” കണ്ണാ നിനക്ക് അത് മനസിലാവില്ല. ആരോരും ഇല്ലാതെ ഞാൻ എത്ര കഷ്ടപ്പെട്ടാണ് നിങ്ങളെ രണ്ടുപേരെയും വളർത്തിയത്. എന്റെ വിധി അവൾക് വരരുത് “
“അവൾക് എങ്ങിനെ വരും അവൾക്ക് അമ്മ ഇല്ലേ ഞാൻ ഇല്ലേ, അമ്മേ അവളുടെ സന്തോഷം അല്ലെ നോക്കണ്ടത് “
” അവൾക്ക് അവനെ ഇഷ്ടമാണോ “
” അവൾക് ആരെയും ഇഷ്ടം അല്ല പക്ഷെ നമുക്ക് എതിര്പ്പില്ലകിൽ അവൾക്കും കുഴപ്പം ഇല്ലാ… ഒന്ന് സമ്മതിക്ക് അമ്മേ “
” ആഹ് നോക്കാം മോൻ വിഷ്ണുവിനെ കണ്ടു ഒന്ന് സംസാരിച്ചു നോക്ക് “
” മം “
അങ്ങനെ വിഷ്ണുവിനോട് കാര്യങ്ങൾ സംസാരിക്കാൻ ഞാൻ ബാങ്കിലേക്ക് ചെന്നു. ഉച്ചക്ക് ആയത് കൊണ്ട് ബാങ്കിൽ വലിയ തിരക്കുണ്ടായില്ല…എന്നെ കണ്ടതും വിഷ്ണു എന്റെ അരികിലേക്ക് വന്നു. ഞങ്ങൾ പുറത്തേക്ക് ഇറങ്ങി നിന്നു.
” എന്താ ഏട്ടാ “
” അല്ല വിഷ്ണു വളർന്നതും പഠിച്ചതും എല്ലാം കോട്ടയത്ത് ആണല്ലേ “
” അതെ എന്താ ഏട്ടാ “
” വിഷ്ണു മാളു എന്റെ അനിയത്തി എന്നതിലുപരി അവൾ എന്റെ മോൾ ആണ്. ഞാനും അമ്മയും അവളെ ഒരു നോട്ടം കൊണ്ട് പോലും അവളെ വേദനിപ്പിച്ചട്ടില്ല, അവളെ വിഷ്ണുവിന് തരാൻ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാ പക്ഷെ വിഷ്ണു എനിക്ക് ഒരു വാക്ക് തരാം അവളെ ഒരിക്കലും വേദനിപ്പിക്കില്ല എന്ന് അവളെ നന്നായി നോക്കിക്കോളാം എന്ന് “
” ഞാൻ ഏട്ടന് വാക്ക് തരുന്നു മാളുവിനെ പൊന്നു പോലെ നോക്കിക്കോളാം ഒരുക്കലും അവളെ വിഷമിപ്പിക്കില്ല “
” ഞാൻ വിഷ്ണുവിനെ വിശ്വസിക്കുന്നു “
” ഏട്ടന്റെ ആ വിശ്വാസം ഞാൻ ഒരിക്കലും തകർക്കില്ല “
” മം എന്ന അടുത്ത ഒരു മുഹൂർത്തത്തിൽ തന്നെ നമുക്ക് അത് നടത്താം. ഞങ്ങൾക്ക് പറയാൻ വേറെ ആരും ഇല്ലാ. “
” എനിക്കും “
” എന്നാൽ നല്ലൊരു ദിവസം നോക്കിയിട്ട് ഞാൻ അറിയിക്കാം “