“ഷുവർ മാഡം ..ഞങ്ങൾ ഒരു അര മണിക്കൂറിനകം എത്താം…” ഫോൺ മാറ്റിപിടിച്ച ഹരി സതീഷിനോദ് എണീക്കാൻ ആംഗ്യം കാണിച്ചു..” അവരാ ..വാ നമുക്കൊന്നു സൈറ്റില് പോണം ” സതീഷിനെ എണീപ്പിച്ചു ഹരി ഫോൺ വീണ്ടും ചെവിയോട് അടുപ്പിച്ചു.
“ഓക്കേ..ഐ വിൽ വെയിറ്റ് “ എന്ന് പറഞ്ഞു മറു തലക്കൽ ഫോൺ off ചെയ്തു..
ഹരിയും സതീഷും കൂടി ഓഫീസിനു വെളിയിലേക്കു നടന്നു. പാർക്കിംഗ് സ്ഥലത്തേക്ക് നടക്കുമ്പോൾ ഹരി എന്തോ ആലോചിക്കുന്നത് സതീഷ് ശ്രദ്ദിച്ചു .
“എന്താ അളിയാ ഒരാലോചന “ സതീഷ് നടക്കുന്നതിനിടെ ചോദിച്ചപ്പോൾ ഹരി ഒഴിഞ്ഞു മാറി.
“ഏയ്..ഒന്നുമില്ല ..ചുമ്മാ “
വണ്ടിക്കടുത്തു എത്തി. സതീഷാണ് കാറോടിക്കുന്നത്. ഡ്രൈവർ സീറ്റിൽ കയറി സതീഷ് ഇരുന്നു .പിന്നാലെ ഹരിയും.
“അതല്ല അളിയനെന്തോ ശരിക്കു ആലോചിക്കുന്നുണ്ട് ” സതീഷ് ഹരിക്കു നേരെ തിരിഞ്ഞു സ്റ്റിയറിങ്ങിൽ വിരലുകൊണ്ട് താളം പിടിച്ചു .
“അല്ലാ..ആ പെണ്ണിന്റെ ശബ്ദം എവിടെയോ കേട്ട പോലെ , എന്റെ ഉള്ളിലൊരു പേടി ഉണ്ട്..അത് സത്യമാവല്ലേ എന്നൊരു പ്രർത്ഥന ഉണ്ട് “ ഹരി പറഞ്ഞു കൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു .
“നീ എന്തൊക്കെയാ അളിയാ പിച്ചും പേയും പറയുന്നേ “ സതീഷ് ഹരിയുടെ സംസാരം കേട്ട് വാ പൊളിച്ചു..
“ആ അതൊക്കെ പിന്നെ പറായം..നീ വണ്ടി എടുക്കെടാ വണ്ടി…” എന്ന് പറഞ്ഞു ഹരി സതീഷിന്റെ ഇടം കയ്യിൽ പതിയെ തട്ടി…
ഇരുപതു മിനിറ്റുകൾക്കുള്ളിൽ പുതിയ സൈറ്റിലേക്ക് ഹരിയും സതീഷും എത്തി, വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോൾ തൊഴിലറികളിൽ ചിലർ ഹരിക്കും സതീഷിനും സലാം പറഞ്ഞു..അവർ തിരിച്ചും..
“ആരെ സോനു ഭായ് , ഇതിന്റെ മെയിൻ ആള് കഹാം ഹേ” തങ്ങളുടെ കമ്പനിയുടെ തൊഴിലാളികളിൽ ഒരാളായ നോർത്ത് ഇന്ത്യക്കാരൻ പയ്യനോട് സതീഷ് ആണ് ചോദിച്ചത്. മലയാളം മലയാളികളേക്കാൾ ബംഗാളികൾ പഠിച്ചത് കൊണ്ട് ചോദിച്ച വിധം തെറ്റ് പറയാനാകില്ല.
“ഇപ്പോ ഇവിടുണ്ടാരുന്നു സാറേ..വണ്ടി എടുത്തു അങ്ങ് പോണത് കണ്ടു..ഇപ്പോ വരുമായിരിക്കും “ സതീഷിന്റെ ചോദ്യം കേട്ട ഒരു മലയാളി പണിക്കരാണ് വിളിച്ചു പറഞ്ഞു..