ഫോൺ കട്ട് ചെയ്ത് രഞ്ജൻ വസ്ത്രംമാറി ഹാളിലേക്ക് നടന്നു.
“അനസ്, ലെറ്റ്സ് ഗോ.”
മേശപ്പുറത്തുള്ള ബ്രഡിന്റെ പാക്കറ്റിൽ നിന്നും രണ്ട് ബ്രഡ് എടുത്ത് ചായയിൽകൂട്ടി കഴിക്കുകയായിരുന്ന അനസിനെ നോക്കി രഞ്ജൻ പറഞ്ഞു.
“സർ.”
ഒറ്റയടിക്ക് ബാക്കിയുള്ള ബ്രഡ് വായയിലേക്കു വച്ചിട്ട് കപ്പിൽ ഉണ്ടായിരുന്ന ചായ ഒറ്റവലിക്കുകുടിച്ച് അനസ് കസേരയിൽ നിന്നും എഴുന്നേറ്റു.
“വേർ ഈസ് ലൂക്ക.?”
കാറിലേക്ക് കയറുന്നതിനു മുൻപേ രഞ്ജൻ ചോദിച്ചു.
“ഇൻ ദി ജീപ്പ്.”
“മ്, ഓക്കെ. ലെറ്റ്‌സ് മൂവ്.”
രഞ്ജൻ ഡോർ തുറന്ന് കാറിനുള്ളിലേക്ക് കയറി. അനസ് ജീപ്പിന്റെ പിൻവശത്തേക്ക് നടന്ന് ബാക്സ്റ്റീൽ ഇരിക്കുന്ന ലൂക്കയെ നോക്കി ഡ്രൈവിങ് സീറ്റിലേക്കുകയറി. രണ്ടു വണ്ടികളും സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു.
വൈകാതെ സ്റ്റേഷനിലെത്തിയ അവർ ലൂക്കയുടെ അറസ്റ്റ് രേഖപ്പെടുത്തി.
“സർ, വാട്ട്സ് നെക്സ്റ്റ്. ”
“ലെനാജോസ്. അവളുടെ അഡ്രസ്സ് കിട്ടിയിട്ടുണ്ട്. ആളിപ്പോ വീട്ടിലാ, നമുക്ക് ചൂടാറും മുൻപേ എടുക്കാം. കമോൺ അനസ്.”
“സർ.”
സ്റ്റേഷനിൽനിന്നും ഇറങ്ങിയ അവർ ലെനാജോസിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.
വൈറ്റിലയിൽ നിന്നും വെൽകെയർ ഹോസ്പിറ്റലിലേക്കു പോകുന്ന റോഡിലേക്ക് അവർ തിരിഞ്ഞു.
ജനത ജംക്ഷനിൽ നിന്നും ആക്സിസ് ബാങ്കിലേക്ക് പോകുന്ന വഴിയിലേക്ക് തിരിഞ്ഞ ജീപ്പ് അല്പംകൂടെ മുൻപിലേക്ക് ചലിച്ചു.
റോസ് നിറത്തിലുള്ള കടലാസുപൂക്കളും മൂസാണ്ടയും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഗെയ്റ്റിന്റെ മുൻപിൽ അനസ് ജീപ്പ് നിറുത്തി.
“റോസ് വില്ല”
രഞ്ജൻ മനസിൽ വായിച്ചു.
ജീപ്പിൽ നിന്നുമിറങ്ങിയ അവർ ഗെയ്റ്റുതുറന്ന് അകത്തേക്കുനടന്നു.
ഇന്റർലോക്കുകൊണ്ട് മുറ്റം മനോഹരമാക്കിയിട്ടുണ്ടായിരുന്നു. ചുറ്റിലും പലനിറത്തിലുള്ള പനിനീർപൂക്കൾ വിരിഞ്ഞുനിൽക്കുന്നു.
ഉമ്മറത്തേക്കുകയറി അനസ് കോളിങ്ബെൽ അമർത്തി.
വാതിൽ തുറന്നുവന്ന സ്ത്രീയെകണ്ട അനസ് അമ്പരന്നുനിന്നു.
“വാർഡൻ.”