എന്നെന്നും കണ്ണേട്ടന്റെ 3 [MR. കിങ് ലയർ]

Posted by

ഞാൻ ചെല്ലുമ്പോൾ അമ്മ കിടക്കുകയായിരുന്നു. ഞാൻ ചെന്നു അമ്മയെ പിടിച്ചു ഇരുത്തി.

” അമ്മേ എനിക്ക് അമ്മയോട് കുറച്ചു സംസാരിക്കാൻ ഉണ്ട് “

” എന്താ കണ്ണാ “

” അമ്മേ…. അത്.. “

” നീ മടികാണ്ട് പറയൂ “

“അമ്മേ വിഷ്ണു മരിച്ചു….. ”
ഞാൻ അമ്മയോട് വിഷ്ണു മരിച്ചതും സംസ്കരിച്ചതുമായ കാര്യങ്ങൾ പറഞ്ഞു

” ദൈവമേ എന്തിനാ ഞങ്ങളോട് ഇത്രയും ക്രൂരത കാണിക്കുന്നത്. എന്റെ മോളുടെ ജീവിതം “

” അമ്മേ പിന്നെ മാളൂട്ടിക്ക് “

“മാളുവിന്‌ “

“മാളൂട്ടിക്ക് പഴയ കാര്യങ്ങൾ ഒന്നും ഓർമയില്ല ആക്‌സിടന്റിൽ അവളുടെ ഓർമ്മശക്തിക്ക് തകരാറു സംഭവിച്ചു. പഴയതു എല്ലാം അവൾ മറന്നു “

” എന്റെ കുഞ്ഞ്…….. “

അമ്മ നിശബ്ദത ആയി കരയാൻ തുടങ്ങി. ഞാൻ അമ്മയെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ അമ്മ ഒന്ന് അടങ്ങി.

” അമ്മേ ഇപ്പൊ വേറെ ഒരു പ്രശ്നം കൂടി ഉണ്ട്. അവളുടെ കണ്ണിൽ ഞാൻ ആണ് അവളുടെ ഭർത്താവ്. വിഷ്ണു ആണ് അവളെ കല്യാണം കഴിക്കാൻ ഇരുന്നത് ഞാൻ അവളുടെ ഏട്ടൻ ആണ് എന്ന് ഒന്നും അവൾക്ക് ഓർമയില്ല. അവളുടെ മുന്നിൽ ഒരാൾ ഭർത്താവ് ആയി അഭിനയിക്കണം. ഇപ്പൊ നമ്മുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അവളോട്‌ പറഞ്ഞാൽ അവളുടെ മനസിന് അത് താങ്ങാൻ സാധിക്കില്ല എന്നാണ് ഡോക്ടർ പറയുന്നത് “

” മോനെ നീ ആണ് അവളുടെ ഭർത്താവ് എന്നോ “

“അമ്മേ ഞാൻ ആണ് എന്നല്ല കണ്ണൻ ആണ് അവളുടെ ഭർത്താവ് എന്നാണ് അവൾ പറയുന്നത്. അവളുടെ മുൻപിൽ നമ്മൾ ഒരാളെ അവളുടെ ഭർത്താവ് ആയി അഭിനയിക്കാൻ കണ്ടത്തെണം.

പുറത്തു നിന്നും ഒരാളെ വിളികാം എന്നാണ് ആദ്യം ആലോചിച്ചത് പക്ഷെ പുറത്തു നിന്നും ഒരു ആളെ എന്തു വിശ്വസിച്ചു അവളുടെ അടുത്തേക്ക് അയക്കാൻ പറ്റും. അയാൾ അവളെ ശാരീരികം ആയി ഉപയോഗിച്ചാലോ….. അവൾ പൂർണ സമ്മതത്തോടെ അയാളോട് സഹകരിക്കും കാരണം അയാൾ അവളുടെ കണ്ണിൽ അവളുടെ ഭർത്താവ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *