അപർണ വന്നു എന്റെ കയ്യിൽ പിടിച്ചു വലിച്ചു മാളുവിന്റെ അടുത്തേക്ക് കൊണ്ട് പോയി.
അപർണ : ഇതാണ് മാളുവിന്റെ കണ്ണേട്ടൻ.
മാളു എന്റെ മുഖത്തേക് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. എന്നെ കണ്ടു കഴിഞ്ഞപ്പോൾ അവളുടെ മുഖത്തു അത്രയും നേരം തളം കെട്ടി കിടന്ന ആ ഭയം വിട്ടകന്നു. പെട്ടന്ന് അവൾ കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ എന്നെ കെട്ടിപിടിച്ചു. ഞാൻ ഒന്നും ചെയ്യാനോ പറയണോ കഴിയാതെ ഒരു പ്രതിമ കണക്കെ അവിടെ നിശബ്ദൻ ആയി നിന്നു. എന്താ മാളു അവളെ എനിക്ക് തിരിച്ചു പിടിക്കണം ഇങ്ങനെ പതറിക്കൂടാ എന്റെ മനസ്സ് എന്നാ ദൃഡ നിച്ഛയാത്തോടെ ഞാൻ മാളുവിന്റെ ഭർത്താവ് ആയി അഭിനയിക്കാൻ തുടങ്ങി.
എന്റെ വയറിൽ നിന്നും അവളെ അടർത്തി കൊണ്ട് ഞാൻ അവളുടെ അടുത്തിരുന്നു. എന്നിട്ട് അവളുടെ മുടിയിഴകളിൽ തലോടി.
” എവിടെ പോയതാ കണ്ണേട്ടൻ എന്നെ തനിച്ചാക്കി. “
” ഞാൻ പുറത്ത് ഉണ്ടായിരുന്നു. പിന്നെ മാളു നല്ല ഉറക്കം ആയിരുന്നു അതാ ഞാൻ പുറത്തു പോയത്. “
“എങ്ങോട്ടും പോകണ്ട എപ്പോഴും എന്റെ ഒപ്പം വേണം “
” ഇല്ല ഇനി എന്റെ മാളൂട്ടിയെ തനിച്ചാക്കി എങ്ങോട്ടും പോകുന്നില്ല പോരെ “
” മം… സത്യം…. “
“എന്റെ മാളൂട്ടി ആണേ സത്യം “.
” അവൾ എന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ച് എന്നെ കെട്ടിപിടിച്ചു. “
കവിത :” കണ്ണേട്ടൻ വന്നില്ലേ ഇനി മാളു മരുന്ന് കഴിക്ക് “
ഡോക്ടർ :അതെ ഇനി മരുന്ന് കഴിക്ക്
” അവൾ എന്റെ നെഞ്ചിൽ നിന്നും വിട്ടു മാറി എന്റെ മുഖത്തു നോക്കി മരുന്ന് വേണ്ട എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു “
” എന്താ മാളു “
” മരുന്ന് വേണ്ട ഏട്ടാ കയ്ക്കും “
“പിന്നെ കയ്ക്കും, “
” വേണ്ട…. “
” എന്റെ മാളു അല്ലെ ഏട്ടന് വേണ്ടി കഴിക്കില്ലേ “
” മം എന്റെ കണ്ണേട്ടന് വേണ്ടി മാളു കഴിക്കാം “
” അപർണ :കണ്ടോ കണ്ണേട്ടൻ വന്നപ്പോൾ മാളുവിന്റെ എല്ലാ പേടിയും പോയി. കണ്ണേട്ടൻ പറഞ്ഞാൽ മാളു എന്തും അനുസരിക്കും അല്ലെ മാളു “