എന്നെന്നും കണ്ണേട്ടന്റെ 1 [MR. കിങ് ലയർ]

Posted by

അങ്ങിനെ ഞാനും അമ്മയും പോയി മുഹൂർത്തം നോക്കി 2 ആഴ്ച കഴിഞ്ഞു ഉള്ള ഞായറാഴ്ച ഒരു മുഹൂർത്തം കിട്ടി. ഞങ്ങൾ അത് ഉറപ്പിച്ചു. ആ വിവരം വിഷ്ണുവിനോടും വിളിച്ചു പറഞ്ഞു അവന് സമ്മതം ആയിരുന്നു. കല്യാണത്തിന്റെ ഡേറ്റ് വീട്ടിൽ വന്നു മാളുവിനോട് പറഞ്ഞു.

” ദേ എന്റെ കാന്താരിയുടെ കല്യാണ തീയതി കുറിച്ച് കിട്ടി 2 ആഴ്ചക്ക്‌ ശേഷം ഉള്ള ഞായറാഴ്ച. “

അവൾ ഒന്ന് ചിരിച്ചെന്നു വരുത്തി റൂമിലേക്കു പോയി. ഞാനും അവളുടെ പിന്നാലെ പോയി.

” എന്താ മാളു നിനക്ക് ഈ കല്യാണം ഇഷ്ടം അല്ലെ “

” ഇഷ്ടക്കുറവ് ഒന്നും ഇല്ലാ ഏട്ടാ “

” പിന്നെ “

” എന്തോ ഒരു വിഷമം പോലെ “

” ആ വിഷമത്തിന്റെ കാരണം ആണ് ഞാൻ ചോദിച്ചത് “

” എട്ടനേം അമ്മയെയും വിട്ടു പോകാൻ എനിക്ക് പറ്റില്ല “

” അതിന് ആരാ വിട്ടു പോകുന്നെ “

” അത്… നമ്മളുടെ ഇടയിലേക്ക് വേറെ ഒരാളും കൂടി വരുമ്പോൾ എനിക്ക് നിങ്ങളോട് ഉള്ള സ്നേഹം അദ്ദേഹത്തിനും കൂടി പകുത്തു കൊടുക്കണ്ടേ. “

” അതും പറഞ്ഞു കല്യാണം വേണ്ട എന്ന് വെക്കാൻ പറ്റോ. മോളേ ഇത് ഒക്കെ എല്ലാ പെൺകുട്ടികൾക്കും തോന്നുന്നത്. നിന്റെ കല്യാണം അല്ലെ എട്ടന്റേം അമ്മയുടെയും സ്വപ്നം. അത് കഴിഞ്ഞുകിട്ടിയാൽ ഞങ്ങൾക്ക് മനസമാധാനം ആയി ഇരിക്കാലോ “

” അപ്പോ ഏട്ടനും അമ്മയും എന്നെ ആരുടെ എങ്കിലും തലയിൽ വെച്ചു ഒഴുവാക്കുകയാണോ “

മാളു…… നീ എന്തൊക്കെയാ ഈ പറയുന്നത്…. ഞാനും അമ്മയും ഈ കാലമത്രയും ജീവിച്ചത് നിനക്ക് വേണ്ടി അല്ലെ. നിന്നെ ആരുടെ എങ്കിലും തലയിൽ കെട്ടിവെച്ചു ഒഴുവാക്കാൻ മാത്രം ഭാരം ആണോ നീ ഞങ്ങൾക്ക്. എന്റെ മാളുവിന്റെ കല്യാണം ആണ് എന്റെ ഏറ്റവും വലിയ സ്വപ്നം “

ഇത്രയും പറഞ്ഞു തീർന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു.അവളുടെയും മിഴികൾ നിറഞ്ഞിരുന്നു . ഞാൻ മിഴികൾ തുടച്ചു അവളെ മാറോടണച്ചു.

ലീവ് തീർന്നു ഞാൻ കൊച്ചിയിലേക്ക് തിരിച്ചു പോയി പിന്നെ കല്യാണത്തിന്റെ തലേന്ന് ആണ് ഞാൻ മടങ്ങി എത്തിയത്. അത്ര വലിയ കല്യാണം ഒന്നും ആയിരുന്നില്ല അത്. ഞങ്ങൾ നാല് പേർ മാത്രം ക്ഷേത്രത്തിൽ പോയി താലി ചാർത്തുന്നു രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പ് ഇടുന്നു ഇതായിരുന്നു പ്ലാൻ.

Leave a Reply

Your email address will not be published. Required fields are marked *