“അനുപമ’ ആ പേര് എവിടെ കേൾക്കുമ്പോളും ഹരിക്കു ഇപ്പോഴും ഒരു ബുദ്ദിമുട്ടാണ്.അതിപ്പോ ഉദ്ദേശിക്കുന്ന അനുപമ അല്ലെങ്കിൽ കൂടി .
“നീ എന്തിനു അവരെ കാണാൻ പോയി “ ഹരി സതീഷിനോട് ചോദിച്ചു.
“ഇന്നലെ അവരെ ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു, വർക്ക് നമ്മക് അല്ലെ..അതുകൊണ്ട് തന്നെ കിട്ടുമോ എന്നറിയാനാ ഞാൻ രാത്രി വിളിച്ചേ..പിന്നെ ഞാനൊറ്റക്ക് പോയി “
“പ്രായമുണ്ടോടെയ്..NRI എന്നൊക്കെ പറയുമ്പോ വല്ല കൊച്ചമ്മ സെറ്റ് അപ്പ് ആണോ..അല്ല നിനക്ക് അതും കിളിന്തു പരുവം ആണല്ലോ “ ഹരി സതീഷിനെ ഒന്ന് കളിയാക്കി..
“ഇയാള് വേണേൽ വിശ്വസിക്ക്..കൂടി പോയ മുപ്പതു വയസ്സു ..കണ്ട അത്രേം പറയില്ല ..സൂപ്പർ ഫിഗർ “
സതീഷ് നല്ല തള്ള് തള്ളുന്നുണ്ട് .
ഇതാരിത്..ഹരി മനസിൽ വെറുതെ ഓർത്തു.ആ സമയത്തു ആണ് കൃത്യമായി ഹരിയുടെ മൊബൈൽ റിങ് ചെയ്തത്.
പരിചയമില്ലാത്ത നമ്പർ ആണ്. ഹരി സതീഷിനെ നോക്കി…
“ആരാ അളിയാ “ സതീഷ് ഹരിയെ നോക്കി..
“ആ..നമ്പർ മാത്രമല്ലെ ഉള്ളു എടുത്തു നോക്കട്ടെ ” ഹരി കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്കടുപ്പിച്ചു.
“ഗുഡ് മോർണിംഗ് മിസ്റ്റർ ഹരീന്ദ്രൻ “ മറു തലക്കൽ നിന്നുമുള്ള മധുര സ്വരം ഹരിയുടെ കാതിൽ കേട്ട്. മുൻപെങ്ങോ കേട്ട ശബ്ദം പോലെ തോന്നിയെങ്കിലും ഹരി അത് പുറത്തു ഭാവിച്ചില്ല.
“ഗുഡ് മോർണിംഗ്.. ക്ഷമിക്കണം ആരാണ് എനിക്ക് അങ്ങോട്ട് മനസിലായില്ല “ ഹരി ശബ്ദം താഴ്ത്തി സംസാരിച്ചു.
“ഓ അയാം സോറി , മിസ്റ്റർ ഹരി …ഓ..എനിക്ക് ഹരി എന്ന് വിളിക്കാമല്ലോ അല്ലെ “
“ഇറ്റ്സ് ഓക്കേ..ബട്ട് നിങ്ങൾ ആരാണെന്നു ഇപ്പോഴും പറഞ്ഞില്ല “ ഹരി അല്പം കടുപ്പിച്ചു പറഞ്ഞു.
“എഗൈൻ അയാം സോറി , ഞാൻ നിങ്ങളുടെ കമ്പനി ഏറ്റെടുത്ത ഷോപ്പിംഗ് മാളിന്റെ ഓണർ വേണുഗോപാലിന്റെ വൈഫ് ആണ്..പേര് അനുപമ “
“ഓ…ഓക്കേ മാഡം..അയാം സോറി..എനിക്ക് ആളെ അറിയില്ലാരുന്നു..നമ്മൾ പരിചയപ്പെട്ടിട്ടില്ല..” എന്ന് പറഞ്ഞു ഹരി അടുത്തിരിക്കുന്ന സതീഷിനെ നോക്കി..
“ഇട്സ് ഓക്കേ..എനിക്ക് ഹരിയെ ഒന്ന് കാണാൻ ആയിരുന്നു..വർക്ക് സൈറ്റിലേക്ക് വന്നാൽ കാണാമായിരുന്നു , ഞാനിപ്പോ ഇവിടെ ഉണ്ട്..”