എന്നെന്നും കണ്ണേട്ടന്റെ 3
Ennennum Kannettante Part 3 Author : Mr. King Liar
ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. സമയക്കുറവ് കൊണ്ടാണ് ഈ ഭാഗം വൈകിയത്. എന്നെ ഇതുവരെയും സപ്പോർട്ട് ചെയ്യുതവരോട് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടും ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു…..
എന്നെന്നും കണ്ണേട്ടന്റെ 3 (MR.കിംഗ് ലയർ )
” മാളു “
“മാളവികക്ക് ബോധം വന്നു വേറെ പേടിക്കാൻ ഒന്നുമില്ല….. പക്ഷെ….”
“പക്ഷെ…… “
” മാളവിക അവളുടെ പഴയ കാലം നന്നേ മറന്നു….. “
” ഡോക്ടർ…….. അപ്പൊ മാളുവിന് “
” പഴയ കാര്യങ്ങൾ ഒന്നും തന്നെ ഓർമയുണ്ടാകില്ല, മാധവിനെ പോലും തിരിച്ചറിയാൻ സാധിക്കില്ല….. “
” ഡോക്ടർ….. വേറെ എവിടെ എങ്കിലും കൊണ്ടുപോയാലോ….. “
” എവിടെ കൊണ്ട് പോയിട്ടും കാര്യം ഇല്ല “
” അപ്പൊ ഡോക്ടർ ഇത് ഇനി പൂർണമായും ഭേദം ആവില്ലേ… “
” ഭേദം ആവും പക്ഷെ എപ്പോ എന്ന് പറയാൻ സാധിക്കില്ല. പക്ഷെ ഇതൊന്നും അല്ല ഇപ്പോഴത്തെ പ്രശ്നം….
മാളവികക്ക് ഒരാളെ മാത്രം അറിയുക ഉള്ളൂ “
“ആരെ ആണ് ഡോക്ടർ “
“മാളവികയുടെ ഭർത്താവ് കണ്ണനെ. അവൾ കണ്ണേട്ടനെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു. പക്ഷെ അവളുടെ ഭർത്താവ് ഇപ്പോൾ ജീവനോടെ ഇല്ലാലോ “
“ഡോക്ടർ അവളുടെ കല്യാണം കഴിഞ്ഞട്ടില്ല. കല്യാണം കഴിക്കാൻ പോകുന്ന വഴി ആയിരുന്നു അപകടം സംഭവിച്ചത്… പിന്നെ കണ്ണൻ ഞാൻ ആണ്.അവൾ ഇപ്പോഴും ആരുടെയും ഭാര്യ അല്ല “