എന്നെന്നും കണ്ണേട്ടന്റെ 1 [MR. കിങ് ലയർ]

Posted by

ഞാൻ ചെല്ലുമ്പോൾ ബസ്സ് വന്നു കഴിഞ്ഞിരുന്നു. സ്റ്റാൻഡിലും വലിയ തിരക്ക് ഒന്നും ഉണ്ടായില്ല. ഞാൻ നേരെ ബസിൽ കയറി ടിക്കറ്റ് കാണിച്ചു കണ്ടക്ടർ എന്റെ സീറ്റ്‌ എനിക്ക് കാണിച്ചു തന്നു. ബസ്സിലെ എല്ലാ സീറ്റും ഫിൽ ആയിരുന്നു. സ്വസ്ഥം ആയി ഇരിക്കാൻ വേണ്ടി ഞാൻ രണ്ട് സീറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നു. ഞാൻ ബാഗ്‌ മുകളിൽ വെച്ചു എന്നിട്ട് എന്റെ സീറ്റിൽ കയറി ഇരുന്നു.ബസ്സ് എടുക്കാൻ ഇനിയും സമയം ഉണ്ട്…ഞാൻ ബസിന്റെ ഉൾവശം ഒന്ന് വീക്ഷിച്ചു എല്ലാ സീറ്റുകളും ചുവപ്പ് നിറം ആയിരുന്നു ആ അരണ്ട വെളിച്ചത്തിൽ എനിക്ക് തിരിച്ചറിയാൻ സാധിച്ചു. എന്റെ തൊട്ട് അപ്പുറത്തെ സീറ്റിൽ രണ്ട് പെണ്ണുങ്ങൾ ആയിരുന്നു ഒന്ന് ഒരു 45-50 വയസുള്ളതും മറ്റേത് ഒരു 21-22 വയസുള്ളതും. അപ്പോഴേക്കും ബസ്സ് മുമ്പോട്ട് എടുത്തു. ബസ്സിൽ ഉണ്ടായിരുന്നു ചെറിയ വെളിച്ചവും അണഞ്ഞു. ഞാൻ ജനലിൽ കൂടി പുറത്തെ രാത്രി കാഴ്ചയിൽ ആസ്വദിച്ചിരുന്നു…….. പതിയെ ഞാൻ എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങളെ കുറിച്ചോർത്തു………………

ഞാൻ മാധവ് മേനോൻ…. അമ്മ രാധികയുടെ പ്രിയ പുത്രൻ കണ്ണൻ അനിയത്തി മാളവികയുടെ കണ്ണേട്ടൻ.

ഇപ്പോൾ കൊച്ചിയിലെ പ്രമുഖ കമ്പിനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ചീഫ്. പ്രായം ഈ ചിങ്ങം വരുമ്പോൾ 27 തികയും. ബാംഗ്ലൂർ ഒരു മീറ്റിംഗ് കഴിഞ്ഞുഉള്ള തിരിച്ചു പോക്കാണ് ഇത്…

എന്റെ അമ്മയുടെയും അച്ഛൻ വിശ്വനാഥൻ മേനോന്റെയും ഒരു പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരെയും നാട്ടുകാരെയും വെറുപ്പിച്ചുള്ള ഒന്നാകൽ ആയിരുന്നു അവരുടേത്. എന്റെ അച്ഛൻ അമ്മയുടെ നാട്ടിലെ ഒരു ഗസ്റ്റ് അധ്യാപകൻ ആയിരുന്നു… ഒരു തിരുവാതിര നാളിൽ ക്ഷേത്രത്തിൽ വെച്ചാണ് അച്ഛൻ ആദ്യമായി അമ്മയെ കണ്ടത്. ആദ്യം കാഴ്ചയിൽ തന്നെ അച്ഛൻ അമ്മയെ മനസ്സാൽ വരിച്ചുകഴിഞ്ഞു.അമ്മയെ അന്നും ഇന്നും കാണാൻ നടി നവ്യ നായരേ പോലെ ആണ്. അമ്മയെ കണ്ട ആ നിമിഷം മുതൽ അച്ഛൻ അമ്മയുടെ പിന്നാലെ കൂടി. അവസാനം എങ്ങിനെയോ അച്ഛൻ അമ്മയെ വളച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *