“ആതിരെ.. എനിക്കും ഇല്ലെത്തും നൂറുകൂട്ടം പ്രശ്നങ്ങളുണ്ടാവും എന്നുവിചാരിച്ച്., നിന്റെ ഔദാര്യം പറ്റുന്നത് അത്ര ഉചിതമാണോ?”
തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “അപ്പോൾ എന്നോടു തീരെ സ്നേഹമില്ലല്ലേ ദേവേട്ടന്റെ കാമാസക്തി തീർക്കനാണെല്ലെ ഞാൻ” തമ്പുരാട്ടി കണ്ണുകൾ തുടച്ച് അമ്പലത്തിൽ നിന്നും വേഗത്തിൽ നടന്ന് അമ്പലവാതിലിലൂടെ പുറത്തേക്കു പോയി . ഞാനാകെ ധർമ സങ്കടത്തിലായി, എന്തുചെയ്യണമെന്നറിയാതെ മനസ്സാകെ കലങ്ങിമറിഞ്ഞു. ശ്രീകോവിലിന്റെ വതിലടച്ചു നേദ്യം നിറച്ച ഉറുളിയുടെ മുകളിൽ വാഴയില എടുത്തു മറച്ചു. അമ്പലത്തിന്റെ മുൻ വാതിൽ പൂട്ടി നടന്നു. മുന്നുനാലു ചുവടു വെച്ചപ്പോൾ പിന്നിൽ നിന്നും തമ്പുരാട്ടിയുടെ വിളി.
‘ദേവേട്ടാ.. ദേ വേ ട്ടാ…“ ഞാൻ വിളികേട്ട് തിരിഞ്ഞുനോക്കി.
ആതിരേ.. നീ കോവിലകത്തേക്കു പൊയില്ലേ?”
“എനിക്കാകെ വിഷമായി. അപ്പോഴത്തെ ദേഷ്യത്തിൽ ദേവേട്ടനോടെനെന്താക്കേയോ പറഞ്ഞു. ദേവേട്ടാ നമുക്കു കുറച്ചു നേരം സംസാരിച്ചിരിക്കാം. വാ നമുക്കു ആ പാറക്കൂട്ടങ്ങൾക്കിടയിൽ നിൽക്കാം’ തമ്പുരാട്ടി എന്റെ കയ്യും പിടിച്ചു വലിച്ച് പാറക്കൂട്ടങ്ങളുടെ ഇടയിലേക്കോടി. രണ്ടു പേരും നിന്നു കിതച്ചു. മുഖത്തോടു മുഖം നോക്കി ചിരിച്ചു.
“ആതിരേ.. നീയെന്നെ കൊലക്കുകൊടുക്കുമെന്നാ തോന്നുന്നത്. ഈ പകലിലെ കാഴ്ച അത്ര നല്ലതിനല്ല, നിന്റെ എട്ടൻ തമ്പുരാനെറ്റെ അറിഞ്ഞൽ വാല്യേക്കാരന്മാരേ വിട്ട് എന്നെ പിടിച്ച് മരത്തിൽ കെട്ടിയിട്ട് ചാട്ടവാറിലടിച്ചു കൊല്ലും”.
തമ്പുരാട്ടി എന്റെ വയ പൊത്തി. “അറം പറ്റുന്നതൊന്നും പറയല്ലെ ദേവേട്ടാ.. ഞാനും ഇന്നലെ മുതൽ അതു തന്നെയായിരുന്നു ചിന്തിച്ചത്, എനിക്കും ഭയം തുടങ്ങീട്ടുണ്ട് ദേവേട്ടാ. എനിക്കിനി ദേവേട്ടനില്ലാതെ ജീവിക്കാൻ……
‘ശെരിയാ ആതിരെ നീ പറഞ്ഞത്. ഇന്നു രാവിലെ നീ പിണങ്ങി സംസാരിക്കുന്നതു വരെ . അപ്പോൾ നീ പറഞ്ഞത് സത്യമായിരുന്നു. അതുവരെ ഞാൻ നിന്നിൽ കണ്ടത് എന്റെ കാമം തിർക്കാനുള്ള പെണ്ണായിട്ടു മാത്രമായിരുന്നു. നിന്റെ നിഷ്കളങ്കതാ, സ്നേഹം നിന്നെ എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടൻ പറ്റാത്തതാണെന്ന് നീ ഇന്നെനിക്കു മനസ്സിലാക്കി തന്നു. എനിക്കറിയില്ല ആതിരെ ഞാൻ നിന്നെ സ്നേഹിക്കു്യാണോ? പ്രേമിക്കു്യാണോ?.. ഞാൻ ആകെ കുഴപ്പത്തിലാണ് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആതിര തമ്പുരാട്ടി കണ്ണുകളിലേക്കുനോക്കി, വികാരവതിയായി എന്നെ കെട്ടിപ്പിടിച്ചു.