ഹരിയും സതീഷും അവിടെ അങ്ങനെ പണിക്കാർക്ക് നിർദേശങ്ങളൊക്കെ നൽകി നിക്കുമ്പോൾ ഒരു കറുത്ത ബെൻസ് കാറ് പൊടി പറത്തിക്കൊണ്ട് ആ സൈറ്റിലേക്ക് വേഗത്തിൽ പാഞ്ഞുവന്നു. സതീഷും ഹരിയും ഒന്ന് രണ്ടു പണിക്കരും അത് കണ്ടു തിരിഞ്ഞു നോക്കി..
പൊടിപറത്തി വന്ന ആ വാഹനം ടയറുകൾ ഉറഞ്ഞുകൊണ്ട് അവർ നിൽക്കുന്നതിനു പത്തടി മാറി നിന്നു . ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ആള് ആദ്യം ഇറങ്ങി പുറത്തു വന്നു. പുറകിലെ ഡോർ അയാൾ ചെന്ന് തുറന്നു പിടിച്ചതിലൂടെ അനുപമ വേണുഗോപാൽ ഇടതു കാൽ നിലത്തു കുത്തി ഇറങ്ങി.
നീല ജീൻസ് പാന്റും കറുത്ത ടോപ്പും ധരിച്ചു പുറത്തിറങ്ങി. മുഖത്തു ഒരു കറുത്ത കൂളിംഗ് ഗ്ലാസും വെച്ചിട്ടുണ്ട് . കൈമുട്ട് വരെ ഇറക്കമുള്ള ടോപ് ആണത്..അനുപമയുടെ ശരീരത്തോട് പറ്റിച്ചേർന്നു ആണ് വസ്ത്രം കിടക്കുന്നത് .
വാഹനത്തിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട ഹരി ഒന്ന് ഞെട്ടി. വന്ന ആളും ഹരിയെ കണ്ട മാത്രയിൽ അവിടെ തന്നെ നിന്നു ഗ്ലാസ് ഊരിമാറ്റികൊണ്ട് അത്ഭുദത്തോടെ ഹരിയെ നോക്കി .
ഒരു വ്യത്യസ്‍തമായ കഥ ആണ് ഉദ്ദേശിക്കുന്നത്. കമ്പിയുടെ അതിപ്രസരം ,ഫെറ്റിഷ് ഒന്നും അളവിലധികം ഉണ്ടാകില്ല..ഇഷ്ടമായാൽ അറിയിക്കുക..തുടർന്നെഴുതാം…