“‘അതെ .. അവരെ അറിയില്ലേ നിങ്ങൾ എന്നിട്ടാണോ അവർക്ക് ആദ്യം കൊടുക്കാനായി അവരെ തപ്പി നടക്കുന്നത് “‘
“‘അതൊന്നും എനിക്കറീല്ല സാറേ . അവരുടെ കൈ നീട്ടം ആണേൽ ചായ പെട്ടന്ന് തീരും .പത്തുമണി വരെ ജോലി ചെയ്യും ഞാൻ .അത് കഴിഞ്ഞാ വീട്ടിൽ പോകും . പിളേളർ തനിച്ചേ ഉള്ളൂ വീട്ടിൽ . വെളുപ്പിനെ പത്രം വിൽപ്പനേം ഒക്കെ ഉണ്ട് ടൗണിൽ . പിന്നെ ഈ സമയത്താ ചായ വിൽപ്പന തുടങ്ങുന്നേ “”‘
“‘ അതെന്താ അവരുടെ കൈനീട്ടം കിട്ടിയാലേ പെട്ടന്ന് വിക്കൂ എന്നുണ്ടോ ? ഇന്ന് ഞാനല്ലേ .. നോക്ക് എന്നിട്ട് പറ എന്റെ കൈനീട്ടം എങ്ങനെ ഉണ്ടെന്ന് “” ദേവി കൊടുക്കുന്നതിനേക്കാൾ വലിയ തുകയായ 100 രൂപ അയാളുടെ ഓവർക്കോട്ടിന്റെ പോക്കറ്റിൽ തിരുകിയിട്ട് ഞാൻ പറഞ്ഞു
“‘ എന്നാലും അവരുടെ അത്രേം വരില്ല സാറെ”””
“‘ അതെന്നാ ചേട്ടാ ?” ചായപാത്രവുമായി നടന്നു നീങ്ങുകയായിരുന്ന അയാളുടെ പുറകെ ഞാൻ ചെന്ന് ചോദിച്ചു
“” അത് പിന്നെ സാറൊരു വെടി അല്ലാത്തത് കൊണ്ട് “” ശബ്ദം കുറച്ചു പറഞ്ഞിട്ടായാൾ വീണ്ടും നടന്നു നീങ്ങിയപ്പോൾ ഞാൻ കേട്ടതിനെ കുറിച്ച് ഒന്നും മനസിലാകാതെ നിൽക്കുകയായിരുന്നു . ചിന്തിച്ചു നിൽക്കുന്നതിനിടെ ആരോ വിളിച്ചിട്ടായാൾ ചായപാത്രവുമായി തിരികെയെത്തി
“‘ ചേട്ടൻ എന്താ ഉദ്ദേശിച്ചേ ?””
“‘ അവരൊരു വെടിയാ സാറെ …. വേശ്യ . എന്നോട് വേറൊരു സാറാ പറഞ്ഞെ . വെടികൾക്ക് ആദ്യം കൊടുത്താൽ ചായപെട്ടന്ന് തീരൂന്ന് . കച്ചോടം കൂടൂന്ന് .അന്ന് ഞാൻ അവർക്ക് കൊടുത്തു . ശെരിക്കും അച്ചട്ടാ സാറെ . അവർക്ക് ആദ്യം കൊടുക്കുന്ന അന്നൊക്കെ എന്റെ ചായ പെട്ടന്ന് തീരും “”
മനസ്സിലേറ്റ ആഘാതമായിരുന്നു എനിക്കത് ദേവി …എന്റെ ദേവി ഒരു വേശ്യയാണെന്ന് ഒരാൾ പറഞ്ഞറിയുന്നതിലുപരി ഇയാൾക്ക് വേണ്ടി അൻപത് രൂപ നീട്ടുന്ന ദേവിയുടെ മുഖമാണ് എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്
“”‘ എന്ത് പോക്രിത്തരമാടോ താനീ പറയുന്നത് . അവരാരാണെന്ന് തനിക്കറിയാമോ ? തന്റെ ബുദ്ധിമുട്ട് മനസ്സിലേക്ക് അവർ തരുന്ന പൈസയുടെ ബാക്കി പോലും വാങ്ങാറില്ല “”‘
“‘ അറിയാം സാറേ … ഒരിക്കൽ അവരെന്നോട് ചോദിച്ചു .എന്താ അവർക്ക് ആദ്യം കൊടുക്കുന്നെ എന്ന് . വേറെ ആൾക്കാർ ചായ ചോദിച്ചിട്ടും കൊടുക്കാതെ അവർക്ക് ആദ്യം കൊടുക്കുന്നതവർ കണ്ടിരുന്നു . എന്റെ സാറെ, ഞാൻ ഒള്ളത് അറിയാതെ പറഞ്ഞു പോയി . അവരടെ മൊഖത്ത് നോക്കിയാൽ കള്ളം പറയാനും പറ്റില്ല . അത് കേട്ട് , അവരൊന്ന് ചിരിച്ചു .അന്ന് മുതലാ സാറെ അവരെന്നോട് ബാക്കി പൈസ വാങ്ങാതിരിക്കാൻ തുടങ്ങിയത് “””
“‘പക്ഷെ ഞാനിപ്പോ അവർക്ക് അതുകൊണ്ടല്ല കേട്ടോ ആദ്യം കൊടുക്കുന്നെ . ഐശ്വര്യദേവതയില്ലേ … ലക്ഷ്മി ദേവി . മനസ്സിൽ ധ്യാനിച്ച് , തിരിയും കത്തിച്ചല്ലേ ഓരോ ദിവസവും വ്യാപാരം തുടങ്ങുന്നേ . തിരി തെളിയിക്കുന്നില്ല എന്നേയുള്ളു .മനസ്സിൽ തൊഴുതു വാങ്ങിയിട്ടാണ് ഞാൻ അവർക്ക് ചായ കൊടുത്തു തുടങ്ങുന്നത് “”
“‘ ചായ ..ചായ ..ചായ “” അയാൾ വിളിച്ചു പറഞ്ഞുകൊണ്ട് നടന്നു നീങ്ങുമ്പോൾ എന്റെ മനസ്സിൽ ദേവിയുടെ വിഗ്രഹത്തിനേറ്റ മുറിവുകളിലും വലുത് , ഞാനെന്ന ആണിന്റെ അഹങ്കാരവും ധാർഷ്ട്യവുമായിരുന്നു . വെറുമൊരു വേശ്യാസ്ത്രീയാണ് എന്നെ അന്ന് വാക്കുകളാൽ അപമാനിച്ചത് . പിച്ചക്കാശിന് മടിക്കുത്തഴിച്ചു ശരീരം വിൽക്കുന്ന അവൾ എന്നെ ഉപദേശിക്കുന്നു .. ഭൂ …..
ചിന്തകളോടൊപ്പം ദേവിയുടെ മനോഹരമായ ശരീരവും നുണക്കുഴി വിരിയുന്ന ചിരിയും വിടർന്ന കണ്ണുകളും കൂടി കടന്നു വന്നപ്പോൾ ഞാൻ അസ്വസ്ഥനായി .
പാലക്കാടിറങ്ങി ഞാൻ ഒന്ന് കറങ്ങി . ഒറ്റപ്പാലത്തെ ആ ലോഡ്ജിലേക്ക് പോകും മുൻപേ ഒരു ഫുൾ കുപ്പി വാങ്ങി ബാഗിൽ വെച്ചു . മനസ്സ് അന്നത്തെ പോലെ അസ്വസ്ഥമാണ് , ഒരു പക്ഷെ അതിലധികം .