ഒറ്റപ്പാലത്തിനടുത്തുള്ള എന്റെ ചെറിയ ഗ്രാമം, ഞാൻ ദേവനാരായണൻ നമ്പൂതിരി-28വയസ്സ്. ബീകോം പാസ്സയി, പ്രയിലെറ്റായി എം.ബി.എ.ക്കു അഡേർക്ലെസിങ് ഏൻറ് മാർക്കറ്റിംഗ് പഠിക്കുന്നു. മൂന്നു സെമസ്റ്റർ കഴിഞ്ഞു. കൂട്ടത്തിൽ ഒരു ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനും. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി -58 വയസ്സ്, നാട്ടിലെല്ലാവരും തുപ്രൻ നമ്പൂതിരിയെന്നു വിളിക്കും.
റിട്ടയേഡ് എൽ.പീ സ്ക്കൂൾ അദ്ധ്യാപകൻ, കൂടാതെ കോവിലകം വക ശിവക്ഷേത്രത്തിലെ മേൽശാന്തി. അമ്മ -48 വയസ്സ് ശ്രീദേവീ അന്തർജനം എന്ന താത്രിക്കുട്ടി. അനിയത്തി -17 വയസ്സ് പേരിൽ രേവതി എന്നാണെങ്കിലും ഇല്ലത്തെ പൊന്നുണ്ണി, പ്രീ-ഡിഗ്രിക്കു പഠിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹമാണ് രേവതിയെ ഒരു ഐ.എ.എസ്സുകാരിയാക്കുന്നത്. അതിനുവേണ്ടി അവൾ അഘോരാത്രം പരിശ്രമിക്കുന്നുമുണ്ട്.
എന്റെ പഠിത്തവും ട്യൂട്ടോറിയൽ കോളേജിലെ പഠിപ്പിക്കലുമായി ജീവിതം മുന്നോട്ടു നീങ്ങി. എം.ബി.എ. മൂന്നു സെമിസ്റ്റർ കഴിഞ്ഞു. ഇനി ഒരു സെമിസ്റ്റർ കൂടി ബാക്കിയുണ്ട്. സാമ്പത്തിക ഞെരുക്കം എന്നെ വല്ലാതെ ബാധിച്ചിരുന്നു. കുനിന്നു മേലെ കുരു എന്നോണം പൂജ ചെയ്യുന്ന സമയത്ത് അച്ഛ്നു ചെറിയ ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായതിനാൽ അച്ഛന് ഡോക്ടർ പരിപൂർണ വിശ്രമം കൽപിച്ചു. അമ്പലത്തിലെ മേൽശാന്തിപ്പണി കൂടി എന്റെ തലയിലായി. മേൽശാന്തിപ്പണിയിൽ എനിക്കു താൽപ്പര്യമില്ലെങ്കിലും സാഹചര്യം എന്നെ നിർബന്ധിതനാക്കി. അങ്ങിനെ ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല. അതിനിടയിലാണ് ആതിര തമ്പുരാട്ടി അമ്പലത്തിൽ തൊഴാൻ വരുന്നത് എന്റെ ശ്രദ്ദയിൽ പെട്ടത്. പ്രീ ഡിഗ്രി സെക്കൻറ് ഇയർ പരീക്ഷയും കഴിഞ്ഞ് ആതിര തമ്പുരാട്ടി കോവിലകത്തു തിരിച്ചെത്തി.
ഞാൻ തമ്പുരാട്ടിയെ അവസാനമായി കണ്ടത് പത്തിൽ പഠിക്കുന്ന സമയത്താണ്. അന്നു ഞങ്ങളുടെ കണ്ണുകൾ പല പ്രണയ കവിതകളും കൈമാറിയീട്ടുണ്ട്. വലിയ പ്രൗഡിയുള്ള കോവിലകത്തെ കൂട്ടിയായിരുന്നതിനാൽ ഒന്നു അടുത്തു കാണാനോ സംസാരിക്കുവാനൊ കഴിഞ്ഞില്ല
പിന്നീടു തമ്പുരാട്ടിയുടെ വിദ്യാഭ്യാസം ബേംഗളൂരിലായതിനാൽ പിന്നീടുള്ള കാലം വല്ല അവധി ദിവസങ്ങളിൽ ഒരു മിന്നായം മാത്രം ഇപ്പോഴിതാ യുവതിയായി എന്റെ ആതിര തമ്പുരാട്ടി എന്റെ മുന്നിൽ. നെറ്റിയിൽ ചന്ദനക്കുറിയും മുടിയിൽ തുളസിക്കതിരും ചൂടി.