“മോനെ ഇനി നമ്മൾ എന്തു ചെയ്യും “
“ഡോക്ടറും ബാക്കിയുള്ളവരും എല്ലാം പറയുന്നത് എന്നോട് ഭർത്താവ് ആകാൻ ആണ്. ഞാൻ ചിന്തിച്ചട്ടും അതാണ് നല്ലത്. പക്ഷെ അമ്മ സമ്മതിച്ചാൽ മാത്രമേ ഞാൻ അത് ചെയ്യൂ “
“കണ്ണാ എനിക്ക് നമ്മുടെ മാളുവിനെ പഴയത് പോലെ കാണണം. അതിന് വേണ്ടി നിനക്കും അവൾക്കും ദോഷം വരാത്ത എന്തു കാര്യവും നിനക്ക് ചെയ്യാം. അതിൽ അമ്മയുടെ പൂർണ സഹകരണവും ഉണ്ടാവും..”
” മം ഞാനും എന്തിനും തയ്യാർ ആക്കി എന്റെ മനസിനെ ഒരു പ്രാർത്ഥനെ ഉള്ള മാളുവിനെ പഴയത് പോലെ നമുക്ക് തിരിച്ചു നൽകണേ”.
പെട്ടന്ന് അപർണ റൂമിലേക്ക് വന്നു. അവളുടെ മുഖത്തു ഒരു ചെറിയ ഭീതി ഒളിച്ചിരുപ്പുണ്ടായിരുന്നു പക്ഷെ അമ്മ അടുത്തുള്ളത് കൊണ്ട് അവൾ അതിനെ ഒരു ചെറുപുഞ്ചിരി കൊണ്ട് മറച്ചു.
” മാധവ് ഒന്ന് പുറത്തേക്ക് വരുമോ “
” എന്താ അപർണ “
” അത് മാധവ് ഒന്ന് പുറത്തേക്ക് വാ പ്ലീസ് “
” അപർണ താൻ കാര്യം പറയാഡോ “
” പറയൂ മോളേ എന്താ പ്രശ്നം “
” അത് മാളു ഉണർന്നു കണ്ണേട്ടനെ കാണണം എന്ന് വാശി പിടിക്കുന്നു “
” മാധവ് ഒന്ന് വരണം “
” അഹ് ഞാൻ വരാം, അമ്മേ ഞാൻ പോയിട്ട് വരാം “
” ശരി മോനെ “
ഞാനും അപർണ്ണയും വളരെ വേഗത്തിൽ ആണ് ആ വരാന്തയിലൂടെ മാളു കിടക്കുന്ന മുറി ലക്ഷ്യം ആക്കി നടന്നത്. എന്റെ മനസ്സ് ശാന്തം അല്ലാതെ കടൽ പോലെ ആയിരുന്നു. ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ഞങ്ങൾ റൂമിന്റെ ഡോർ തുറന്ന് അകത്തു കയറി. ആദ്യം അപർണ ആണ് കയറിയത് പിന്നാലെ ഞാനും. അവിടെ അപ്പോൾ മാളുവിനെ കൂടാതെ കവിതയും സീനിയർ ഡോക്ടറും ഒരു നഴ്സും ഉണ്ടായിരുന്നു. അവൾ കണ്ണേട്ടാ എന്ന് വിളിച്ചു കരയുകയായിരുന്നു. അപർണ്ണയും ഓടി അവളുടെ അടുത്ത് ചെന്നു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. മാളുവിന്റെ അവസ്ഥ കണ്ടു ഞാൻ ചലിക്കാൻ ആവാതെ അവിടെ തന്നെ നിന്നു. എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
“മാളു :എന്റെ കണ്ണേട്ടൻ എവിടെ എന്റെ ഏട്ടനെ എനിക്ക് ഇപ്പൊ കാണണം, എവിടെ എന്റെ ഏട്ടൻ. കണ്ണേട്ടാ……… എന്നെ ഇവർ എല്ലാവരും കൂടി ഉപദ്രവിക്കുന്നു….കണ്ണേട്ടാ മാളുവിനെ തനിച്ചാക്കല്ലേ…. “
ഡോക്ടർ :ഇല്ല കണ്ണൻ ഇവിടെ തന്നെ ഉണ്ട്. കുട്ടി ഇങ്ങനെ വിഷമിക്കാതെ.
” എവിടെ എന്റെ കണ്ണേട്ടൻ “