“അമ്മായിഅമ്മ താൻ കരുതിയത്രിയും പഴഞ്ചൻ അല്ല.. നാട്ടുമ്പുറത്തുകാരിയാണെങ്കിലും വിവരമുണ്ട്..”
കാവ്യ ചിന്തിച്ചു…
കാവ്യക്ക് സമാധാനം ആയി…ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ടല്ലോ….
ഇല്ലത്തിനു പുറകിലായിരുന്നു കുളിമുറി. അതിനോടൊപ്പം ചേർന്നായിരുന്നു ടോയ്‌ലെറ്റും ..
രണ്ടിനും പുറത്തൂടെ ഓരോ വാതിലും അകത്തു നിന്ന് ഒരു വാതിലുമുണ്ട്…
ബാത്റൂമിൽ കയറി വാതിൽ കുറ്റിയിടാനേരമാണ് അപ്പുറത്തു എന്തോ അടിപിടി ശബ്ദം അവൾ കേൾക്കുന്നത്…
മീര ചേച്ചിയുടെ ശബ്ദമായതുകൊണ്ടു കാവ്യ ചെവി കൂർപ്പിച്ചു..
പിന്നീട് പയ്യെ ബാത്റൂമിൽനിന്നു പുറത്തിറങ്ങി ..
ബാത്രൂം പറമ്പിന്റെ അങ്ങേയ്യ് മൂലയിലാണ് സ്ഥിതി ചെയ്യിതിരുന്നത്. ഒരുപറ്റം പൈനാപ്പിൾ ചെടിയുടെ കുറ്റിക്കാട് കഴിഞ്ഞാൽ മലയുടെ ചെരിവ് തുടങ്ങുവാണു.. താഴ്വാരം കഴിഞ്ഞാൽ അടുത്ത മല ആണ്…. ഒരു കൊടും കാട്…
കാവ്യ ബാത്രൂമിന് പുറത്തുവന്നു അവരുടെ വീട്ടിലെ പിന്നാമ്പുറത്തേക്കു നോക്കി…
അവർ സംസാരിക്കുന്നത് വ്യക്തമല്ല..എന്നാലും മീര ചേച്ചി കലി കൊണ്ട് ഉറഞ്ഞുതുള്ളുകയായിരുന്നു…
കയ്യിൽ ആ പാമ്പുമുണ്ട്..പക്ഷെ അതിനു ജീവനുള്ളതായി തോന്നുന്നില്ല… ചത്തെന്നു തോന്നുന്നു…..അതിനെ ചുരുട്ടി കറക്കി ഉള്ളം കയ്യിൽ വെച്ച് മീര ചേച്ചി അമ്മാനമാടുന്നു …
അവന്തിക അപ്പോഴും അർധനഗ്നയായി കണങ്കാലുകൾ കാലിന് മേൽ കാലു വെച്ചു ചത്ത ശവം പോലെ അടുക്കളപ്പടിയിൽ ഇരിക്കുന്നു…
മീര ചേച്ചി കയ്യ് ചൂണ്ടി അവളോട് എന്തോ പറഞ്ഞു തട്ടിക്കയറിക്കൊണ്ടിരുന്നു…
അവന്തികയുടെ വെള്ള യൂണിഫോം ഷർട്ടിന്റെ ബട്ടണുകൾ അഴിഞ്ഞുകിടക്കുന്നു.. അകത്തു നീല ബ്രാ ആണ്..
മീര ചേച്ചി അവളുടെ ബട്ടണുകൾ ഇട്ടുകൊടുത്തു…ഷർട്ട് നേരെ ആക്കി
ചേച്ചി കയ്യിൽ ഇരുന്ന പാമ്പിനെ എടുത്തു വേലിക്കപ്പുറത്തേക്കു എറിഞ്ഞു.. അതില്നിന്നും രക്തം ഊറി തെറിച്ചുവീണു…
ചുറ്റും കാടാണെങ്കിലും മീര ചേച്ചി ചുറ്റും നോക്കി.