” കുറച്ചു നേരം ആയി അമ്മേ “
” എന്ന ഞാൻ പോയി ചായ എടുകാം “
” അമ്മ ഇവിടെ ഇരിക്ക് മാളൂട്ടി ചായ എടുക്കുന്നുണ്ട് “
അപ്പോഴേക്കും മാളൂട്ടി ചായയും ആയി വന്നു. ഞാനും അമ്മയും ചായ എടുത്തു അവളും ഒരു കപ്പ് ചായയും എടുത്തു സോഫയിൽ ഇരുന്നു. “
” അതെ ഞാൻ എന്റെ ഏട്ടന് വേണ്ടി കയറിയത അല്ലകിൽ ആര് കയറാൻ “
” അല്ല ഇന്ന് എന്ത് പറ്റി കാന്താരി പതിവില്ലാതെ അടുക്കളയിൽ കയറിയല്ലോ. അല്ലകിൽ ഞാൻ അവിടെ കിടന്ന് മരിച്ചു പണിയിടുത്താലും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല. ഇന്ന് ഇപ്പൊ എന്ത് പറ്റി. “
അങ്ങനെ ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു. രാത്രി ഭക്ഷണവും കഴിച്ചു. കിടന്നുറങ്ങി. പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു.
രാവിലെ മാളൂട്ടി ആണ് എന്നെ കുത്തി പൊക്കിയത്. കുറെ നേരത്തെ കഠിന അധ്വാനം ആയിരുന്നു അവൾക്ക് അത്. അവസാനം ഞാൻ തോൽവി സമ്മതിച്ചു എഴുനേറ്റ് പോയി പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു ഞാൻ താഴെ എത്തി. അമ്മ ഭക്ഷണം എല്ലാം എടുത്തു വെച്ചു എനിക്ക് വേണ്ടി രണ്ടു പേരും കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു എന്നിട്ട് എല്ലാവരും ടീവി കാണാൻ ഇരുന്നു.
പെട്ടന്ന് കാളിങ് ബെൽ മുഴങ്ങി..
അമ്മ പോയി ഡോർ തുറന്നു. ഒരു ഐശ്വര്യം തുളുമ്പുന്ന ചിരിയും ആയി ഒരു വക്തി കണ്ടാൽ ഒരു 23,24 വയസ്സ് തോന്നിക്കും.
” ആരാ…… “
” ഞാൻ ഇവിടെ അടുത്ത ഒരു ബാങ്കിൽ ആണ് വർക്ക് ചെയുന്നത്…ഈ മാധവ്… “
” അതെ വരൂ കയറി ഇരിക്കു “
” ഞാൻ ആണ് മാധവ് എന്താ കാര്യം “