” ഒകെ എന്തായാലും ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ “
” ശരി ആലോചിച്ചു പറഞ്ഞാ മതി.. ഞാൻ ഇറങ്ങട്ടെ “
അതും പറഞ്ഞു വിഷ്‌ണു പോയി. ഞാൻ ഡോർ അടച്ചു തിരിഞ്ഞതും മാളൂട്ടി റൂമിനെ ലക്ഷ്യം ആക്കി നടക്കുന്നു.
” മാളു ഒന്ന് നിന്നെ “
അവൾ നിന്നു എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി. ഞാൻ നടന്നു അവളുടെ അടുത്ത് ചെന്നു.
” ഇത് എന്താ സംഭവം “
” ഏട്ടാ ഞാൻ പറഞ്ഞില്ലേ അന്ന് ഒരാൾ എന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞു എന്ന് അത് ഇയാൾ ആണ് “
” ആഹ്…. എന്നിട്ട് നിനക്ക് ആളെ ഇഷ്ടം ആയയോ… “
” ഏട്ടനും അമ്മയ്ക്കും എത്രിപ്പില്ലകിൽ എനിക്ക് കുഴപ്പമില്ല… “
” അപ്പൊ നിനക്കവനെ ഇഷ്ടം ആയി “
” അങ്ങനെ അല്ല ഏട്ടാ… നിങ്ങൾക്ക് ഇഷ്ടക്കേടില്ലകിൽ എനിക്കും കുഴപ്പമില്ല എന്ന് “
” അപ്പൊ നിനക്ക് അവനെ ഇഷ്ടമാണ് “
” എന്റെ ഏട്ടൻ സത്യമായി പറയുവാ ഇതുവരെ എനിക്ക് ആരോടും അങ്ങിനെ ഒന്നും തോന്നിയട്ടില്ല ഇനി ഒട്ടും തോന്നതുമില്ല. എന്റെ ഏട്ടനും അമ്മയും ആരെ വിവാഹം കഴിക്കാൻ പറയുന്നോ അവരുടെ മുൻപിൽ ഞാൻ സന്തോഷത്തോടെ കഴുത്ത് നീട്ടി കൊടുക്കും “
“ആ നീ ചെല്ല് ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ “
ഞാൻ നേരെ അമ്മയുടെ അടുത്ത് പോയി.
“അമ്മേ “
” എന്താ കണ്ണാ “
” അല്ല അമ്മേ നമുക്ക് ഒരു തീരുമാനം പറയണ്ടേ “
” എന്ത് പറയാൻ ഇത് നടക്കില്ല ഒരു അനാഥന് എന്റെ മോളേ ഞാൻ കൊടുക്കില്ല”
“അനാഥൻ എന്നൊന്നും നോക്കണ്ട അവളെ പൊന്നു പോലെ നോക്കുമെങ്കിൽ നമുക്ക് ഇത് ഒന്ന് ആലോചിച്ചു കൂടെ. “