കല്യാണ ദിവസം…….
എല്ലാവരും റെഡി ആയി ഹാളിൽ വന്നു. ഞാൻ ഒരു ചുവപ്പ് കളർ ഷർട്ടും സെയിം കളർ കര ഉള്ള മുണ്ടും. അമ്മ സെറ്റ് സാരീ. മാളു ചുവപ്പ് സാരിയും ബ്ലൗസും. അത്യാവശ്യം ആഭരണങ്ങളും. ഇപ്പൊ മാളു ആ പഴയ കുട്ടിത്തം നിറഞ്ഞ മുഖത്തിൽ നിന്നും ഒരു വധുവിലേക്ക് മാറി കഴിഞ്ഞു. ഞാൻ ഫോൺ എടുത്തു വിഷ്ണുവിനെ വിളിച്ചു അവൻ ഇപ്പൊ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു. ഞങ്ങൾ വീട് ലോക്ക് ചെയ്‌തു പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും വിഷ്ണു എത്തി കഴിഞ്ഞു. ഞങ്ങൾ കാറിൽ കയറി. ഞാൻ വിഷ്ണുവിനോട് ഡ്രൈവ് ചെയ്യാൻ പറഞ്ഞു.
അവൻ കാർ സ്റ്റാർട്ട് ചെയ്‌തു. ഞാൻ മുൻപിൽ കയറി. അമ്മയും മാളുവും ബാക്കിൽ. അങ്ങനെ കാർ മുന്നോട്ടു എടുത്തു. ഞങ്ങൾ ക്ഷേത്രം ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്നു.
ജീവിതത്തിൽ എന്നും ഞങ്ങൾ അധികം സന്തോഷിക്കുന്നത് ദൈവവിത്തു ഇഷ്ടം അല്ല.എന്നും ഞങ്ങൾക്ക് ദൈവം പരീക്ഷണങ്ങൾ കരുതി വെച്ചിരുന്നു. ആദ്യം ഞങ്ങളുടെ അച്ഛനെ നഷ്ടം ആയി ഇപ്പോൾ…………
ഞങ്ങൾ പോയികൊണ്ടിരിക്കവേ നിയന്ത്രണം വിട്ട ഒരു ലോറി ഞങ്ങളുടെ കാറിനു നേരെ വന്നു. വിഷ്ണു കാർ വെട്ടിച്ചതും കാർ ഒരു വലിയ കുഴിയിലേക്ക് മറിഞ്ഞു. ഞാൻ ഡോറിലൂടെ തെറിച്ചു ഒരു മരത്തിൽ തലയിടിച്ചു വീണു. കാർ ഉരുണ്ട് താഴേക്കു പോയി. എനിക്ക് ആ സമയത്തിന് ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലും സാധിച്ചില്ല എന്റെ കണ്ണുകളിലേക്ക് ഇരുട്ട് അടിച്ചു കയറി ബോധം മറഞ്ഞു ഞാൻ അവിടെ കിടന്നു…….
തുടരും……