ഇന്ന് എറണാകുളത്ത് തന്നെയായിരുന്നു കറക്കം മുഴുവൻ . തനിക്ക് വേണ്ടത് ഒന്നും കിട്ടിയില്ല . ഒടുങ്ങിവിൽ ബൈക്ക് സ്റ്റേഷനിൽ വെച്ച് വന്ന ട്രെയിനിൽ കയറി . ഇനി എന്ത് ? എങ്ങോട്ട് ? അറിയില്ല .
ചാലക്കുടി അടുക്കുന്നു . വാതിൽക്കലേക്ക് കുറച്ചു പേര് നീങ്ങുന്നുണ്ട് . അകത്തേക്ക് കയറി നിന്നു . അപ്പഴാണ് അവരുടെ അടുത്തിരുന്ന പെൺകുട്ടികൾ രണ്ടും എഴുന്നേൽക്കുന്നത് കണ്ടത് . ഉടനെ അവിടെ ഇരുന്നു . അവരുടെ അടുത്തിരിക്കുന്നതിന് അനുവാദം ഒന്നും ചോദിക്കണ്ട ആവശ്യമില്ല . എന്നിരുന്നാലും ഒന്ന് ചോദിച്ചേക്കാം . അത് വഴി ഒന്ന് പരിചയപ്പെടാമല്ലോ അവരെ
“‘ എക്സ്ക്യൂസ് മീ … ഞാൻ ഇവിടെയിരുന്നോട്ടെ
”’ തീർച്ചയായും “‘ മനോഹരമായ ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു . എന്നിട്ട് വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു .
ചാലക്കുടിയെത്തിയിരിക്കുന്നു . യാത്രക്കാർ ഇറങ്ങുന്നുണ്ട് അതിലേറെ പേര് കയറാൻ കാത്തിരിക്കുന്നു . വാതിൽക്കലേക്ക് തോളിൽ ലെതർ ബാഗും ചെവിയിൽ ഇയര്ഫോണും തിരുകി വേഗതയിൽ നടക്കുന്ന ആളെ ഞാൻ കൈ കാണിച്ചു വിളിച്ചു .
“”‘ ഗുരുവേ “”‘
“‘ അഹ് ..രാജാവേ ..എങ്ങോട്ടാ … ദേ വരുന്നു കേട്ടോ “‘ പറഞ്ഞിട്ട് അദ്ദേഹം സ്പീഡിൽ വാതിൽക്കലേക്ക് നടന്നു .
രാജാവെന്നു കേട്ടാൽ ആവും ആ സ്ത്രീ തിരിഞ്ഞൊന്ന് നോക്കി .എന്നോടു വീണ്ടും ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും ഗുരു എന്റെയടുത്ത് എത്തിയിരുന്നു .
“‘ രാജാവെങ്ങോട്ടാ യാത്ര ”” ഗുരു എപ്പോഴും അങ്ങനെയാണ് വിളിക്കുക .എവിടെയാണെങ്കിലും ശെരി തന്നെ .
“‘ നിങ്ങടെ നാട്ടിലേക്കാ .പാലക്കാട് … ചിലപ്പോൾ യാത്ര കോയമ്പത്തൂർ വരെ നീളും . ഇന്നില്ല നാളെയോ മറ്റെന്നാളോ ?’”
“” ഹ്മ്മ് .. “‘
“‘ കാണാറില്ലല്ലോ ഗുരുവേ ?”’
“‘ ഈ തിരക്കല്ലേ രാജാവേ ..പിന്നെ മടിയും . രാജാവിന്റെ സ്റ്റോറി ഒരെണ്ണം കഴിഞ്ഞ ദിവസം വായിച്ചു . മറ്റുള്ളതൊന്നും വായിച്ചില്ല “”‘
സ്റ്റോറി എന്ന് കേട്ടപ്പോൾ ആ സ്ത്രീ വീണ്ടുമെന്നെയൊന്നു നോക്കി , അവരുടെ മനോഹരമായ പുഞ്ചിരി സമ്മാനിച്ചിട്ട് വീണ്ടും ദൂരക്കാഴ്ചകളിലേക്ക് കണ്ണ് നട്ടു
“‘ഇപ്പോൾ ബ്ലോഗിലൊന്നും കാണാറില്ലല്ലോ ഗുരുവേ ?”’
“” ആഗ്രഹമില്ലാത്ത കൊണ്ടല്ല രാജാവ് …സമയം ,അതാണ് പ്രശ്‌നം . “‘
പിന്നെയൊന്നും പറയാൻ തോന്നിയില്ല . പുള്ളിയുടെ കാര്യങ്ങൾ അറിയാം .പുലർച്ചെ ട്രെയിനിൽ .. പത്തുമണി ആയിട്ടുണ്ടാവും . ഇന്ന് രണ്ടുമൂന്ന് ട്രെയിൻ നേരത്തെ ആണെന്ന് തോന്നുന്നു . പതിവായി ആലപ്പിക്കാവും മിക്കവാറും ഞാൻ കാണുക .
“‘ രാജാവേ ..ഒരു ഫ്രണ്ട് വിളിക്കുന്നു .അവിടെ സീറ്റുണ്ടെന്ന് .””‘ ഗുരു തയ്യാറായി .
‘ കാണാം ഗുരുവേ .. അവിടെ എനിക്കൂടെ സീറ്റ് ഉണ്ടേൽ ഒരു മെസ്സേജ് വിട്ടേക്ക് “”” ഓക്കേ പറഞ്ഞു ഗുരു അടുത്ത ബോഗിയിലേക്ക് നീങ്ങി . സ്ഥിരം യാത്രക്കാർക്കുള്ള ഗുണം ഇതാണ് . സീറ്റ് ഉണ്ടേൽ പതിവുകാരെ വിളിച്ചു പറയും .
“‘”‘ രാജാവെന്നാണോ പേര് ?”” അപ്പുറത്തിരുന്ന സ്ത്രീ ചോദിച്ചപ്പോൾ ചിരിച്ചു പോയി .
“” വിഷ്‌ണുരാജ് … അതാണെന്റെ പേര് .”‘
“‘അപ്പോൾ പിന്നെ രാജാവെന്ന് വിളിച്ചതോ ?”’