” എന്റെ പേര് വിഷ്ണു ഞാൻ ബാങ്കിലെ അക്കൗണ്ടന്റ് ആണ് “
” ശരി, വന്ന കാര്യം പറഞ്ഞില്ല “
” എനിക്ക് മാളവികയെ ഇഷ്ടം ആണ്, “
ഞാനും അമ്മയും ഒരു ചെറുതായി ഞെട്ടി. ഞാൻ മാളുവിന്റെ മുഖത്തേക്ക് നോക്കി.അവൾ കണ്ണ് കൊണ്ട് അന്ന് പറഞ്ഞില്ലേ എന്ന് കണ്ണ് കൊണ്ട് എന്നോട് പറഞ്ഞു. മാളൂ എന്നോട് പറയാത്ത ഒരു രഹസ്യവും അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല അവൾ ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഇങ്ങനെ ഒരാൾ വന്നു ഇഷ്ടം ആണ് എന്ന് പറഞ്ഞു എന്ന്.
” പക്ഷെ മാളവിക ഒരു മറുപടിയും പറഞ്ഞില്ല. അത് കൊണ്ടാണ് വീട്ടിൽ വന്നു ഏട്ടനുമായി സംസാരികം എന്ന് വിചാരിച്ചത്. “
അമ്മയുടെ മുഖത്തു നേരത്തെ വിഷ്ണു മാളുവിനെ ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ ഒരു ഭീതി നിഴലടിച്ചു പക്ഷെ ഇപ്പോൾ അത് അവിടന്ന് അലിഞ്ഞു പോയിരുന്നു.
മാളു നീ പോയി ചായ എടുത്തു കൊണ്ട് വാ… :-അമ്മ
അവൾ ചായ എടുക്കാൻ അടുക്കളയിൽ പോയി.
” പേര് പറഞത് എന്താ “
” വിഷ്ണു “
” അക്കൗണ്ടന്റ് അല്ലെ “
” അതെ “
” വീട് എവിടയാണ് “
” കോട്ടയം “
” വീട്ടിൽ ആരൊക്കെ ഉണ്ട് “
” അങ്ങനെ പറയത്തക്ക ആരും ഇല്ലാ “
മാളു ചായയും ആയി എത്തി ഞാൻ അത് എടുത്തു വിഷ്ണുവിന് കൊടുത്തു അവൻ ഒരു സിപ് കുടിച്ച ശേഷം കപ്പ് ടീപ്പോയിൽ വെച്ചു.
” പറയത്തക്ക ആരും ഇല്ലാ എന്ന് വെച്ചാൽ “
” ഞാൻ വളർന്നതും പഠിച്ചതും എല്ലാം ഒരു ഓർഫനേജിൽ ആണ്. “
ഇത് കേട്ടതും ഒന്നും പറയാതെ അമ്മ അകത്തേക്ക് പോയി.