അവൾക് ഞാൻ ഏട്ടൻ മാത്രം ആയിരുന്നില്ല ഒരു അച്ഛൻ കൂടി ആയിരുന്നു. അവളെ ഒരു നോക്ക് കൊണ്ടോ പോലും ഞാനും അമ്മയും വേദനിപ്പിച്ചിട്ടില്ല. സ്കൂളിൽ പഠിക്കുന്ന സമയത്തു എന്റെ കയ്യിൽ പിടിച്ചായിരുന്നു അവൾ സ്കൂളിൽ പോകുകയുള്ളു. ഞാൻ അവളെ എന്റെ മോളേ പോലെ ആയിരുന്നു നോക്കിയത്.
ഇപ്പോൾ ഞാൻ ജോലിക്ക് കയറിയിട്ട് 1വർഷം കഴിഞ്ഞു. ഞാൻ അനിയത്തിയേയും അമ്മയെയും കാണാൻ ഉള്ള കൊതി കൊണ്ട് ഒരു ആഴ്ച ലീവ് എടുത്തു ഇടുക്കിക്ക് ബസ് കയറി. വീട്ടിൽ ചെന്നപ്പോൾ ആരും ഉണ്ടായില്ല മാളൂട്ടി ഡിഗ്രി ഫൈനൽ ഇയർ ആണ്. അമ്മ ഇപ്പോഴും ആ സ്കൂളിലെ അദ്ധ്യാപിക ആണ്. ഞാൻ എന്റെ കയ്യിലെ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തു കയറി. ഡ്രസ്സ് മാറി കുറച്ചു കഴിഞ്ഞതും കാളിങ് ബെൽ മുഴങ്ങി. ഞാൻ പോയി ഡോർ തുറന്നപ്പോൾ മാളൂട്ടി ആയിരുന്നു അത് അവൾ എന്നെ കണ്ടപ്പോൾ തന്നെ കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ തല ചാരി എന്നെ കെട്ടിപിടിച്ചു. ഞാൻ അവളുടെ മുടികളിൽ തലോടി അവളെ അടർത്തി മാറ്റി കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി.
” ഏട്ടൻ എപ്പോ വന്നു “
“ഞാൻ ദേ വന്നുകയറിയുള്ളു “
” അല്ല വരുന്ന കാര്യം ഒന്നും പറഞ്ഞില്ലാലോ “
” എന്റെ വീട്ടിലേക് വരാൻ നേരത്തെ വിളിച്ചു ചോദിക്കാനോ, അല്ല ഞാൻ വന്നത് നിനക്ക് ഇഷ്ടം ആയില്ലേ “
” ഏട്ടാ ഞാൻ അങ്ങനെ ഉദേശിച്ചത് പറഞ്ഞത് അല്ലാ.. “
” അവളുടെ മുഖം വാടി “
“അയ്യോ ഏട്ടന്റെ മാളൂട്ടിക്ക് വിഷമം ആയോ ഏട്ടാ വെറുതെ പറഞ്ഞത് അല്ലെ “
” വേണ്ട ഞാൻ ഏട്ടനോട് പിണക്കമാ….”
” പിണങ്ങല്ലേ മോളേ നീ പോയി ഏട്ടന് ഒരു ചായ ഇട്ടേ “
അവൾ പോയി ചായ ഇട്ടു വന്നപ്പോഴേക്കും അമ്മയും എത്തി കഴിഞ്ഞു. എന്നെ കണ്ടതും കെട്ടിപിടിച്ചു എന്റെ നെറ്റിയിൽ ആ മാതൃസ്നേഹം നൽകി.
” കണ്ണാ നീ എപ്പോ വന്നു “