ലീന :- നൊ, ഗസ്റ്റ് ഹൌസ് വർക്ക് നടക്കുന്നത് കൊണ്ട്, ഐ ടി സി യിൽ ആണ് പുള്ളിക്ക് റൂം ബുക്ക് ചെയ്തിരിക്കുന്നത്.
ഡ്രൈവർ :- ഓക്കേ മാം, പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ മാം ഒന്നും വിചാരിക്കരുത്.
ലീന :- നൊ, പറയു… എന്താണ് ജോയ്?
ഡ്രൈവർ :- ശർമ സാർ മാമിനെ കരുതി കൂട്ടി പറഞ്ഞു വിട്ടതാ, ഈ എംഡി ആള് ബാപ്പാനെ പോലെ അല്ല. പുള്ളിക്ക് പെണ്ണിനോട് ഭയങ്കരം താല്പര്യം ഉള്ള കൂട്ടത്തിലാണെന്ന് കേട്ടിട്ടുണ്ട്.
ലീന : (ഒന്ന് നെടുവീർപ്പിട്ടു) ഹ്മ്മ് അറിയാം ജോയ്, ബട്ട് എന്ത് ചെയ്യാനാ? എന്റെ ജോലി ഇതായിപ്പോയില്ലേ?
ഡ്രൈവർ :- കമ്പനി ഡ്രൈവർ ആയതു കൊണ്ട് ഈ ശർമ സാർന്റെ എല്ലാം തനി നിറം എനിക്ക് അറിയാം, എന്തായാലും മാം പേടിക്കണ്ട ഇന്ന് രാത്രിക്കുള്ള ഇരയൊക്കെ ശർമ സാർ ആൾറെഡി സെറ്റ് ആക്കിട്ടുണ്ട്.
ലീന :- വാട്ട് യു മീൻ ജോയ്?!
ഡ്രൈവർ :- അതെ മാം, ആരോടും പറയേണ്ട, ശർമ സാർ എന്നോട് രാത്രി ഒരു പെണ്ണിനെ പിക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്, എയർ ഏഷ്യാഐർവേസിൽ വർക്ക് ചെയ്യുന്ന ഒരു എയർ ഹോസ്റ്റസിനെ, ഇന്ന് എംഡി ക്കുള്ള ഐറ്റം അവളാ.
ലീന :- ശർമ സാർനു ഇപ്പോൾ എങ്ങനെ എങ്കിലും സിംഗപ്പൂർലേക്ക് ട്രാൻസ്ഫർ ആയാൽ മതി എന്നാ, അതിനു അയാൾ എംഡി ക്ക് എന്ത് മാമ പണിയും ചെയ്യും, ഹ്മ്മ് നടക്കട്ടെ.
സമയം 6:15 ലീന ഡ്രൈവർ ജോയിയോട് ഇറങ്ങി ചെന്നു ഫ്ലൈറ്റ് ലാൻഡ് ചെയ്തോ എന്ന് നോക്കാൻ പറയുന്നു. ജോയ് പുതു പുത്തൻ ജാഗുവർ കാറിൽ നിന്നും ഇറങ്ങി എയർപോർട്ടിന്റെ ഇന്റർനാഷണൽ അറൈവൽ ഭാഗത്തേക്ക് ചെല്ലുന്നു, ബോർഡിൽ എമിറേറ്റ്സ് ഐർവേസ് ലാൻഡ് ചെയ്‌തെന്നും ചെക്ക് ഔട്ട് പ്രോസസ്സ് നടക്കുകയാണെന്നും കണ്ട ജോയ് ലീനയെ വിളിച്ചു കാര്യം പറഞ്ഞു, ലീന അവളുടെ സാരീ ഒക്കെ ഒന്ന് നേരെ ആക്കി ഹാൻഡ് ബാഗിൽ നിന്നും ലിപ് സ്റ്റിക്ക് എടുത്തു പുരട്ടി പിന്നെ നല്ല സെഡക്ടിവ് പെർഫ്യൂം എടുത്തു സ്പ്രേ ചെയ്തു, അതിനു ശേഷം അവൾ കാറിൽ നിന്നും ഇറങ്ങി, അറൈവൽ സെക്ഷനിൽ എത്തി പാസ്സ് എടുത്തു വി വി ഐ പി ലോഞ്ചിൽ പോയി നിന്നു.
സമയം 6:35, ലീന അവളുടെ ഫോണിൽ എംഡി യുടെ പിക് നോക്കുന്നു, പെട്ടെന്ന് അവളുടെ മുന്നിൽ ഒരു സുന്ദരനും യുവാവും ആയ ആൾ വന്നു നിന്നു എന്നിട്ട് ഫോണിൽ നോക്കി നിൽക്കുന്ന അവളെ നോക്കി വിളിച്ചു…. “എസ്ക്യൂസ് മി, മിസ്സ് ലീന സെബാസ്റ്റ്യൻ?!”ലീന പെട്ടെന്ന് ഫോണിൽ നിന്നും മുഖം ഉയർത്തി അയാളെ നോക്കി “ഓഹ് മൈ ഗോഡ്, സാർ….ഐ ആം റിയലി സോറി.. ” സിയാൻ പറഞ്ഞു “അതിനു താൻ തെറ്റൊന്നും ചെയ്തില്ലല്ലോ ലീന, നമുക്ക് പോകാം?”
ലീന ചിരിച്ചു പിന്നെ യെസ് പറഞ്ഞു, സിയാന്റെ ഹാൻഡ് ബാഗ് അവൾ എടുത്തു എന്നിട്ട് രണ്ടുപേരും കൂടെ വി ഐ പി വഴിയിലൂടെ പുറത്തു എത്തി, അപ്പോയെക്കും ജോയ് കാറുമായി അവിടെ എത്തിയിരുന്നു അവൻ ഡോർ തുറന്നു നൽകുന്നു, സിയാൻ സൺഗ്ലാസ് അയിച്ചു കാറിൽ കയറുന്നു, ലീന ബാഗ് ജോയ്ക്ക് നൽകി ജോയ് ഡിക്ക് തുറന്നു അതിൽ വെച്ചു. പിന്നെ ജോയ് വേഗം വന്നു കാർ സ്റ്റാർട്ട് ചെയ്തു എയർപോർട്ടിൽ നിന്നും പുറത്തേക്കു പോയി.