചെയറിൽ അയാൾ . ദേവി അതെ വേഷമാണ് . അവൾ ഫ്ലാസ്കിൽ നിന്നും എന്തോ ഊറ്റി അയാൾക്ക് കൊടുക്കുന്നു . പാതപതന ശബ്ദം കേട്ടിട്ടാവും രണ്ടാളും തിരിഞ്ഞു നോക്കി
“‘ ങാ ..വിഷ്ണു … വരൂ “” കിളവൻ പറഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി . എഴുതിക്കൊണ്ടിരുന്ന ഡയറി മടക്കി വെച്ചിട്ടയാൾ എന്റെ നേരെ തിരിഞ്ഞു
“”‘ വിഷ്ണുരാജ് ..അല്ലെ … ബ്ലോഗുകളും ബുക്കുകളും ലേഖനങ്ങളുമൊക്കെ ഞാൻ വായിക്കാറുണ്ട് .എനിക്കേറ്റവും ഇഷ്ടമുള്ള പുതിയ എഴുത്തുകാരനാണ് താൻ “‘ അയാൾ പറഞ്ഞപ്പോൾ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല .
‘ ചെന്താമര “” അയാളുടെ ഡയറിയുടെ തലക്കെട്ട് ഞാൻ വായിച്ചു .
“‘ അല്പസ്വല്പം എഴുതാറുണ്ട് ഞാനും . ജോൺ അലക്‌സാണ്ടർ എന്നാണ് ശെരിയായ പേരെങ്കിലും എഴുതുന്ന പേര് ശങ്കർ ദാസെന്നാണ് “”‘
ഇടിവെട്ടേറ്റ പോലെ ഞാൻ നടുങ്ങിത്തരിച്ചു നിന്നു . ഇറങ്ങിയോടണമെന്നുണ്ടായിരുന്നെങ്കിലും എന്റെ കാലിൽ കൂച്ചുവിലങ്ങിട്ട പോലെയായിരുന്നു . അനങ്ങാൻ പറ്റുന്നില്ല
“‘ നിനക്ക് ദേവിയെ ഇഷ്ടമായിരുന്നു അല്ലെ വിഷ്ണൂ .. നീ അവളോട് ഇന്ന് ചൂടായതും വേശ്യയെന്നു വിളിച്ചതും എല്ലാം എന്നോടവൾ പറഞ്ഞു .അവൾ എന്റെ മനസ്സിൽ വേശ്യയല്ല . അവൾക്കിഷ്ടമാണ് എങ്കിൽ അവൾക്ക് ഇഷ്ടമുള്ള പുരുഷനെ സ്വീകരിക്കാനുള്ള സ്വാതത്ര്യം ഞാൻ നൽകിയിട്ടുണ്ടവൾക്ക് . ചെറിയ പാരിതോഷികം അവൾക്ക് അതിനു കിട്ടുമ്പോൾ അവൾ വേശ്യയെന്ന് വിളിക്കപ്പെടുന്നു . നിനക്ക് ദേവിയെ ഇഷ്ടമായിരുന്നു വിഷ്ണൂ…അത് കൊണ്ടാണ് നിന്റെ മനസ്സിൽ നീ അവൾക്ക് കൊടുത്തിരുന്ന ബിംബം ഉടഞ്ഞു വീണപ്പോൾ നീ അവളോട് ചൂടായത് . അവളെ തോൽപ്പിക്കുകയെന്നതിലുപരി നിന്റെ മനസ്സിൽ നിന്നവളെ പറിച്ചെറിയുകയായിരുന്നു നിന്റെ ഉദ്ദേശ്യം . “‘
ശങ്കർ സാറൊന്നു നിർത്തി
“” അവൾക്കിഷ്ടമുള്ള പുരുഷനെ സ്വീകരിക്കുന്നു ..അവരോടൊത്തു ശരീരം പങ്കിടുന്നുവെങ്കിലും ഇവിടേക്ക് ആരെയും കൂട്ടാറില്ലായിരുന്നു . ഞാനാണ് ദേവിയോട് പറഞ്ഞത് . ഇന്നേ ഇങ്ങോട്ട് കൂട്ടാൻ . ഒരുപക്ഷെ നീ ഇന്നവളെ അറിഞ്ഞിലില്ലെങ്കിൽ നിന്റെ ഭാവിയെ ..എഴുത്തിന്റെ ഭാവി തന്നെ ഇല്ലാതാകുമായിരുന്നു എന്നെനിക്കുറപ്പുണ്ട് .കാരണം അത്രമേൽ നീ അവളെ ഇഷ്ടപ്പെട്ടിരുന്നു ..ബഹുമാനിച്ചിരുന്നു .”’
” അനുപമ എന്നല്ലെ പേര് ?”’ എന്റെ ശബ്ദം എന്റെ തന്നെ ആണോയെന്ന് ഞാൻ സംശയിച്ചു .
“‘ അതെ ..അത് ഒഫീഷ്യൽ നെയിം . ഞാനിവളെ പറ്റിയൊരു കഥ എഴുതിയിട്ടുണ്ട് അതിൽ പേരാണ് ദേവി …,ദേവയാനി . അത് മാത്രമല്ല എന്റെ ജീവിതത്തിലും ഇവൾ ദേവിയാണ് “”‘
കാലുകൾ പറിച്ചെടുത്തു എങ്ങനെയോ മുറിയിൽ നിന്നും ബാഗുമെടുത്തു ഇരുളിലേക്ക് ഇറങ്ങി നടക്കുമ്പോൾ കുട്ടികൾ എണീക്കാതെ പതിഞ്ഞ ശബ്ദത്തിൽ വിഷ്ണൂ പോകരുത് എന്ന് പറയുന്നുണ്ടായിരുന്നു പുറകിൽ
ആഴ്ചകൾ മാസങ്ങൾ കടന്നു പോയി . ഒറ്റപ്പാലവും പാലക്കാടും ഞാൻ പിന്നീട് പോയില്ല ..പോകാൻ മനസ്സ് വന്നില്ല എന്നതാണ് സത്യം . കോയമ്പത്തൂർ നിന്നും ഒരു ദിവസം കാറിൽ എറണാകുളത്തേക്ക് വരുന്ന വഴി വക്കീലിനെ യാധൃശ്ചികമായി കണ്ടു മുട്ടി .. അയാൾ കാർ കുറുകെയിട്ട് എന്നെ തടഞ്ഞു നിർത്തി
“”‘ എടോ … നമ്മുടെ ശങ്കർ ദാസ് മരിച്ചു . ഇന്ന് പുലർച്ചെ .. നാലു മണിക്ക് ആണ് ചടങ്ങുകൾ തുടങ്ങുന്നത് “‘
“‘ വണ്ടീൽ കയറ് “” പിടയുന്നമനസ്സോടെ ഞാൻ വക്കീലിനെയും കൊണ്ട് ഒറ്റപ്പാലത്തേക്ക് കുതിച്ചു അടക്കം ചെയ്യുന്നതിന് മുൻപേ ആ കാലിൽ തൊട്ട് ഒന്ന് കരയണം
“‘ വലിയ കഷ്ടമാണ് ആ പിള്ളേരുടെ കാര്യം . പുള്ളിക്ക് വയ്യെങ്കിലും ബുക്സിന്റെ ഒക്കെ വകയായി പൈസ കിട്ടുന്നുണ്ടായിരുന്നു .പിന്നെ ആ വീൽചെയറിൽ ഇരുന്ന് ഉള്ള കൃഷിനോട്ടവും ഒക്കെ .