“എന്തുവാടെ “ എന്ന് ഹരി സതീഷിനോട് ആംഗ്യം കാണിച്ചു.സതീഷ് ഒന്നും മിണ്ടിയില്ല.
“ഓക്കേ..സൊ ഹരി..നിങ്ങൾ ഇപ്പോൾ ചെയ്യുന്ന വർക്ക് നമുക്ക് മറ്റൊരാളെ ഏൽപ്പിക്കാം..അത് ഏകദേശം കഴിയാറായില്ലേ…” മാനേജർ ഹരിയോടായി ചോദിച്ചു..
“എസ് ..അൽമോസ്റ് കഴിഞ്ഞു സർ ..”
“ഒരു പുതിയ ഡീൽ വന്നിട്ടുണ്ട്..കമ്പനിക്കു കൂടി നേട്ടമുള്ള കാര്യമാണ്. വൺ മിസ്റ്റർ വേണുഗോപാൽ ഫ്രം ദുബായ്. അദ്ദേഹം ഇവിടെ സിറ്റിയിലൊരു ഷോപ്പിംഗ് മാള് ഏറ്റെടുക്കുന്നു..പണി നിർത്തി വെച്ചിരിക്കുന്ന ഒരു മാൾ ആണത്..കേസിൽ പെട്ട് കിടക്കുവായിരുന്നു..ഇയാളത് പാർട്ണർമാരുടെ കയ്യിൽ നിന്നും വാങ്ങി . അവിടെ വർക്ക് റീ – സ്റ്റാർട്ട് ചെയ്യണം ഓക്കേ “
“തീർച്ചയായും സർ “ ഹരി മാനേജരോട് തയ്യാർ എന്ന മട്ടിൽ പറഞ്ഞു.
“വെരി ഗുഡ് ..ആ വേണുഗോപാലിന്റെ വൈഫ് ആണ് അയാൾക്കു പകരം ഇപ്പോൾ ഇവിടെ ഉള്ളത്..
ഹരിയുടെ നമ്പർ അവർക്കു നൽകിയിട്ടുണ്ട് , വിളിക്കുവാണേൽ അവരെ ഒന്ന് പോയി കാണണം “
“ഷുവർ സർ “
“ഓക്കേ ..സതീഷ് വിശദമായി പറയും. എന്ന നിങ്ങള് പൊക്കൊളു “ മാനേജർ തന്റെ ലാപ് തുറന്നു കണ്ണോടിച്ചു. ഹരിയും സതീഷും പുറത്തിറങ്ങി.
“അളിയാ , ഞാൻ രാത്രി വിളിച്ചത് ഈ കാര്യം പറയാൻ ആയിരുന്നെടെ ..നീ എന്താ പിന്നെ ഇന്നലേം വിളിക്കാഞ്ഞേ ” മാനേജരുടെ റൂമിൽ നിന്നു പുറത്തെത്തിയ ഉടൻ സതീഷ് ഹരിയോട് ചോദിച്ചു..
“ആ ഞാനത് വിട്ടുപോയി…ആ ഇപ്പോ മനസിലായല്ലോ അത് മതി “ ഹരി ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഹ. ഇതങ്ങനല്ല ഹരി..ആ പെണ്ണ് കൊള്ളാം..ഞാൻ ഇന്നലെ കണ്ടിരുന്നു..എന്താ മൊതല് “ സതീഷ് അനുപമ വേണുഗോപാലിനെ കുറിച്ച് ഹരിയുടെ പക്കൽ വിശദീകരിച്ചു.
“ഏത് പെണ്ണ് ..” ഹരി ആകാംക്ഷയോടെ സതീഷിനെ നോക്കി..
“എഡോ ഇപ്പൊ മാനേജർ പറഞ്ഞ NRI വേണുഗോപാലിന്റെ ഭാര്യ അനുപമ വേണുഗോപാൽ “ സതീഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.