അമ്മയുടെ വീട്ടിൽ ഈ കാര്യം അറിഞ്ഞതോടെ അമ്മയുടെ കല്യാണം ഉറപ്പിച്ചു. വേറെ നിവർത്തി ഇല്ലാതെ വന്നപ്പോൾ അച്ഛൻ അമ്മയെയും കൂട്ടി നാട് വിട്ടു. അവസാനം അവർ എത്തി പെട്ടത് ഇടുക്കിയിൽ ആണ്. അവടെ ഒരു ഗവണ്മെന്റ് സ്കൂളിൽ അച്ഛന് ജോലി കിട്ടി അത് കൊണ്ടാണ് അച്ഛൻ അമ്മയെ അങ്ങോട്ട് കൂട്ടി കൊണ്ട് പോയത്. അവിടെ ഒരു ക്ഷേത്ര നടയിൽ വെച്ച് 25 കാരൻ ആയ വിശ്വനാഥൻ 20 കാരി ആയ രാധികയുടെ കഴുത്തിൽ താലി ചാർത്തി. അവരുടെ ഒരു വർഷത്തെ അധ്വാനം ആണ് മാധവ് എന്നാ ഞാൻ. അച്ഛന്റേം അമ്മയുടേം പൊന്നോമന പുത്രൻ. അവർ ഒരു 5 കൊല്ലം കഴിഞ്ഞു ഒരിക്കൽ കൂടി അധ്വാനിച്ചു അങ്ങനെ എനിക്ക് എന്റെ മാളവിക എന്ന മാളൂട്ടിയെ കിട്ടി. എന്നും സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു ഞങ്ങളുടെ കുടുംബം. പക്ഷെ ആ സന്തോഷം ഏറെ നാൾ ഉണ്ടായിരുന്നില്ല. ഞാൻ 10ൽ പഠിക്കുന്ന സമയം സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങു്ന്ന വഴിയിൽ അച്ഛനെയും അച്ഛന്റെ സൈക്കിളിനെയും ഒരു കാർ തട്ടി തെറിപ്പിച്ചു. എന്റെ അച്ഛൻ എന്ന സൂര്യ വെളിച്ചം അന്ന് ഞങ്ങളുടെ ജീവിതത്തിൽ നിന്നും അപ്രതീക്ഷം ആയി.
അന്ന് എനിക്ക് 10ലെ പരീക്ഷ ആരംഭിക്കാൻ ഒരു മാസം കൂടിയേ ഉണ്ടായുള്ളൂ. അച്ഛന്റെ വേർപാട് എന്നെയും അനിയത്തിയേയും നന്നായി തളർത്തി. Sslc എന്ന പരീക്ഷ എല്ലാ വക്തികളുടെയും ഭാവി നിർണയിക്കുന്ന യുദ്ധം ആണല്ലോ. ആ യുദ്ധത്തിൽ ഞാൻ പരാജയപെടാതെ ഇരിക്കാൻ എനിക്ക് ഏറ്റവും കൂടുതൽ മാനസിക ഭലം നൽകിയത് അമ്മയാണ്. അമ്മക്ക് അറിയാമായിരുന്നു അമ്മ തളർന്നാൽ അവിടെ എന്റെ ഭാവി നശിക്കും എന്ന് അത് കൊണ്ട് മാത്രം അമ്മ അച്ഛന്റെ വേർപാടിന്റെ വിഷമം പുറത്ത് കാണിക്കാതെ എനിക്ക് പരീക്ഷക്കുള്ള ആത്മധൈരം നൽകി. അങ്ങനെ ഞാൻ sslc നല്ല മാർക്കോടെ പാസ്സ് ആയി. അച്ഛന്റെ സ്കൂളിലെ ജോലി ആരുടെയൊക്കെയോ കരുണ കൊണ്ട് അമ്മക്ക് കിട്ടി. പിന്നീട് അങ്ങോട്ട് എന്റെയും മാളൂട്ടിയുടെയും പഠന ചിലവും കുടുംബ ചിലവും എല്ലാം അതിലൂടെ ആണ് കിട്ടിയിരുന്നത്. അമ്മയുടെ കഷ്ടപ്പാട് കണ്ടു വളന്ന ഞാനും മാളുവും ഒരിക്കലും അമ്മയുടെ വാക്കിനു എതിരായി പ്രവൃത്തിച്ചിരുന്നില്ല. ഒരിക്കലും ഞങ്ങൾ അമ്മയെ വേദനിപ്പിച്ചില്ല….
വർഷങ്ങൾ കടന്ന് പോയി 24ആം വയസിൽ കൊച്ചിയിൽ എനിക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ലഭിച്ചു. ഇപ്പോൾ മാളൂട്ടി ഡിഗ്രി 2 വർഷ വിദ്യാർത്ഥി ആണ്. അവളെ കാണാൻ ഇപ്പോൾ മനസാ രാധാകൃഷ്ണനെ പോലെ ഉണ്ട്.