വൈകുന്നേരം കലാപരിപാടി ഒക്കെ ആയി അച്ഛൻ വരും.
അതൊക്കെ കഴിഞ്ഞു അരങ്ങ് ഒഴിയുമ്പോ അച്ഛൻ ഉമ്മറത്ത് വാള് വെച്ച് കിടക്കും, അമ്മ അകത്ത് ഒരു മൂലയിൽ ഇരുന്നു കരയുന്നുണ്ടാവും.
ഉമ്മറം വൃത്തിയാക്കൽ എന്റെ ജോലിയാണ്, (പിറ്റേ ദിവസം രാവിലെ എനിക്ക് ഇരുന്നു പേടിക്കണ്ട സ്ഥലം ആണല്ലോ)
അങ്ങനെ പരിപാടികൾ ഒക്കെ കഴിഞ്ഞു കിടക്കുമ്പോൾ ഏകദേശം 12 മണിയൊക്കെ ആകും.
ഞാൻ ക്ലാസ്സിൽ ഇരുന്നു ഉറങ്ങുന്നതിൽ തെറ്റില്ലല്ലോ???
ഒരു മനുഷ്യൻ മൂന്ന് മണിക്കൂർ ഉറങ്ങീട്ട് എന്താവാനാ….
അങ്ങനെ ഞാൻ പത്താം ക്ലാസ്സിൽ എത്തി.
അതിനിടെ വീട്ടിലെ കലാപരിപാടികൾക്ക് ഒരു അറുതി വരുത്താൻ അമ്മ ഉറപ്പിച്ചതിന്റെ ഫലമായി അമ്മയുടെ ഡിവോഴ്സ് പെറ്റിഷൻ കോടതി അംഗീകരിച്ചു, താമസിക്കുന്ന വീടും 3 സെന്റ് ഭൂമിയും ജീവനാംശമായി അമ്മക്ക് നൽകി.
പിന്നെ അച്ഛനെ കുറെ കാലമായി കണ്ടിട്ടില്ല.
അന്ന് മുതൽ വീട്ടിൽ പുതിയ എന്തോ ഒരിത് ഉള്ളപോലെ തോന്നിയിരുന്നു, അതാണ് സമാധാനം എന്ന് മനസ്സിലാക്കിയത് കുറച്ച് കൂടെ കഴിഞ്ഞാണ്….
നിങ്ങൾ ഈ കഥ വായിച്ചു തുടങ്ങിയത് എന്റെ ജീവ ചരിത്രം അറിയാൻ ആവില്ല എന്ന് എനിക്ക് നന്നായി അറിയാം.
എന്നാലും എഴുതുമ്പോൾ ഒരു മൂഡ് കിട്ടാൻ ഞാൻ പണ്ടത്തെ കഷ്ടപ്പാടൊക്കെ ഒന്ന് ആലോചിക്കും, അത് നിങ്ങളൊക്കെ അറിയട്ടെ എന്ന് ഞാനും വെച്ചു.
ഇനി ഈ കഥയിലെ ആദ്യത്തെ നായികയെ പരിചയപ്പെടുത്താം….