ഞാനെന്തിനാണ് ആ സോറി പറഞ്ഞതെന്ന് എനിക്ക് പോലും മനസ്സിലായിരുന്നില്ല…. സത്യത്തിൽ എന്റെ മനസ്സിൽ പപ്പി എന്ന വ്യക്തിയോട് ഒരു പ്രണയം ഞാൻ പോലും അറിയാതെ മൊട്ടിട്ടു തുടങ്ങിയോ? ഇതെന്താ ആരോടും തോന്നാത്ത വികാരം എനിക്കാവളോട് തോന്നുന്നേ? എല്ലാവരുടെ മുന്നിലും ഞാനൊരു കള്ള പ്രണയം അഭിനയിച്ചിട്ടുണ്ട്,,,, എന്നാലിവളോട് കള്ളത്തരം കാണിക്കുമ്പോളും മനസ്സിലാകാത്ത എന്തോ ഒരു വികാരം വരുന്നു….. എന്റെ മനസ്സു ഞാൻ പോലും അറിയാതെ എന്നിൽ നിന്നു അകന്നു പോവുകയാണോ എന്ന് ,,,,,എനിക്ക് അവളെ അങ്ങനെ കെട്ടിപിടിച്ചു നിൽകുമ്പോൾ തോന്നികൊണ്ടിരുന്നു…..ഞാനിങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ പപ്പി ആ സമയം എന്റെ തലയ്ക്കു പുറകിൽ തലമുടിയിൽ തഴുകി കൊണ്ടിരിക്കുകയായിരുന്നു……
എന്റെ തലമുടിക്കു പുറകിൽ തഴുകി കൊണ്ടു പപ്പി : ദിലീ,,,,, എന്ന് നീട്ടി അവളുടെയാ കിളികൊഞ്ചൽ ശബ്ദത്തോടെ പ്രേമാതുരമായി വിളിച്ചു…..
ആ സമയം ഞാൻ :ഹ്മം എന്ന് നീട്ടികൊണ്ടു മൂളുന്നു…..
പപ്പി :ദിലി,ആരെയെങ്കിലും ശെരിക്കും പ്രണയിച്ചിട്ടുണ്ടോ?
ഞാൻ പെട്ടന്നു ഉത്തരം കിട്ടാതെ തപ്പി തടയുന്നു….. പെട്ടന്നൊരു കള്ളത്തരവും ആ സന്ദർഭത്തിൽ എന്റെ നാവിൽ നിന്നു വന്നില്ല എന്നതാണ് സത്യം….
എന്റെ കള്ളത്തരം മനസിലാക്കി പപ്പി :സത്യം പറഞ്ഞാ മതി ദിലി…..
ഞാനന്നേരം ഇല്ലാ എന്ന് മറുപടി നൽകുന്നു അവൾക്കു…..
അതുകേട്ട് പപ്പി :എല്ലാ പെണ്ണുങ്ങളെയും ഇത് പോലെ പറഞ്ഞു പറ്റിച്ചു പഞ്ചാരയടിച്ചാണോ കളിക്കാറ്….
ഞാൻ:അങ്ങനെയല്ല പപ്പി,,, ഞാനങ്ങനെ അധികം പേരുടെ അടുത്തൊന്നും പോയിട്ടില്ല….
പപ്പി :ഇതുവരെ നീ എത്ര പേരുടെ അടുത്തു പോയിട്ടുണ്ട്?
ഞാൻ :നീയടക്കം നാല് പേര് പപ്പി
പപ്പി :ഹ്മം,,,,, എന്ന് മൂളികൊണ്ട് ബാക്കിയുള്ള മൂന്നു പേരും നമ്മുടെ നാട്ടിലുള്ളോരാണോ?
ഞാൻ :അതെ
പപ്പി:ആ കൂട്ടത്തിൽ രജനി അവളുണ്ടൊ? …….
അതു കേട്ട് അവളെ എന്നിൽ നിന്നു അകത്തി കൊണ് ഞാൻ :പപ്പി,,, ഞാനവളുടെ കാര്യം ചുമ്മാ പറഞ്ഞതാ
പപ്പി അന്നേരം എന്നെ വീണ്ടും പുണർന്നു കൊണ്ട് :ഉണ്ടോ?അതോ ഇല്ലേ?
ഞാൻ :ഉണ്ട്